Today's Rashi Phalam March 21, 2026:വരുമാനം മെച്ചപ്പെടും, ആഗ്രഹങ്ങൾ സഫലമാകും

ഇന്നത്തെ നക്ഷത്രഫലം – 21-3-2026 ഡോ. പി. ബി. രാജേഷ്
Daily Horoscope
Daily Horoscope
Updated on
1 min read

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

ചില കാര്യങ്ങളിൽ വേഗത്തിൽ മുന്നോട്ട് പോകാൻ താൽപര്യം തോന്നും. തീരുമാനങ്ങളിൽ വ്യക്തത കൈവരിക്കാൻ കഴിയും. ചില ആഗ്രഹങ്ങൾ സഫലമാകാൻ ഇടയുണ്ട്. വരുമാനം മെച്ചപ്പെടും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തും. ശ്രമങ്ങൾക്ക് അനുസൃതമായ പുരോഗതി കാണും. അടുത്തവരിൽ നിന്ന് സഹായവും പ്രോത്സാ ഹനവും ലഭിക്കും. ആരോഗ്യം തൃപ്തികരമാണ്.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

സൃഷ്ടിപരമായ ചിന്തകൾ ഉയർന്ന് വരും. പുതിയ കാര്യങ്ങളിൽ താൽപര്യം പ്രകടമാക്കും. യാത്രകൾ ഗുണകരമാകും. പ്രണയബന്ധങ്ങളിൽ അടുപ്പം വർധിക്കാൻ സാധ്യതയുണ്ട്.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

കുടുംബബന്ധങ്ങളിൽ കൂടുതൽ സ്നേഹം അനുഭവപ്പെടും. ചില ആഗ്രഹങ്ങൾ സഫലമാകും. ആത്മീയ ചിന്തകൾ ശക്തമാകും. സ്വന്തം ആ ശയങ്ങൾ വിജയകരമായി നടപ്പിലാക്കും.

Daily Horoscope
സമയം നിയന്ത്രിക്കുന്ന ശക്തി, ലോകത്തിന്റെ അധിപന്‍; അറിയാം പരമശിവന്റെ 25 പ്രധാന ഭാവങ്ങള്‍

ചിങ്ങം (മകം, പൂരം, ഉത്രം ¼)

ആഗ്രഹിച്ച കാര്യങ്ങൾ സഫലമാകാൻ സാധ്യതയുണ്ട്. ചില സന്തോഷ വാർത്തകൾ ലഭിക്കും. സാമ്പത്തികമായി ചെറിയ നേട്ടങ്ങൾ ഉണ്ടാകാം. കു ടുംബാന്തരീക്ഷം കൂടുതൽ സന്തോഷകരമാകും.

കന്നി (ഉത്രം ¾, അതം, ചിത്തിര ½)

കാര്യങ്ങളിൽ കൂടുതൽ ക്രമവും ശ്രദ്ധയും പുലർത്താൻ കഴിയും. ചെറിയ പുരോഗതികൾ വലിയ സന്തോഷം നൽകും. തെറ്റിദ്ധാരണകൾ മാറി ബ ന്ധങ്ങൾ കൂടുതൽ ശക്തമാകും.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

സാമൂഹിക ഇടപെടലുകൾ സജീവമാകും. പുതിയ ആളുകളെ പരിചയപ്പെടും. ചില നിർണായക തീരുമാനങ്ങൾ എടുക്കാൻ കഴിയും. മനസ്സിൽ സന്തോഷം നൽകുന്ന അനുഭവങ്ങൾ ഉണ്ടാകും.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

ആരോഗ്യം മെച്ചപ്പെടും. ആത്മവിശ്വാസം വർധിക്കും. ബന്ധങ്ങളിൽ വിശ്വാസം ശക്തമാകും. യാത്രകൾ നടത്താൻ സാധ്യതയുണ്ട്. മനസ്സിൽ സ ന്തോഷം നൽകുന്ന സംഭവങ്ങൾ നടക്കും.

Daily Horoscope
മേഷ ലഗ്‌നം സൂചിപ്പിക്കുന്നത് എന്ത്? ഇസ്രയേല്‍ - ഇറാന്‍ യുദ്ധം എത്ര നാള്‍ നീളും? ജ്യോതിഷം പറയുന്നത് ഇങ്ങനെ

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

ആത്മീയ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തും. ദൂരയാത്രകൾക്ക് സാധ്യത കാണുന്നു. പുതിയ അനുഭവങ്ങൾ ജീവിതത്തിൽ സന്തോഷം നൽകും. ചില ആഗ്രഹങ്ങൾ സഫലമാകും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

ജോലിയിൽ ഉയർച്ച നേടും. പ്രവർത്തനങ്ങളിൽ ആത്മാർത്ഥത കാണിക്കും. ചില നേട്ടങ്ങൾ സന്തോഷം നൽകും. ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാൻ കഴിയും.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. ബന്ധുക്കളുമായി കൂടുതൽ സമയം ചിലവഴിക്കും. കുടുംബത്തിൽ സന്തോഷം നിലനിൽക്കും. ജോ ലിയിൽ അനുകൂലമായ മാറ്റം ഉണ്ടാകും.

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

ആത്മീയ ചിന്തകൾ ശക്തമാകും. മനസ്സിന് ഇഷ്ട മുള്ള കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തും. വീട്ടിൽ സന്തോഷകരമായ അന്തരീക്ഷം ഉണ്ടാകും. തൊഴിൽ രംഗത്ത് പ്രശ്നങ്ങളില്ല.

Summary

Today's Horoscope in Malayalam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com