നഷ്ടപ്പെട്ടുവെന്ന് കരുതിയ അവസരം വീണ്ടും മുന്നിലെത്തും; പ്രതീക്ഷിക്കാത്ത ഒരു സഹായം ലഭിക്കും

ഇന്നത്തെ നക്ഷത്രഫലം – 13-6-2026 ഡോ. പി. ബി. രാജേഷ്
daily horoscope
ഇന്നത്തെ നക്ഷത്രഫലം daily horoscopeAI Image
Updated on
1 min read

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

അപൂർണമായി കിടന്നിരുന്ന ഒരു കാര്യം പൂർത്തിയാക്കാൻ സാധിക്കും. ഒരു ഫോൺ സന്ദേശമോ അറിയിപ്പോ സന്തോഷം നൽകും. മറ്റുള്ളവരുടെ അഭിപ്രായത്തിന് വില നൽകുന്നത് ഗുണം ചെയ്യും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

പഴയ സുഹൃത്തുമായി വീണ്ടും ബന്ധപ്പെടും. ചെലവുകൾ നിയന്ത്രണവിധേയമാക്കാൻ കഴിയും. മനസ്സിൽ കരുതിയ ഒരു പദ്ധതി രൂപം പ്രാപിക്കും. വീട്ടിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ശ്രമിക്കും.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

സംസാരശൈലി മറ്റുള്ളവരെ ആകർഷിക്കും. രേഖകൾ, അപേക്ഷകൾ തുടങ്ങിയവയിൽ അനുകൂല പുരോഗതി ഉണ്ടാകും. ചെറിയ യാത്രകൾ പ്രയോജനം ചെയ്യും. പുതിയ അറിവ് നേടാനാകും.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

കുടുംബത്തിലെ മുതിർന്നവരുടെ ഉപദേശം ഗുണം ചെയ്യും. നഷ്ടപ്പെട്ടുവെന്ന് കരുതിയ അവസരം വീണ്ടും മുന്നിലെത്തും. വാങ്ങൽ-വിൽപ്പന കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക. ആരോഗ്യം മെച്ചപ്പെടും.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

നിങ്ങളുടെ അഭിപ്രായത്തിന് കൂടുതൽ പ്രാധാന്യം ലഭിക്കും. കലാ-സാഹിത്യ മേഖലയിൽ താൽപര്യം വർധിക്കും. പുതിയ പരിചയങ്ങൾ ഭാവിയിൽ ഗുണം ചെയ്യും. ആത്മവിശ്വാസം വർദ്ധിക്കും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

അലങ്കാരമോ നവീകരണമോ സംബന്ധിച്ച കാര്യ ങ്ങളിൽ സമയം ചെലവഴിക്കും. രഹസ്യമായി നടത്തിയ ശ്രമങ്ങൾ വിജയത്തിലേക്ക് നീങ്ങും. പ്രതീക്ഷിക്കാത്ത ഒരു സഹായം ലഭിക്കും.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

സുഹൃദ്‌വലയത്തിൽ സ്വാധീനം വർധിക്കും.കൂട്ടായ പ്രവർത്തനങ്ങളിൽ നേട്ടമുണ്ടാകും.ഏറെക്കാലമായി കാണാൻ ആഗ്രഹിച്ച ഒരാളെ കണ്ടുമുട്ടാൻ അവസരം ലഭിക്കും. പുതിയ വീട് വാങ്ങാൻ കഴിയും.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

നിങ്ങളുടെ പ്രവർത്തനങ്ങൾക്ക് അംഗീകാരം ലഭിക്കും. ഉത്തരവാദിത്തമുള്ള ഒരു ചുമതല ഏറ്റെടുക്കേണ്ടി വരാം. മേലധികാരികളുമായുള്ള കൂടിക്കാഴ്ച ഗുണം ചെയ്യും.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

പുതിയ സ്ഥലങ്ങളെക്കുറിച്ച് അറിയാൻ അവസരം ലഭിക്കും. പഠനപരമായ കാര്യങ്ങളിൽ ശ്രദ്ധ വർധിക്കും. വിദൂര ബന്ധങ്ങളിൽ നിന്ന് അനുകൂല വാർത്ത ലഭിക്കും. പ്രാർത്ഥനകൾ നന്നായി ചെയ്യുക.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

തീരുമാനം എടുക്കാൻ മടിച്ചിരുന്ന വിഷയത്തിൽ വ്യക്തത ലഭിക്കും. മറ്റുള്ളവരുടെ സഹായം പ്രതീ ക്ഷിച്ചതിലും വേഗം ലഭിക്കും. പാരമ്പര്യ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തും. ആശങ്കകൾ ഒഴിവാകും.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

പങ്കാളിത്ത ബന്ധങ്ങളിൽ നല്ല ധാരണ ഉണ്ടാകും. പുതിയ നിർദേശങ്ങൾ ലഭിക്കും. പൊതുജനങ്ങളുമായി ഇടപെടുന്നവർക്ക് നേട്ടമുണ്ടാകും. പഴയ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കും.

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

ദൈനംദിന കാര്യങ്ങളിൽ ക്രമം കൊണ്ടുവരാൻ സാധിക്കും. ജോലികൾ സമയബന്ധിതമായി പൂർത്തിയാക്കും. സഹപ്രവർത്തകരുടെ സഹകരണം ലഭിക്കും. വരുമാനത്തിൽ വർദ്ധനവ് ഉണ്ടാവും

Summary

Daily Horoscope june 13, 2026

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com