

മേടം (അശ്വതി, ഭരണി, കാർത്തിക ¼)
ഔദ്യോഗിക കാര്യങ്ങളിൽ അനുകൂല പുരോഗതി ഉണ്ടാകും. കുടുംബത്തിൽ ഏറെ നാളായി മുടങ്ങിയിരുന്ന ഒരു കാര്യം പൂർത്തിയാക്കാൻ സാധിക്കും. പുതിയ ആളുകളുടെ സഹകരണം ലഭിക്കും.
ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)
തീർത്ഥയാത്രയ്ക്ക് അവസരം ലഭിക്കാം.വീടുമായി ബന്ധപ്പെട്ട ചില മാറ്റങ്ങൾ ആലോചിക്കും.കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അംഗീകാരം ലഭിക്കും. മനസ്സിൽ സന്തോഷം നിറയും.
മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)
ബിസിനസ് യാത്ര ഗുണകരമാകും.പുതിയ കരാറുകൾക്ക് സാധ്യത കാണുന്നു. പ്രിയപ്പെട്ടവരുമായി കൂടുതൽ സമയം ചെലവഴിക്കാൻ സാധിക്കും.നല്ല അവസരങ്ങൾ ജീവിതത്തിൽ വന്നു ചേരും.
കർക്കടകം (പുണർതം ¼, പൂയം, ആയില്യം)
സന്തോഷകരമായ വാർത്ത കേൾക്കാൻ ഇടയാ കും. ആത്മീയ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേ ന്ദ്രീകരിക്കും. ബന്ധുക്കളിൽ നിന്നും സഹായങ്ങൾ ലഭിക്കും. ആരോഗ്യം മെച്ചപ്പെടും.
ചിങ്ങം (മകം, പൂരം, ഉത്രം ¼)
നീണ്ട യാത്രയ്ക്ക് സാധ്യതയുണ്ട്. പഴയ സുഹൃത്തു ക്കളുമായി വീണ്ടും ബന്ധപ്പെടും. സാമൂഹിക രംഗ ത്ത് അംഗീകാരം വർധിക്കും. മനസ്സിലുള്ള ആശങ്ക മാറും.പുതിയ വീട് വാങ്ങാനുള്ള ശ്രമം തുടങ്ങും.
കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)
പഠനകാര്യങ്ങളിൽ മികച്ച മുന്നേറ്റം കൈവരും. കു ടുംബാംഗങ്ങളുടെ പിന്തുണ ആത്മവിശ്വാസം വർ ധിപ്പിക്കും.പുതിയ കാര്യങ്ങൾ പഠിക്കാൻ താൽപ ര്യം തോന്നും. സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം.
തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)
ഔദ്യോഗിക യാത്ര വഴി ഗുണകരമായ അനുഭവ ങ്ങൾ ലഭിക്കും.പുതിയ ബന്ധങ്ങൾ ജീവിതത്തിൽ സഹായകരമാകും. കലാപരമായ കഴിവുകൾ പ്ര കടിപ്പിക്കാൻ അവസരം ലഭിക്കും.
വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)
പഴയ തർക്കങ്ങൾ അവസാനിക്കാൻ സാധ്യതയു ണ്ട്. കുടുംബകാര്യങ്ങളിൽ സമാധാനപരമായ തീ രുമാനങ്ങൾ ഉണ്ടാകും. സാമ്പത്തിക പുരോഗതി നേടും.പ്രണയിതാക്കളുടെ വിവാഹം നിശ്ചയിക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം ¼)
വിദേശയാത്ര സംബന്ധമായ കാര്യങ്ങളിൽ അനു കൂല സൂചനകൾ ലഭിക്കും. പുതിയ പദ്ധതികൾ ക്ക് തുടക്കം കുറിക്കും. സുഹൃത്തുക്കളുടെ പിന്തു ണ ആശ്വാസമാകും. സാമ്പത്തിക നില ഭദ്രമാണ്.
മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)
വീടിന്റെ നിർമ്മാണ കാര്യങ്ങൾ ആരംഭിക്കും. പു തിയ ആളുകളുമായി സൗഹൃദം സ്ഥാപിക്കും. സാ മ്പത്തിക കാര്യങ്ങളിൽ അനുകൂലമായ മാറ്റംഉണ്ടാ കും.സാമൂഹിക പരിപാടികളിൽ പങ്കെടുക്കും
കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)
ആത്മീയ ഗുരുക്കന്മാരുടെ അനുഗ്രഹം ലഭിക്കാൻ ഇടയുണ്ട്. പഴയ ആഗ്രഹങ്ങളിൽ ഒന്ന് സഫലമാകും. കുടുംബത്തിൽ ഐക്യം വർധിക്കും. ഉല്ലാസ യാത്രകളിൽ പങ്കെടുക്കാൻ അവസരം ലഭിക്കും.
മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)
പ്രിയപ്പെട്ടവരിൽ നിന്നും സന്തോഷകരമായ വാർ ത്ത കേൾക്കാൻ ഇടയാകും. ഔദ്യോഗിക കാര്യ ങ്ങളിൽ അനുകൂല തീരുമാനങ്ങൾ ഉണ്ടാകും. പുതിയ പരിചയങ്ങൾ ഗുണകരമാകും
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates