

മേടം (അശ്വതി, ഭരണി, കാർത്തിക ¼)
പഴയ ശ്രമങ്ങൾക്ക് ഫലം ലഭിക്കും.പുതിയ മേഖലകളിൽ താൽപര്യം വർധിക്കും. ജോലിയിൽ ഉയർച്ച നേടും. സാമ്പത്തിക കാര്യങ്ങളിൽ പുരോഗതി ഉണ്ടാകും. കുടുംബത്തിൽ സമാധാനം നിലനിൽക്കും.
ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)
പ്രധാനപ്പെട്ട ഒരു കൂടിക്കാഴ്ച ഗുണകരമാകും. പുതിയ അവസരങ്ങൾ ലഭിക്കും. വ്യാപാരകാര്യങ്ങളിൽ പുരോഗതി ഉണ്ടാകും. മനസ്സിൽ ആത്മവിശ്വാ സം വർധിക്കും. പ്രാർത്ഥന മുടങ്ങാതെ നടത്തുക.
മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)
നേരത്തെ നടത്തിയ പദ്ധതികൾ മുന്നേറും. കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. സാമ്പത്തിക നേട്ടം ലഭിക്കും. തുടർ പഠനത്തിന് അവസരം ലഭിക്കും. സ്ഥലംമാറ്റം പ്രതീക്ഷിക്കാം.
കർക്കടകം (പുണർതം ¼, പൂയം, ആയില്യം)
പുതിയ അറിവുകൾ നേടാൻ അവസരം ലഭിക്കും. വരുമാന മാർഗങ്ങളിൽ വളർച്ച ഉണ്ടാകും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. കുടുംബത്തി ൽ ശാന്തിയും സമാധാനവും നിലനിൽക്കും.
ചിങ്ങം (മകം, പൂരം, ഉത്രം ¼)
പ്രവർത്തനമികവിന് അംഗീകാരം ലഭിക്കും. സ്ഥാന കയറ്റം നേടാൻ ഇടയുണ്ട്. പുതിയ ആളുകളുമായി ബന്ധം സ്ഥാപിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കും.
കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)
മുടങ്ങിക്കിടന്ന ഒരു കാര്യം വീണ്ടും സജീവമാകും. പുതിയ അവസരങ്ങൾ ലഭിക്കും. സൃഷ്ടിപരമായ കഴിവുകൾ പ്രകടിപ്പിക്കാൻ കഴിയും. രാത്രി യാത്ര ഒഴിവാക്കുക. കോടതി കാര്യങ്ങൾ നീണ്ടുപോകും.
തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)
വ്യാപാരരംഗത്ത് പുതിയ സാധ്യതകൾ തെളിയും. ജോലിയിൽ ഉയർച്ച നേടും. പൊതുജനങ്ങളിൽ നിന്ന് പ്രശംസ ലഭിക്കും. സാമ്പത്തിക നേട്ടം ഉണ്ടാകും. ഒരു സുഹൃത്തുമായി അഭിപ്രായ ഭിന്നത ഉണ്ടാകാം .
വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)
നേതൃത്വപരമായ ചുമതലകൾ ലഭിക്കും. പുതിയ ജോലിയിൽ പ്രവേശിക്കും. വരുമാന വർധനയ്ക്ക് സാധ്യതയുണ്ട്. ആത്മവിശ്വാസത്തോടെ തീരുമാനങ്ങൾ എടുക്കും. കൂടുതൽ പ്രശസ്തി നേടും.
ധനു (മൂലം, പൂരാടം, ഉത്രാടം ¼)
വിദ്യാഭ്യാസപരമായ നേട്ടങ്ങൾ കൈവരും. പുതിയ അവസരങ്ങൾ ലഭിക്കും. പ്രതീക്ഷിക്കാത്ത ഇടത്ത് നിന്നും സഹായം ലഭിക്കും. സാമ്പത്തിക രംഗത്ത് സ്ഥിരത കൈവരും. ആരോഗ്യം മെച്ചപ്പെടും.
മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)
പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ കഴിയും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. വരുമാനത്തിൽ വർധന ഉണ്ടാകും. വിലപ്പെട്ട നിർദേശങ്ങൾ ലഭിക്കും. പ്രണയിതാക്കൾക്ക് നല്ല ദിവസമാണ്.
കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)
ആഗ്രഹിച്ച ഒരു വാർത്ത സന്തോഷം നൽകും. കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും.പുതിയ അവസരങ്ങൾ ലഭിക്കും. സുഹൃത്തുക്കളുടെ പിന്തുണ ഗുണകരമാകും.
മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)
കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം ലഭിക്കും. ജോലിയിൽ ഉയർച്ച നേടും. പുതിയ പദ്ധതികൾക്ക് രൂപം നൽകും. സാമ്പത്തിക കാര്യങ്ങളിൽ അനുകൂല ഫലങ്ങൾ പ്രതീക്ഷിക്കാം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates