ഈ നക്ഷത്രക്കാര്‍ക്ക് പ്രതീക്ഷിക്കാതെ പ്രതിബന്ധം, തര്‍ക്കങ്ങളും കലഹങ്ങളും കരുതിയിരിക്കുക

ഇന്നത്തെ നക്ഷത്രഫലം
daily horoscope
ഇന്നത്തെ നക്ഷത്രഫലം daily horoscopeAI Image
Updated on
1 min read

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4):

സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകും. പഠനത്തില്‍ പുരോഗതി നേടും. ലേഖകന്മാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും മികച്ച ദിവസമാണ് ഇന്ന്.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

പൊതുവേ ഈശ്വരാധീനമുള്ള കാലമാണ്. മംഗള കര്‍മ്മങ്ങളും പങ്കെടുക്കും. അവിവാഹിതരുടെ വിവാഹാലോചനകളില്‍ തീരുമാനമാകും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം3/4):

അധിക ചെലവുകളും യാത്രാദുരിതങ്ങളും കൂടുതലായിരിക്കും. കുടുംബത്തില്‍ ചില തര്‍ക്കങ്ങള്‍ ഉണ്ടാകാം. നഷ്ടമു ണ്ടാകാന്‍ ഇടയുള്ള കാര്യങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുക.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം):

സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകും. പുതിയ ബിസിനസുകള്‍ ആരംഭിക്കാന്‍ സാധിക്കും. പൊതുവേ മനസ്സമാധാനം ഉള്ള ദി വസമാണ്. പല ആഗ്രഹങ്ങളും നിറവേറാന്‍ ആകും.

ചിങ്ങം (മകം, പൂരം, ഉത്രം1/4):

ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലിയില്‍ പ്രവേശിക്കാന്‍ കഴിയും. അനാവശ്യ തര്‍ക്കങ്ങളും കലഹങ്ങളും ഉണ്ടാവാതെ ശ്രദ്ധിക്കുക. ജലദോഷം പനി മുതലായ അസുഖങ്ങള്‍ പിടിപെടാന്‍ ഇടയുണ്ട്.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2 ):

സാമ്പത്തിക കാര്യങ്ങളില്‍ അനുകൂലമായ ദിവസമാണ്. ഭാഗ്യം കൊണ്ട് ചില നേട്ടങ്ങളും പ്രതീക്ഷിക്കാം. മക്കളുടെ വിജയത്തില്‍ അഭിമാനിക്കാന്‍ കഴിയും

തുലാം (ചിത്തിര1/2, ചോതി, വിശാഖം 3/4):

പ്രതീക്ഷിക്കാത്ത പല പ്രതിബന്ധങ്ങളും തരണം ചെയ്യേണ്ടതായി വരും. പല കാര്യങ്ങള്‍ക്കും ഒന്നിലേറെ പ്രാവശ്യം പരിശ്രമിക്കേണ്ടി വരാം. സാമ്പത്തിക ഞെരുക്കം ഉണ്ടാകും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേ ട്ട ):

പുതിയ സൗഹൃദങ്ങള്‍ കൊണ്ട് നേട്ടം ഉണ്ടാകും. പൊതുവേ ഭാഗ്യമുള്ള ഒരു ദിവസമാണ് ഇന്ന്. പ്രണയിതാക്കള്‍ക്ക് സന്തോഷിക്കാവുന്ന വാര്‍ത്തകള്‍ പ്രതീക്ഷിക്കാം.

ധനു (മൂലം, പൂരാടം, ഉത്രാടം1/4):

അനാവശ്യ ചിന്തകളും മനക്ലേശങ്ങളും ഉണ്ടാകും. ആരോഗ്യകാര്യത്തിലും കൂടുതല്‍ ശ്രദ്ധിക്കുക. സാമ്പത്തിക ബുദ്ധി മുട്ടുകള്‍ ഉണ്ടാകാം. എതിരാളികളെ കരുതിയിരിക്കുക.

മകരം(ഉത്രാടം 1/4, തിരുവോണം, അവിട്ടം 1/2):

പുതിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കും. മനസ്സമാധാനം ഉള്ള ദിവസം ആണ് ഇന്ന്. ഉന്നത വ്യക്തികളുമായുള്ള ബന്ധം ഗുണകരമാകും. പരീക്ഷയില്‍ മികച്ച വിജയം നേടും.

കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4):

പെട്ടെന്നുള്ള യാത്രകള്‍ ആവശ്യമായി വരും. കുടുംബത്തില്‍ സമാധാനവും സന്തോഷവും നിലനില്‍ക്കും. മേലുദ്യോ ഗസ്ഥനുമായി അഭിപ്രായ ഭിന്നതകള്‍ ഉണ്ടാകാം.

മീനം (പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി):

എല്ലാ കാര്യങ്ങളും വളരെ സൂക്ഷ്മതയോടെ ചെയ്യേണ്ടതാണ്. ബന്ധുക്കളുടെ സഹായം ലഭിക്കും. പൊതുവേ അലസത കൂടുതലായി അനുഭവപ്പെടും. വാത രോഗങ്ങള്‍ക്കും സാധ്യത കാണുന്നു.

Summary

Daily Horoscope August 17, 2025 (Sunday): Daily Prediction by Dr. PB Rajesh, astrologer. Malayalam horoscope predictions for all 12 zodiac signs.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com