

മേടം (അശ്വതി, ഭരണി, കാർത്തിക ¼)
വീട്ടിൽ ഒരു മംഗള കർമ്മം നടക്കും.യാത്രകൾക്ക് അനുകൂലമായ ദിവസമാണ് ഇന്ന്.കലാപരമായ കഴിവുകൾക്ക് അംഗീകാരം ലഭിക്കാം.പങ്കാളിയുടെ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക.
ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)
ആത്മീയ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. കുടുംബപരമായ തീരുമാനങ്ങളിൽ അനുകൂല സാഹചര്യം ഉണ്ടാകും. വാക്ക് തർക്ക ങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)
എല്ലാ കാര്യങ്ങളും കൂടുതൽ ഉത്സാഹത്തോടെ ചെയ്യാൻ കഴിയും.പഠനകാര്യങ്ങളിൽ നല്ല പുരോഗതി ഉണ്ടാകും. സാമ്പത്തിക പുരോഗതി നേടും. തൊഴിൽ രംഗത്ത് പ്രശ്നങ്ങളില്ല.
കർക്കടകം (പുണർതം ¼, പൂയം, ആയില്യം)
കോടതി കാര്യങ്ങൾ അനുകൂലമായി മാറും. കാർ ഷിക പ്രവർത്തനങ്ങളിൽ കൂടുതൽ സമയം ചെല വിടും. മനസ്സിന് ശാന്തി നൽകുന്ന അനുഭവങ്ങൾ ലഭിക്കും. സ്വർണാഭരണങ്ങൾ സ്വന്തമാക്കും.
ചിങ്ങം (മകം, പൂരം, ഉത്രം ¼)
ഭൂമിയിൽ നിന്നുള്ള ആദായം വർദ്ധിക്കും. പങ്കാളിയിൽ നിന്നും ചില എതിർപ്പുകൾനേരിടേണ്ടിവരാം. നേതൃത്വഗുണങ്ങൾ പ്രകടമാക്കാൻ അവസരം ല ഭിക്കും. കലാരംഗത്ത് പ്രശംസ നേടാൻ ഇടയുണ്ട്.
കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)
പ്രവർത്തന രംഗത്ത് ചില തടസ്സങ്ങൾ ഉണ്ടാകാം വായനയിലും അറിവ് വർധിപ്പിക്കുന്ന കാര്യങ്ങളി ലും താൽപര്യം കൂടും. സാമ്പത്തിക നിലഭദ്രമായി തുടരും. വീടുവിട്ട് കഴിയേണ്ടി വരാം.
തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)
സാമ്പത്തിക നിലഭദ്രമായി തുടരും. ആരോഗ്യം ശ്രദ്ധിക്കുക. കലാ-സാംസ്കാരിക പരിപാടികളിൽ പങ്കെടുക്കാൻ അവസരം ഉണ്ടാകും. പ്രിയപ്പെട്ടവ രോടൊപ്പം സന്തോഷകരമായ സമയം ചെലവിടും.
വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)
പല കാര്യങ്ങളും ഭാഗ്യം കൊണ്ട് നടക്കും. പുതിയ ചുമതലകൾ ഏറ്റെടുക്കും.ആത്മവിശ്വാസം വർധിക്കുന്ന അനുഭവങ്ങൾ ഉണ്ടാകും. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കും.ആരോഗ്യം മെച്ചപ്പെടും.
ധനു (മൂലം, പൂരാടം, ഉത്രാടം ¼)
പങ്കാളിയുമായി ഉണ്ടാവാതെ ശ്രദ്ധിക്കുക.ആത്മീയ ചിന്തകൾ മനസ്സിന് സന്തോഷം നൽകും. ഗുരുജനങ്ങളുടെ ഉപദേശം പ്രചോദനമാകും.ദൂര യാത്രക്ക് അനുകൂല സാഹചര്യം ഉണ്ടാകും.
മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)
ആഗ്രഹിച്ച ഭൂമി സ്വന്തമാക്കാൻ കഴിയും. പൊതു വേദികളിൽ പ്രശംസ നേടും .പുതിയ വാഹനം വാങ്ങിക്കും.വരുമാനത്തിൽ വർദ്ധനവ് ഉണ്ടാകും. കുടുംബ ജീവിതം ഊഷ്മളമാകും.
കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)
ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. പുതിയ സൗഹൃദങ്ങൾ രൂപപ്പെടും . സാങ്കേതിക വിഷയങ്ങളിൽ താൽപര്യം വർധിക്കും.കൂട്ടായ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കും.
മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)
പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. അലസത ഒഴിവാക്കാൻ ശ്രദ്ധിക്കുക.വാഹനത്തിന് കേടുപാടുകൾ സംഭവിക്കാൻ ഇടയുണ്ട്. ബന്ധുക്കളെ കൊണ്ട് ചില നേട്ടങ്ങൾ പ്രതീക്ഷിക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates