

മേടം (അശ്വതി, ഭരണി, കാർത്തിക ¼)
വീട്ടിൽ സന്തോഷകരമായ ചടങ്ങുകൾ നടക്കും. സുഹൃത്തുക്കളുടെ സഹായം സമയത്ത് ലഭിക്കും. ജോലിയിൽ ഉയർച്ച നേടും.ആരോഗ്യം മെച്ചപ്പെടും.പ്രധാന വിഷയങ്ങളിൽ കൂടുതൽശ്രദ്ധവേണം.
ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)
പ്രവർത്തനങ്ങളിൽ നല്ല പുരോഗതി കാണും. അനാവശ്യ ചെലവുകൾ വരാൻ സാധ്യതയുണ്ട്. സ്ഥാന കയറ്റം നേടാൻ ഇടയുണ്ട്. തുടർ പഠനത്തിന് അവസരം ലഭിക്കും.
മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)
ഔദ്യോഗിക യാത്രകൾക്ക് അവസരം ലഭിക്കും. സുഹൃത്തുക്കളുമായി ബന്ധം കൂടുതൽ ശക്തമാകും. ഭക്ഷണത്തിലും വിശ്രമത്തിലും ശ്രദ്ധവേണം. അവിവാഹിതരുടെ വിവാഹം നിശ്ചയിക്കും.
കർക്കടകം (പുണർതം ¼, പൂയം, ആയില്യം)
വീട്ടിൽ സമാധാനപരമായ അന്തരീക്ഷം നിലനിൽ ക്കും.ജോലിയിൽ കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. ബന്ധുക്കളുടെ സഹായം ആശ്വാസകരമാകും. പരീക്ഷയിൽ മികച്ച വിജയം നേടും.
ചിങ്ങം (മകം, പൂരം, ഉത്രം ¼)
പുതിയ ആളുകളെ പരിചയപ്പെടാനും ബന്ധങ്ങൾ സ്ഥാപിക്കാനും അവസരം ലഭിക്കും. സന്തോഷ കരമായ വാർത്തകൾ കേൾക്കാൻ ഇടയുണ്ട്. സാമ്പത്തികമായി ചെറിയ നേട്ടങ്ങൾ ഉണ്ടാകും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും.
കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)
നിങ്ങളുടെ പ്രവർത്തനങ്ങൾ ക്രമമായി മുന്നോട്ട് പോകും. ചെലവുകൾ നിയന്ത്രിക്കാൻ ശ്രമിക്കും. ചെറിയ തടസ്സങ്ങൾ നേരിടേണ്ടി വരാം. ക്ഷമയോടെ മുന്നോട്ട് പോയാൽ നല്ല ഫലം ലഭിക്കും.
തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)
വീട്ടിൽ സൗഹൃദപരമായ അന്തരീക്ഷം ഉണ്ടാകും. സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കും. മനസ്സിന് സമാധാനം അനുഭവപ്പെടും. കാര്യങ്ങൾ ആഗ്രഹി ക്കുന്നത് പോലെ ചെയ്തു തീർക്കാൻ കഴിയും.
വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)
നിങ്ങൾ പുതിയ പദ്ധതികൾ ആരംഭിക്കും. ആത്മ വിശ്വാസം കൂടുതൽ ശക്തമാകും. ചില ശ്രമങ്ങൾ നല്ല ഫലം നൽകും. സാമ്പത്തിക നില മെച്ചപ്പെടും. പഠനകാര്യങ്ങളിൽ പുരോഗതി നേടും.
ധനു (മൂലം, പൂരാടം, ഉത്രാടം ¼)
നിങ്ങൾ ധൈര്യത്തോടെ പ്രവർത്തിക്കും. ദൂരയാത്രകൾക്ക് സാധ്യത കാണുന്നു. പുതിയ ആശയ ങ്ങൾ വിജയത്തിലേക്ക് നയിക്കും. വീട്ടിൽ സന്തോ ഷകരമായ സാഹചര്യം ഉണ്ടാകും.
മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)
നിങ്ങളുടെ പരിചയം ഉപയോഗിച്ച് എല്ലാം ശരിയാ യി കൈകാര്യം ചെയ്യും.കുടുംബവുമായിബന്ധപ്പെ ട്ട വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തും. പു തിയ മാറ്റങ്ങൾ ജീവിതത്തിൽ ഉണ്ടാകും.
കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)
നിങ്ങൾ സമൂഹ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കും. ചില പുതിയ പദ്ധതികൾ ആരംഭി ക്കും. സഹപ്രവർത്തകരുടെ പിന്തുണ ലഭിക്കും. ബിസിനസ് കൂടുതൽ ലാഭകരമാകും.
മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)
നിങ്ങളുടെ സൃഷ്ടിപരമായ കഴിവുകൾ ഉയരും. ചില ശ്രമങ്ങൾ വിജയകരമാകും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. ആരോഗ്യം മെച്ചപ്പെടും. മനസ്സിൽ സന്തോഷം നിറയും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates