Today's Rashi Phalam August 20|പുതിയ ജോലി അന്വേഷിക്കുന്നവർക്ക് ശ്രദ്ധേയമായ അവസരം ലഭിക്കും, ഓഫീസിൽ അധിക ചുമതല

ഇന്നത്തെ നക്ഷത്ര ഫലം – 20-08-2026 ഡോ: പി.ബി. രാജേഷ്
daily horoscope
daily horoscope
Published on

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

ഏൽപ്പിച്ച ജോലികൾ സമയബന്ധിതമായി പൂർത്തിയാക്കും. പുതിയൊരു ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരും. പണം സംബന്ധിച്ച ഇടപാടു കളിൽ നേട്ടം ലഭിക്കും. ആരോഗ്യം മെച്ചപ്പെടും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

തൊഴിൽ രംഗത്ത് മാറ്റങ്ങൾ വരുത്താനുള്ള അവസരം ലഭിക്കും. മുടങ്ങിക്കിടന്ന ഒരു പദ്ധതി വീ ണ്ടും സജീവമാകും. വ്യാപാരത്തിൽ പുതിയ ഇട പാടുകൾക്ക് തുടക്കമിടും. ഉല്ലാസയാത്ര നടത്തും.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

പഠനകാര്യങ്ങളിൽ പ്രതീക്ഷിച്ച ഫലം നേടും. പരീക്ഷയ്ക്കും അഭിമുഖത്തിനും തയ്യാറെടുക്കുന്ന വർക്ക് അനുകൂല സാഹചര്യം ഉണ്ടാകും. സർക്കാ ർ ഓഫീസിൽ നിന്നും അപേക്ഷിച്ച രേഖ ലഭിക്കും.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

വാഹനവുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ ക്രമപ്പെടുത്തും. ഔദ്യോഗിക ആവശ്യത്തിനായി ഒരു യാത്ര നടത്തേണ്ടിവരും. സാമ്പത്തികമായി പ്രതീക്ഷിക്കാത്ത ഒരു നേട്ടം ലഭിച്ചേക്കാം.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

പുതിയ കരാർ സംബന്ധിച്ച ചർച്ചകൾ വിജയകരമായി മുന്നേറും. മേലുദ്യോഗസ്ഥരിൽ നിന്ന് അംഗീ കാരം ലഭിക്കും. വാങ്ങാൻ ആഗ്രഹിച്ചിരുന്ന ഒരു സാധനം സ്വന്തമാക്കാൻ കഴിയും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

ജോലിസ്ഥലത്ത് നിങ്ങളുടെ കഴിവ് പ്രകടിപ്പിക്കാനുള്ള സാഹചര്യമുണ്ടാകും. കണക്കുകളും രേഖക ളും പരിശോധിച്ച് തീരുമാനമെടുക്കുന്നത് ഗുണക രമാണ്. കടം കൊടുത്ത പണം തിരിച്ചു കിട്ടും.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

വ്യാപാരത്തിൽ പുതിയ ഉപഭോക്താക്കളെ ലഭി ക്കും. നേരത്തെ മാറ്റിവെച്ചിരുന്ന ഒരു പദ്ധതി നടപ്പാക്കാൻ കഴിയും. അവിവാഹികതരുടെ വിവാഹം നിശ്ചയിക്കും. വരുമാനം മെച്ചപ്പെടും.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

തൊഴിൽ സംബന്ധമായ തടസ്സങ്ങൾ ക്രമേണ മാറും. ബാങ്ക്, സർക്കാർ ഓഫീസ് തുടങ്ങിയ ഇട ങ്ങളിലെ കാര്യങ്ങൾ പൂർത്തിയാക്കാൻ കഴിയും. പുതിയ പ്രണയബന്ധം ഉടലെടുക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

ദീർഘകാലമായി ആലോചിച്ചിരുന്ന യാത്ര നട ത്തും . നിക്ഷേപവുമായി ബന്ധപ്പെട്ട തീരുമാനങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തും.പുതിയ പഠന വി ഷയം തിരഞ്ഞെടുക്കാൻ നല്ല അവസരം ലഭിക്കും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

പുതിയ ജോലി അന്വേഷിക്കുന്നവർക്ക് ശ്രദ്ധേയമായ അവസരം ലഭിക്കും. ഓഫീസിൽ അധിക ചുമതല ഏറ്റെടുക്കേണ്ടിവരും. വ്യാപാരത്തിൽ സാധനങ്ങളുടെ വിൽപ്പന വർധിക്കും.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

സാമ്പത്തികമായി കൂടുതൽ ക്രമീകരണം നടത്തേണ്ട ദിവസമാണ്. പൂർവികസ്വത്തുമായി ബന്ധപ്പെട്ട ചർച്ചയിൽ പുരോഗതിയുണ്ടാകും. കുടും ബജീവിതം സന്തോഷകരമാകും.

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

പുതിയ സംരംഭത്തെക്കുറിച്ചുള്ള ആലോചനകൾക്ക് വ്യക്തമായ രൂപം ലഭിക്കും. ജോലിയിൽ നിർണായകമായ തീരുമാനം എടുക്കും. കൈവശം ലഭിക്കുമെന്ന് കരുതിയിരുന്ന പണം ലഭിക്കും.

Summary

Today's Horoscope in Malayalam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com