പഴയകാല സുഹൃത്തുക്കളെ കണ്ടുമുട്ടും, അറിയാം ഇന്നത്തെ നക്ഷത്ര ഫലം

ഇന്നത്തെ നക്ഷത്രഫലം
Daily Horoscope
Daily Horoscopeai iMAGE
Updated on: 
1 min read

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4):

ബിസിനസ്സില്‍ നിന്നുള്ള വരുമാനം വര്‍ദ്ധിക്കും. വിദ്യാര്‍ത്ഥികള്‍ പരീക്ഷയില്‍ മികച്ച വിജയം നേടും. തൊഴില്‍ രംഗത്ത് പ്രശ്‌നങ്ങളില്ല. ആരോഗ്യം നന്നായി ശ്രദ്ധിക്കുക.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

നിലവിലെ ജോലി ഉപേക്ഷിക്കാനുള്ള തീരുമാനം മാറ്റിവെക്കുക. യാത്രാ വേളയില്‍ അപകടം ഉണ്ടാവാന്‍ ഇടയുണ്ട്. പുണ്യ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കാന്‍ സാധിക്കും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം3/4):

ഇന്നത്തെ ദിവസം പണം ആര്‍ക്കും കടം കൊടുക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഭൂമി സംബന്ധമായ ഇടപാടുകള്‍ ലാഭകരമാകും. സഹോദര സഹായം പ്രതീക്ഷിക്കാം.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം):

സ്വന്തമായി ചെയ്യുന്ന കാര്യങ്ങളില്‍ എല്ലാം വിജയം നേടാനാകും. പഴയകാല സുഹൃത്തുക്കളെ കണ്ടുമുട്ടും. ഉന്നത വ്യക്തികളുമായി സൗഹൃദം സ്ഥാപിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം1/4):

സ്ഥാനക്കയറ്റവും സാമ്പത്തിക നേട്ടവും പ്രതീക്ഷിക്കാവുന്ന കാലമാണ്. സ്വന്തമായി വീട് വാങ്ങാനുള്ള ആഗ്രഹം സഫല മാകും. പ്രണയ അഭ്യര്‍ത്ഥന അംഗീകരിക്കും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2 ):

പൊതുവേ ഭാഗ്യമുള്ള ഒരു ദിവസമാണ് ഇന്ന്. പുതിയ ആശയങ്ങള്‍ വിജയിപ്പിക്കാന്‍ സാധിക്കും. എന്നാല്‍ ചില തര്‍ ക്കങ്ങളും കലഹങ്ങളും ഒക്കെ ഉണ്ടാകും.

തുലാം (ചിത്തിര1/2, ചോതി, വിശാഖം 3/4):

പുതിയ സംരംഭങ്ങള്‍ക്ക് ഇന്നത്തെ ദിവസം നല്ലതല്ല. പല കാര്യങ്ങള്‍ക്കും തടസ്സം നേരിടും. എന്നാല്‍ പണം പല വഴികളിലൂടെ കൈവശം വന്നുചേരും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേ ട്ട ):

പുതിയ പ്രണയബന്ധങ്ങള്‍ ഉടലെടുക്കും. എല്ലാ കാര്യങ്ങള്‍ക്കും ഇന്ന് വിജയം ഉണ്ടാകും. കുടുംബ സ്വത്ത് കൈവശം വന്നുചേരും. ചിലര്‍ക്ക് സ്വര്‍ണാഭരണങ്ങള്‍ സ്വന്തമാക്കാനും സാധിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം1/4):

ആരോഗ്യ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുക. ശത്രുക്കള്‍ കൂടുതല്‍ പ്രബലരാകും. വിദേശയാത്രയ്ക്ക് അവസരം വന്നു

ചേരും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സ്ഥലംമാറ്റം ഉണ്ടാകും.

മകരം (ഉത്രാടം 1/4, തിരുവോണം, അവിട്ടം 1/2):

പൊതുവേ മനസ്സമാധാനം ഉള്ള ദിവസമാണിന്ന്. ഉന്നത സ്ഥാനങ്ങളും ലഭിക്കാന്‍ ഇടയുണ്ട്. കുട്ടികളില്ലാത്ത ദമ്പതിക ള്‍ക്ക് സന്താന ഭാഗ്യത്തിനും യോഗം കാണുന്നു.

കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4):

വീട്ടില്‍ ഒരു മംഗള കര്‍മ്മം നടക്കാന്‍ ഇടയുണ്ട്. പുതിയ വാഹനം സ്വന്തമാക്കാന്‍ സാധിക്കും. പൊതുവേ ഈശ്വരാധീ നമുള്ള കാലമാണ്. വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുക.

മീനം (പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി):

കുടുംബത്തില്‍ ശാന്തിയും സമാധാനവും ഐശ്വര്യവും നിലനില്‍ക്കും. അന്യനാട്ടില്‍ കഴിയുന്നവര്‍ക്ക് സ്വന്തം നാട്ടി ലേക്ക് വരാന്‍ കഴിയും. ആരോഗ്യം ശ്രദ്ധിക്കുക.

Summary

Daily Horoscope August 18, 2025

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com