ജോലിയിൽ ഉയർച്ച നേടും,ധനകാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം
മേടം (അശ്വതി, ഭരണി, കാർത്തിക 1/4)
പുതിയ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യും. ബന്ധുക്കളുമായി നല്ല ആശയവിനിമയം നടത്തും. ജോലിയിൽ ഉയർച്ച നേടും. സാമ്പത്തികമായി തരക്കേടില്ലാത്ത ദിവസമാണ്.
ഇടവം (കാർത്തിക 3/4, രോഹിണി, മകയിരം 1/2)
കുടുംബത്തിൽ സന്തോഷകരമായ മാറ്റം ഉണ്ടാ കും. ഔദ്യോഗിക യാത്ര ഗുണകരമാകും. അസുഖങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്. ധനകാര്യത്തിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
പഠന കാര്യങ്ങളിൽ പുരോഗതി ഉണ്ടാകും.വീട്ടിൽ ഒരു മംഗള കർമ്മം നടക്കാൻ ഇടയുണ്ട്.അലസത തോന്നാൻ സാധ്യതയുള്ള ദിവസമാണ് ഇന്ന്.നിക്ഷേപത്തിൽ നിന്ന് ലാഭം പ്രതീക്ഷിക്കാം കർക്കടകം
(പുണർതം 1/4, പൂയം, ആയില്യം)
ജോലിയിൽ സമയം അനുകൂലമാണ്. നല്ല നിർ ദ്ദേശങ്ങൾ ലഭിക്കും.ആരോഗ്യം മെച്ചപ്പെടും. കുടുംബത്തിൽ സമാധാനം തുടരും. ഭൂമിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ മുന്നോട്ട് നീങ്ങും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
പുതിയ സുഹൃത്തുക്കൾ ഉണ്ടാകും. വീട്ടിൽ ചില അറ്റകുറ്റ പണികൾ നടത്തും. അസുഖങ്ങൾ പിടി പെടാൻ സാധ്യതയുണ്ട്. ബിസിനസിൽ ഗുണകര മായ അവസരം ലഭിക്കും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
തൊഴിൽ മേഖലയിൽ വളർച്ച. സഹപ്രവർത്തക രിൽ നിന്ന് സഹായം കിട്ടും. എല്ലാ കാര്യങ്ങൾക്കും ഉത്സാഹം തോന്നും. സാമ്പത്തിക കാര്യങ്ങളിൽ നേട്ടം. യാത്രയ്ക്ക് അനുകൂല സമയം.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
കുടുംബയിൽ സൗഹൃദപരമായ അന്തരീക്ഷം നില നിൽക്കും. വരുമാനം മാറ്റമില്ലാതെ തുടരും.ഭാഗ്യം അഥവാ ഈശ്വരാധീനം കൊണ്ട് ചില കാര്യങ്ങൾ നേടിയെടുക്കാൻ ആകും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
പുതിയ തീരുമാനങ്ങൾ ഗുണം ചെയ്യും.ആരോഗ്യം മെച്ചപ്പെടും.കുടുംബത്തിൽ സന്തോഷവും സമാ ധാനവും നിലനിൽക്കും. വിദേശയാത്രകൾക്ക് അവസരം ലഭിക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
യാത്രകൾ സഫലമാകും. സുഹൃത്തുകളിൽ നിന്ന് സഹായം ലഭിക്കും. അസുഖങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്. ബിസിനസ് പദ്ധതികൾ മുന്നോട്ട് പോകും. കുടുംബ തീരുമാനം വിജയകരമാകും.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ധന സ്ഥിതി പുരോഗമിക്കും. ജോലിയിൽ പുതിയ അവസരങ്ങൾ ലഭിക്കും . എല്ലാ കാര്യങ്ങൾക്കും ഉത്സാഹം തോന്നും. ഭൂമിസംബന്ധമായ നേട്ടം പ്ര തീക്ഷിക്കാം. ബന്ധുക്കളുടെ പിന്തുണ ഉണ്ടാകും.
കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)
പുതിയ പദ്ധതികൾ തുടങ്ങും. പ്രതീക്ഷിച്ചതിലധി കം വരുമാനം ഉണ്ടാകും.കുടുംബസമാധാനം നില നിൽക്കും.തൊഴിൽ മേഖലയിൽ അംഗീകാരം നേ ടും.കലാപരമായ കഴിവു പ്രകടിപ്പിക്കാനാകും.
മീനം (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)
യാത്രകൾ ഗുണം ചെയ്യും. പുതിയ ജോലിയിൽ പ്ര വേശിക്കും.സാമ്പത്തിക നില പുരോഗമിക്കും.വീട്ടിൽ സന്തോഷകരമായ അന്തരീക്ഷം തുടരും.പ്ര ണയിതാക്കൾക്ക് അനുകൂലമായ ദിവസമാണിന്ന്.
Daily horoscope december 19
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

