പുതിയ സംരംഭങ്ങൾ തുടങ്ങാൻ തീരുമാനിക്കും, ആഗ്രഹിച്ചത് നടക്കും

ഇന്നത്തെ നക്ഷത്ര ഫലം – 03-01-2026 ഡോ. പി. ബി. രാജേഷ്
Daily horoscope
horoscope
Published on

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

ആഗ്രഹിച്ച പോലെ കാര്യങ്ങൾ ചെയ്തുതീർക്കാൻ സാധിക്കുന്ന ദിവസമാണ് ഇന്ന്. ഔദ്യോഗിക യാത്രകൾ കൊണ്ട് നേട്ടമുണ്ടാകും. ബന്ധു ജനങ്ങളുമായി ഒത്തുകൂടാൻ കഴിയും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

പൊതുവേ ഗുണകരമായ ദിവസ മാണ്.ക്ഷമയോടുകൂടി കാര്യങ്ങൾ നേരിടാൻ ശ്രമിക്കുക.പഴയ ഒരു സുഹൃത്തിനെകണ്ടുമുട്ടും.കുടുംബ ത്തിൽ സന്തോഷം നിലനിൽക്കും.

മിഥുനം (മകയിരം ½, തിരുവാതിര, പുനർതം ¾)

പരീക്ഷയിൽ മികച്ച വിജയം നേടാനാകും. ഇന്ന് പല കാര്യങ്ങളും പറഞ്ഞ് സാധിച്ചെടുക്കാൻ കഴി യും. വ്യാപാരത്തിൽ വർദ്ധനവ് ഉണ്ടാകും.കുടും ബ ജീവിതം സന്തോഷം നിറഞ്ഞതായി തുടരും.

കർക്കടകം (പുനർതം ¼, പൂയം, ആയില്യം)

കൂടുതൽ ചുമതലകൾ ഏറ്റെടുക്കും. പുണ്യ സ്ഥ ലങ്ങൾ സന്ദർശിക്കാൻ സാധിക്കും.വീട്ടിൽ നിന്നും മാറി നിൽക്കുന്നവർക്ക് കൂടുതൽ സമാധാനം ഉണ്ടാകും. ആരോഗ്യം തൃപ്തികരമാണ്.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

യാത്രകൾ കൊണ്ട് സന്തോഷവും സമാധാനവും നേടാനാകും. ബന്ധുക്കളെയും സുഹൃത്തുക്കളെ യും കണ്ടുമുട്ടും. ഭാഗ്യം കൊണ്ട് മാത്രം ചില നേട്ട ങ്ങൾ ഉണ്ടാകും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

കൂടുതൽ വരുമാനമുള്ള ബിസിനസുകൾ ആരം ഭിക്കാൻ ആകും. പ്രധാന വിഷയങ്ങളിൽ ഇന്ന് തീരുമാനമെടുക്കാൻ സാധിക്കും. പഴയ സൗഹൃ ദങ്ങൾ പുതുക്കാൻ കഴിയും.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¼)

പൊതുവേ ഈശ്വരാധീനം ഉള്ള കാലമാണ്.പല കാര്യങ്ങളും ഉദ്ദേശിക്കുന്നത് പോലെ ചെയ്ത് തീ ർക്കാൻ കഴിയും.വരുമാനത്തിൽ വർദ്ധനവ് പ്രതീ ക്ഷിക്കാം.മക്കളുടെ നേട്ടങ്ങളിൽ സന്തോഷിക്കാം.

വൃശ്ചികം (വിശാഖം ¾, അനിഴം, തൃക്കേട്ട)

പുതിയ സംരംഭങ്ങൾ തുടങ്ങാൻ തീരുമാനിക്കും. പുണ്യകർമ്മങ്ങൾ അന്വേഷിക്കാൻ യോഗം കാണുന്നു. സാമ്പത്തിക നില തൃപ്തികരമായ തുട രും. രാത്രി യാത്രകൾ ഒഴിവാക്കുക.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

ആത്മീയ കാര്യങ്ങളോട് താത്പര്യം വർദ്ധിക്കും. പങ്കുകച്ചവടം ലാഭകരമാകും. യാത്ര സന്തോഷം നൽകും. കുടുംബജീവിതം സമാധാനം നിറഞ്ഞ തായി തുടരും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

പലകാര്യങ്ങളും പ്രതീക്ഷിക്കുന്ന പോലെ നടക്കുന്ന ദിവസമാണ്. പങ്കാളിയുടെ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ച് തീരുമാനങ്ങൾ എടുക്കുക.സാമ്പത്തിക നില ഭദ്രമാണ്.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക ശത്രുക്കളിൽ നിന്നും ചില ഉപദ്രവങ്ങൾ ഉണ്ടാകാനും ഇടയുണ്ട്. ദൈവാധനം കൊണ്ട് വലിയ കുഴ പ്പങ്ങൾ ഉണ്ടാകില്ല.

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

ബന്ധുക്കളുമായി വീട്ടിൽ ഒത്തുകൂടാൻ അവസരം ഉണ്ടാകും. പൊതുവേ സന്തോഷം തോന്നുന്ന കാലമാണിത്. വരുമാനം തൃപ്തികരമാണ്. നീണ്ട യാത്രകൾക്കു തയ്യാറാകും.

Summary

Daily horoscope January 03

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com