

മേടം (അശ്വതി, ഭരണി, കാർത്തിക ¼)
ദൂരയാത്രകൾക്ക് അവസരം വരാം. വാഹനം സ്വന്തമാക്കാൻ ചിലർക്കു യോഗം തെളിയും. അസുഖങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്. വീട്ടിലെ അന്തരീക്ഷം ശാന്തവും സൗഹൃദപരവുമാകും.
ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)
ആരോഗ്യകാര്യങ്ങളിൽ ആശ്വാസം ലഭിക്കും. സ്വത്ത് ഇടപാടുകൾ നേട്ടം നൽകും. ധനസ്ഥിതി മികച്ചതായിരിക്കും. അയൽക്കാരുമായി മുമ്പു ണ്ടായിരുന്ന വിരോധങ്ങൾ ശമിക്കും.
മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)
ഗൃഹനിർമ്മാണം അല്ലെങ്കിൽ പുതുക്കിപ്പണികൾ ആരംഭിക്കും. ബന്ധുക്കളാൽ ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടാകാം. പ്രണയ ബന്ധങ്ങൾ വിവാഹത്തി ലേക്ക് നീങ്ങാം. വിനോദയാത്ര നടത്തും.
കർക്കടകം (പുണർതം ¼, പൂയം, ആയില്യം)
ചെലവുകൾ നിയന്ത്രണത്തിൽ വയ്ക്കാൻ ശ്രമിക്കുക. കുടുംബത്തിൽ അഭിപ്രായ വ്യത്യാസങ്ങൾക്ക് ഇടയാകാം. വിദേശയാത്ര ശ്രമങ്ങൾ മുന്നേറും. മക്കളുടെ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം.
ചിങ്ങം (മകം, പൂരം, ഉത്രം ¼)
മംഗളകർമ്മങ്ങളിലും സൽക്കാരങ്ങളിലും പങ്കെടുക്കും. പുതിയ പരിചയങ്ങൾ ഉപകാരപ്രദമാകും. ആരോഗ്യം മെച്ചപ്പെടും. ധാർമ്മിക കാര്യങ്ങൾ ക്കായി ചെലവഴിക്കാം. ചെറു യാത്ര നടത്തും.
കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)
തൊഴിൽരംഗത്ത് അനുകൂല മാറ്റങ്ങൾ പ്രകടമാകും. വരുമാനം വർധിക്കുന്ന സൂചനയുണ്ട്. വാക്കു തർക്കങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക. കാര്യങ്ങ ൾ വിവേകത്തോടെ കൈകാര്യം ചെയ്യുക.
തുലാം (ചിത്തിര ½, ചോതി, വിശാഖം ¾
ദാമ്പത്യത്തിൽ ചെറിയ ഭിന്നതകൾക്ക് സാധ്യത. പുതിയ വ്യാപാര സംരംഭങ്ങൾ തുടങ്ങാൻ ധൈര്യം കാണിക്കും. ഭാഗ്യം അനുകൂലമായി നിലനിൽക്കും. തീർത്ഥാടനങ്ങൾക്ക് അവസരം ലഭിക്കും.
വൃശ്ചികം (വിശാഖം ¼,അനിഴം, തൃക്കേട്ട)
വിവിധ മാർഗങ്ങളിൽ നിന്ന് ധനലാഭം ഉണ്ടാകും. കാർഷിക മേഖലയിൽ നേട്ടം വർധിക്കും. പ്രതികൂലതകൾ ക്രമേണ അനുകൂലമാകും. അപ്രതീക്ഷി ത ഭാഗ്യാനുഭവങ്ങൾ ഉണ്ടായേക്കാം.
ധനു (മൂലം, പൂരാടം, ഉത്രാടം ¼)
പല വെല്ലുവിളികളും നേരിടേണ്ടിവരും. എന്നാൽ ആത്മവിശ്വാസവും പരിശ്രമവും വിജയത്തിലേക്ക് നയിക്കും. കാര്യങ്ങൾ സുഖകരമല്ലെന്ന തോന്നൽ ഉണ്ടാകാം. പുതിയ സംരംഭങ്ങൾ തുടങ്ങും.
മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)
പുതിയ പ്രണയബന്ധങ്ങൾക്ക് തുടക്കം കുറിക്കും. പദ്ധതികൾ പ്രതീക്ഷിച്ചതുപോലെ മുന്നേറും. സാമ്പത്തിക നേട്ടം ഉണ്ടാകും. വിരോധികളുമായും സൗഹൃദം സ്ഥാപിക്കും. ആരോഗ്യം തൃപ്തികരമാണ്.
കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)
പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. ബന്ധു സന്ദർശനങ്ങൾക്ക് അവസരം ഉണ്ടാകും. ഭാഗ്യദോഷം മൂലം ചെറിയ നഷ്ടങ്ങൾ സംഭവിക്കാം. പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ കഴിയും.
മീനം (പൂരുരുട്ടാതി ½, ഉത്രട്ടാതി, രേവതി)
ധനകാര്യങ്ങളിലും തൊഴിൽപരമായ കാര്യങ്ങളിലും അനുകൂലത ഉണ്ടാകും. ജീവിതപങ്കാളിയുടെ ആവശ്യങ്ങൾ പരിഗണിക്കുക. മക്കളിലൂടെ സ ന്തോഷകരമായ വാർത്തകൾ ലഭിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates