Today's Rashi Phalam July 11|ആത്മവിശ്വാസത്തോടെ എടുത്ത തീരുമാനം വിജയകരമാകും, പുതിയ പദ്ധതികൾക്ക് തുടക്കമിടും

ഡോ. പി. ബി. രാജേഷ് ഇന്നത്തെ നക്ഷത്രഫലം – 11-07-2026
Today's Horoscope in Malayalam
daily horoscope
Published on

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

മുടങ്ങിക്കിടന്ന ഒരു കാര്യം വീണ്ടും മുന്നോട്ട് പോകും. സാമ്പത്തിക കാര്യങ്ങളിൽ പ്രതീക്ഷിച്ച സഹായം ലഭിക്കും. ഔദ്യോഗിക രംഗത്ത് നിങ്ങളുടെ നിർദ്ദേശങ്ങൾക്ക് അംഗീകാരം ലഭിക്കും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

പുതിയ പരിചയങ്ങൾ ഭാവിയിൽ ഉപകാരപ്പെടും. വ്യാപാരകാര്യങ്ങളിൽ അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. വിലപിടിപ്പുള്ള ഒരു വസ്തു സ്വന്തമാക്കാൻ അവസരം ലഭിക്കും.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

മത്സരപരമായ രംഗങ്ങളിൽ നേട്ടം കൈവരും. ജോലിസംബന്ധമായ ചർച്ചകൾ അനുകൂലമായി തീരും. സാമ്പത്തിക ഇടപാടുകളിൽ വ്യക്തത പാലിക്കുന്നത് ഗുണം ചെയ്യും.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

ദൂരെയിരുന്ന് സന്തോഷവാർത്ത ലഭിക്കും. രേഖകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ എളുപ്പത്തിൽ പൂത്തിയാക്കും.സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കും.പുതിയ സംരംഭങ്ങൾ തുടങ്ങാൻ കഴിയും.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

പൊതുരംഗത്ത് അംഗീകാരം വർധിക്കും. ധനലാഭ ത്തിന് വഴിയൊരുങ്ങും.ആഗ്രഹിച്ച ഒരു കൂടിക്കാഴ്ച നടക്കും.പഴയ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സാധിക്കും.ആരോഗ്യം തൃപ്തികരമാ ണ്.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

മികച്ച അവസരങ്ങൾ നിങ്ങളെ തേടിയെത്തും. ഉ ദ്യോഗസ്ഥരുടെ പിന്തുണ ലഭിക്കും.വ്യാപാരത്തിൽ പുതിയ ഇടപാടുകൾ ആരംഭിക്കും.ആത്മവിശ്വാസത്തോടെ എടുത്ത തീരുമാനം വിജയകരമാകും.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

പങ്കാളിത്ത കാര്യങ്ങളിൽ അനുകൂല മാറ്റങ്ങൾ ഉണ്ടാകും. യാത്രകളിൽ നേട്ടമുണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ഒരു പുതിയ സംരംഭം തുടങ്ങാൻ തീരുമാനിക്കും.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

മുടങ്ങിയ പണം തിരിച്ചുകിട്ടാൻ സാധ്യതയുണ്ട്.ഔദ്യോഗിക ആവശ്യങ്ങൾ വേഗത്തിൽ പൂർത്തിയാകും. പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കേണ്ടി വരും. നല്ല വാർത്ത മനസ്സിന് സന്തോഷം നൽകും.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

വിദൂരസ്ഥലങ്ങളിൽ നിന്നുള്ള ബന്ധങ്ങൾ പ്രയോ ജനപ്പെടും. വ്യാപാരത്തിൽ ലാഭകരമായ സാഹ ചര്യം ഉണ്ടാകും. പ്രധാനപ്പെട്ട ഒരു തീരുമാനം ഗുണ കരമാകും. പുതിയ പദ്ധതികൾക്ക് തുടക്കമിടും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

അധികാരികളിൽ നിന്ന് അനുകൂല പ്രതികരണം ലഭിക്കും. സാമ്പത്തിക കാര്യങ്ങളിൽ പുരോഗതി ഉണ്ടാകും. വാഹനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അനുകൂലമായി തീരും. യാത്ര വിജയകരമാകും.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

സുഹൃത്തുക്കളുമായുള്ള സഹകരണം വർധിക്കും. തൊഴിൽരംഗത്ത് പുതിയ അവസരങ്ങൾ ലഭിക്കും. യാത്രകൾ വിജയകരമാകും. പുതിയ കരാറുകൾ ഗുണം ചെയ്യും. വരുമാനം വർദ്ധിക്കും.

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

നാളുകളായി കാത്തിരുന്ന വാർത്ത ലഭിക്കും.സാമ്പത്തിക തീരുമാനങ്ങൾ അനുകൂലഫലംനൽകും. ആത്മവിശ്വാസത്തോടെ പ്രവർത്തിച്ചാൽ എല്ലാ കാര്യങ്ങളും അനുകൂലമായി മുന്നേറും.

Summary

Today's Horoscope in Malayalam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com