Today's Rashi Phalam August 13 |സുഹൃത്തുക്കളുടെ സഹായം പ്രതീക്ഷിച്ചതിലധികം ലഭിക്കും, യാത്രകൾ സന്തോഷകരമാകും

ഇന്നത്തെ നക്ഷത്രഫലം – 13-08-2026
Today's Rashi Phalam
Rashi Phalam
Edited By:
Updated on
1 min read

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

പ്രധാനപ്പെട്ട ജോലികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയും. സുഹൃത്തുക്കളുമായി നടത്തുന്ന ചർച്ചകൾ ഗുണകരമാകും. സാമ്പത്തിക കാര്യങ്ങളിൽ പുരോഗതി ഉണ്ടാകും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

ജോലിസ്ഥലത്ത് ഉത്തരവാദിത്തങ്ങൾ വർധിക്കാം. യാത്ര സംബന്ധമായ കാര്യങ്ങൾ അനു കൂലമായി മുന്നേറും. മുതിർന്നവരുടെ ഉപദേശം പ്രയോജനപ്പെടും. ചെലവുകൾ നിയന്ത്രിക്കുക.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

വ്യാപാരകാര്യങ്ങളിൽ ചെറിയ പുരോഗതി കാണാം. പഠനകാര്യങ്ങളിൽ ശ്രദ്ധ വർധിക്കും. ആശയവിനിമയത്തിൽ വ്യക്തത പുലർത്തുന്നത് നല്ലതാണ്. സഹോദര സഹായം ലഭിക്കും.

Today's Rashi Phalam
പുരാണങ്ങളിലെ ജംബുദ്വീപ്, ഭാരതവർഷവുമായുള്ള ബന്ധമെന്ത്?; അറിയാം മഹാമേരു പർവ്വതവും ഒൻപത് വിശാല പ്രദേശങ്ങളും

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

മുടങ്ങിക്കിടന്ന കാര്യങ്ങൾ വീണ്ടും സജീവമാകും. ജോലിയിൽ അംഗീകാരം ലഭിക്കാൻ സാധ്യതയുണ്ട്. അടുത്തവരുമായി സന്തോഷകരമായ സമയം ചെലവിടും. സാമ്പത്തികമായി മെച്ചപ്പെട്ട കാലം.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

പുതിയ അവസരങ്ങൾ ലഭിക്കാനുള്ള സാധ്യതയുണ്ട്. ഔദ്യോഗിക കാര്യങ്ങളിൽ ജാഗ്രത പുലർ ത്തണം. കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം ലഭിക്കും. ആത്മവിശ്വാസം വർദ്ധിക്കും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

ജോലിയിൽ ക്രമബദ്ധമായ സമീപനം വിജയത്തിലേക്ക് നയിക്കും. കുടുംബാംഗങ്ങളുമായി സൗഹൃ ദപരമായ അന്തരീക്ഷം നിലനിൽക്കും. ധനകാര്യ നിലയിൽ പുരോഗതി ഉണ്ടാകും.

Today's Rashi Phalam
ജോലി സ്ഥലത്ത് പ്രണയം, നല്ല തീരുമാനങ്ങള്‍ എടുക്കുക

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

സാമൂഹിക ഇടപെടലുകൾ വർധിക്കും. സുഹൃത്തുക്കളുടെ സഹായം പ്രതീക്ഷിച്ചതിലധികം ലഭിക്കും. യാത്രകൾ സന്തോഷകരമാകും. സാമ്പത്തിക ഇടപാടുകൾ ശ്രദ്ധാപൂർവ്വം പരിശോധിക്കുക.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടി വരാം. ജോലിയിൽ മെച്ചപ്പെട്ട പുരോഗതി കാണും. പുതിയ പദ്ധതികൾ ആലോചിക്കാൻ അനുകൂല സമയം. വാക്കുതർക്കങ്ങൾ ഒഴിവാക്കുക.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

ദൂരയാത്രകൾക്കുള്ള സാധ്യത വർധിക്കും. പഠനപരമായ കാര്യങ്ങളിൽ ഉത്സാഹകരമായ വാർത്ത ലഭിക്കും. പുതിയ ആളുകളുമായി ബന്ധം സ്ഥാപി ക്കാൻ അവസരം ലഭിക്കും.

Today's Rashi Phalam
കണ്ടക ശനിയും ഏഴര ശനിയും ഭയപ്പെടേണ്ടതുണ്ടോ?; അറിയാം ശനിദേവന്റെ പ്രാധാന്യം

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

ജോലിയിൽ സ്ഥിരതയും പുരോഗതിയും കൈവരും. വാഹനകാര്യങ്ങളിൽ ശ്രദ്ധ ആവശ്യമാണ്. സുഹൃത്തുക്കളുമായി നടത്തുന്ന പദ്ധതികൾ വിജയകരമാകും. ചെലവുകൾ നിയന്ത്രിക്കുക.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

പുതിയ ആശയങ്ങൾ പ്രായോഗികമാക്കാൻ അ വസരം ലഭിക്കും. തൊഴിൽപരമായി അനുകൂല വാർത്തകൾ കേൾക്കും. സാമൂഹിക അംഗീകാരം വർധിക്കും. സാമ്പത്തിക ഞെരുക്കം തുടരും.

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

ആത്മീയ കാര്യങ്ങളിൽ കൂടുതൽ താൽപര്യം തോന്നും. അടുത്തവരുമായി സന്തോഷകരമായ സംഭാഷണങ്ങൾ നടക്കും. മുടങ്ങിയ പണമിടപാടുകൾ അനുകൂലമായി തീരാൻ സാധ്യതയുണ്ട്.

Summary

Today's Horoscope in Malayalam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com