

മേടം (അശ്വതി, ഭരണി, കാർത്തിക ¼)
പുതിയ അവസരങ്ങൾ ലഭിക്കും. സാമ്പത്തിക കാര്യങ്ങളിൽ ഗുണകരമായ മാറ്റങ്ങൾ ഉണ്ടാകും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. വാഹനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അനുകൂലമാകും.
ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)
ദീർഘകാലമായി കാത്തിരുന്ന വാർത്ത ലഭിക്കും. വ്യാപാരരംഗത്ത് പുതിയ നേട്ടങ്ങൾ ഉണ്ടാകും. സ്ഥാന കയറ്റം നേടാൻ ഇടയുണ്ട്. സുഹൃത്തുക്കളുടെ സഹായം ലഭിക്കും.
മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾) യാത്രകൾ ഗുണകരമാകും. പുതിയ ആളുകളു മായി ബന്ധം സ്ഥാപിക്കും. സാമ്പത്തിക ഇടപാടുകളിൽ നേട്ടം ഉണ്ടാകും. കലാരംഗത്തുള്ളവർക്ക് അംഗീകാരം ലഭിക്കും. ആരോഗ്യം മെച്ചപ്പെടും.
കർക്കടകം (പുണർതം ¼, പൂയം, ആയില്യം)
ആഗ്രഹിച്ച കാര്യങ്ങളിൽ പുരോഗതി ഉണ്ടാകും. പുതിയ ജോലിയിൽ പ്രവേശിക്കും. കുടുംബത്തിൽ മംഗളകർമങ്ങളിൽ പങ്കെടുക്കും. ഭൂമിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അനുകൂലമാകും.
ചിങ്ങം (മകം, പൂരം, ഉത്രം ¼)
പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ അവസരം ലഭിക്കും. ധനപരമായ നേട്ടങ്ങൾ പ്രതീക്ഷിക്കാം. കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. സുഹൃത്തുക്കളിൽ നിന്ന് പിന്തുണ ലഭിക്കും.
കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)
പ്രവർത്തനങ്ങളിൽ ആത്മവിശ്വാസം വർധിക്കും. പുതിയ അവസരങ്ങൾ ലഭിക്കും. ദൂരയാത്രകൾക്ക് സാധ്യതയുണ്ട്. വിലപിടിപ്പുള്ള വസ്തുക്കൾ വാങ്ങും. പുതിയ വാഹനം സ്വന്തമാക്കും.
തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)
പൊതുരംഗത്ത് പ്രശസ്തി വർധിക്കും. സാമ്പത്തിക കാര്യങ്ങളിൽ പുരോഗതി ഉണ്ടാകും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. പുതിയ പദ്ധതികൾ വിജയിക്കും. ആരോഗ്യം തൃപ്തികരമാണ്.
വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)
സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമാകും. പുതിയ സൗഹൃദങ്ങൾ ഉണ്ടാകും. സ്ഥാന കയറ്റം നേടാൻ ഇടയുണ്ട്. വ്യാപാരത്തിൽ അനുകൂല നേട്ടങ്ങൾ ലഭിക്കും. ഭാഗ്യമനുകൂലമായി വരും.
ധനു (മൂലം, പൂരാടം, ഉത്രാടം ¼)
അപ്പോയിൻമെന്റ് ഓർഡർ ലഭിക്കും. യാത്രകൾ വഴി പുതിയ അവസരങ്ങൾ കൈവരും. സാമ്പ ത്തിക നില മെച്ചപ്പെടും. കുടുംബാംഗങ്ങളിൽ നിന്ന് സന്തോഷകരമായ വാർത്ത ലഭിക്കും.
മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)
നിയമന ഉത്തരവ് ലഭിക്കും. പുതിയ ഉത്തര വാദത്തങ്ങൾ ഏറ്റെടുക്കും.സുഹൃത്തുക്കളുടെ സഹകരണം ലഭിക്കും. ദീർഘകാല പദ്ധതികൾ മുന്നേറും. പുതിയ പ്രണയബന്ധങ്ങൾ ഉടലെടുക്കും.
കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)
വിദേശയാത്രയ്ക്ക് അവസരം ലഭിക്കും. പുതിയ അവസരങ്ങൾ ലഭിക്കും. സാമ്പത്തിക നേട്ടങ്ങൾ പ്രതീക്ഷിക്കാം. പൊതുജനങ്ങളിൽ അംഗീകാരം വർധിക്കും. പ്രാർത്ഥനകൾക്കു മുടക്കം വരാം.
മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)
സ്ഥാനക്കയറ്റവും സ്ഥലംമാറ്റവും ഒന്നിച്ച് പ്രതീക്ഷി ക്കാം. പ്രധാനപ്പെട്ട വ്യക്തികളുടെ സഹായം ലഭിക്കും. പുതിയ സംരംഭങ്ങൾ ഗുണകരമാകും. ആത്മീയ കാര്യങ്ങളിൽ കൂടുതൽ താൽപര്യം കാണിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates