

മേടം (അശ്വതി, ഭരണി, കാർത്തിക ¼)
തൊഴിൽ മേഖലയിൽ മേലുദ്യോഗസ്ഥരുടെ അംഗീകാരം ലഭിക്കും. പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ അനുകൂലമായ സാഹചര്യം ഉണ്ടാകും. കുടുംബാന്തരീക്ഷം സന്തോഷകരമായിരിക്കും.
ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)
ധനകാര്യങ്ങളിൽ മുന്നേറ്റം പ്രതീക്ഷിക്കാം. ബിസിനസിൽ മുൻകൂട്ടി ചെയ്ത നിക്ഷേപങ്ങൾ ലാഭം നൽകും. ജീവിത പങ്കാളിയുമായി ഉള്ള ആശയ വിനിമയം കൂടുതൽ നല്ലതാകും.
മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)
തൊഴിൽ രംഗത്ത് കടുത്ത മത്സരങ്ങൾ നേരിടേണ്ടി വന്നേക്കാം. പഠനത്തിലും പരീക്ഷകളിലും അനുകൂല ഫലങ്ങൾ പ്രതീക്ഷിക്കാം. സുഹൃത്തുക്കളുടെ പിന്തുണ ആത്മവിശ്വാസം വർധിപ്പിക്കും.
കർക്കടകം (പുനർതം ¼, പൂയം, ആയില്യം)
സന്തോഷം നൽകുന്ന ഒരു വാർത്ത ലഭിക്കാനിട യുണ്ട്. ജോലിയിൽ ഉണ്ടായിരുന്ന സമ്മർദ്ദം കുറയും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടാൻ സാധ്യതയുണ്ട്. സുഹൃദ് ബന്ധങ്ങൾ പുതുജീവൻ നേടും.
ചിങ്ങം (മകം, പൂരം, ഉത്രം ¼)
വ്യാപാര രംഗത്ത് ലഭിക്കുന്ന പുതിയ അവസരങ്ങ ൾ പ്രയോജനപ്പെടുത്തണം. സ്ഥാനക്കയറ്റത്തിന് സാധ്യത കാണുന്നു. കുടുംബത്തിൽ ഉണ്ടാകുന്ന ചെറിയ കാര്യങ്ങൾ പോലും സന്തോഷം നൽകും.
കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)
ജോലിയിൽ നടത്തുന്ന കഠിന പരിശ്രമങ്ങൾക്ക് പ്രതിഫലം ലഭിക്കും. ധനകാര്യങ്ങളിൽ സ്ഥിരത കൈവരും. ദാമ്പത്യ ജീവിതത്തിൽ സൗഹൃദവും സഹകരണവും വർധിക്കും.
തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)
സുഹൃത്തുക്കളുമായുള്ള ബന്ധങ്ങൾ കൂടുതൽ സുഖകരമാകും. ജോലിസ്ഥലത്ത് അവതരിപ്പി ക്കുന്ന പുതിയ ആശയങ്ങൾ അംഗീകരിക്കപ്പെടും. വരുമാനത്തിൽ വർധന പ്രതീക്ഷിക്കാം.
വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)
ബിസിനസ് രംഗത്ത് ലാഭം നേടുന്ന ദിവസമാണ്. കുടുംബാംഗങ്ങളുടെ മാനസിക പിന്തുണ ലഭിക്കും. യാത്രകൾ ഫലപ്രദമാകും. സാമ്പത്തിക ബാധ്യതകൾ കുറയാൻ സാധ്യതയുണ്ട്.
ധനു (മൂലം, പൂരാടം, ഉത്രാടം ¼)
തൊഴിൽ രംഗത്ത് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. വിദേശയാത്രയ്ക്കുള്ള സാധ്യത തെളിയും. പഠന മേഖലയിൽ മികച്ച വിജയം പ്രതീക്ഷിക്കാം. കുടുംബത്തിൽ ഒരു ആഘോഷം നടക്കും
മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)
പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കാൻ അനുകൂലമായ സമയമാണ്. ബിസിനസിൽ പുതിയ കരാറുകൾകൈവരും.കുടുംബബന്ധങ്ങൾ കൂടുതൽ ശക്തമാകും. പണത്തിന് ഞെരുക്കം ഉണ്ടാകും.
കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)
ജോലിസ്ഥലത്ത് സഹപ്രവർത്തകരുടെ സഹകര ണം ലഭിക്കും. സാംസ്കാരിക പ്രവർത്തനങ്ങൾ മനസ്സിന് സന്തോഷം നൽകും. കുടുംബ സൗഹൃദം നിലനിർത്താൻ ശ്രദ്ധിക്കണം.
മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, റേവതി)
വ്യാപാര മേഖലയിൽ പുരോഗതി കൈവരിക്കാൻ കഴിയും. ദാമ്പത്യജീവിതത്തിൽ ആത്മാർത്ഥത യും മനസ്സിലാക്കലും വർധിക്കും. സുഹൃത്തുക്കളുടെ സഹായം ലഭിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates