

മേടം (അശ്വതി, ഭരണി, കാർത്തിക ¼)
നേരത്തെ ആരംഭിച്ച ഒരു പ്രവർത്തനത്തിൽ നല്ല പുരോഗതി ഉണ്ടാകും. കുടുംബത്തിൽ നിങ്ങളുടെ നിർദ്ദേശങ്ങൾ അംഗീകരിക്കപ്പെടും. ബിസിനസ് രംഗത്ത് പുതിയ അവസരങ്ങൾ ലഭിക്കാം.
ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)
വീട്ടിൽ സന്തോഷകരമായ അന്തരീക്ഷം നിലനിൽ ക്കും. പ്രതീക്ഷിച്ച ഒരു വാർത്ത വൈകിയെങ്കിലും ലഭിക്കും. സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലവിടേണ്ടി വരും.
മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)
പുതിയ ആളുകളെ പരിചയപ്പെടാനുള്ള അവസ രം ലഭിക്കും. കുടുംബത്തിലെ ഒരു പ്രധാന കാര്യ ത്തിൽ ഇടപെടേണ്ട സാഹചര്യം ഉണ്ടാകും. ഔദ്യോഗിക യാത്രകൾ ഗുണകരമാകും.
കർക്കടകം (പുണർതം ¼, പൂയം, ആയില്യം)
നാളുകളായി മുടങ്ങിയിരുന്ന ഒരു കാര്യം വീണ്ടും സജീവമാകും. വീട്ടിൽ ചില മാറ്റങ്ങൾ വരുത്താൻ ആലോചിക്കും. കുടുംബാംഗങ്ങളുമായി കൂടുതൽ സമയം ചെലവിടാൻ അവസരം ലഭിക്കും.
ചിങ്ങം (മകം, പൂരം, ഉത്രം ¼)
പൊതുവേദികളിൽ നിങ്ങളുടെ അഭിപ്രായങ്ങൾ ക്ക് പ്രാധാന്യം ലഭിക്കും. കുടുംബത്തിലെ മുതിർന്ന വരുടെ പിന്തുണ ആത്മവിശ്വാസം വർധിപ്പിക്കും. ചിലർക്ക് നീണ്ട യാത്രയ്ക്ക് സാധ്യത കാണുന്നു.
കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)
സാമ്പത്തിക കാര്യങ്ങളിൽ മെച്ചപ്പെട്ട പുരോഗതി പ്രതീക്ഷിക്കാം.മംഗളകരമായ വാർത്ത കേൾക്കാ ൻ സാധ്യതയുണ്ട്.പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ അനുയോജ്യമായ സമയം.
തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)
മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെട്ട് പ്രശ്നപരി ഹാരം കണ്ടെത്താൻ കഴിയും. കുടുംബാംഗ ങ്ങളു മായി സന്തോഷകരമായ സമയം ചെലവിടും. പുതിയ സൗഹൃദങ്ങൾ കൊണ്ട് നേട്ടം ഉണ്ടാകും.
വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)
മുൻപ് അനുകൂലമല്ലെന്ന് കരുതിയ കാര്യങ്ങളിൽ ഇപ്പോൾ പുരോഗതി കാണാം.ബന്ധുക്കളുമായു ള്ള പഴയ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയും. വീട്ടിൽ സമാധാന അന്തരീക്ഷം നിലനിൽക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം ¼)
മുൻപ് എടുത്ത ഒരു തീരുമാനം ശരിയായിരുന്നു വെന്ന് തിരിച്ചറിയും. കുടുംബാംഗങ്ങളോടൊപ്പം സന്തോഷകരമായ യാത്ര ചെയ്യും. വാഹനത്തിന് കേടുപാടുകൾ സംഭവിക്കാൻ ഇടയുണ്ട്.
മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)
ആഗ്രഹിച്ച കാര്യങ്ങളിൽ പുരോഗതി ഉണ്ടാകും. വീട്ടിലെ അറ്റകുറ്റപ്പണികൾ ആരംഭിക്കാൻ സാധ്യതയുണ്ട്. കുടുംബത്തിലെ ഒരാളുടെ നേട്ടത്തിൽ അഭിമാനം തോന്നും.
കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)
നാളുകളായി ബന്ധപ്പെടാത്ത ഒരാളിൽ നിന്ന്സന്ദേ ശം ലഭിക്കാം. ധനകാര്യങ്ങളിൽ നിയന്ത്രണം പാലി ക്കുക . ഔദ്യോഗിക കാര്യങ്ങളിൽ പുരോഗതി ഉണ്ടാകും. പ്രാർത്ഥനകൾ മുടങ്ങാതെ നടത്തുക
മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)
പ്രവർത്തനങ്ങൾക്ക് അംഗീകാരം ലഭിക്കും. കുടും ബത്തിൽ ഐക്യവും സന്തോഷവും വർധിക്കും. പുതിയ അവസരങ്ങൾ ലഭിക്കുന്നത് ആത്മവിശ്വാ സം കൂട്ടും. പഴയ സുഹൃത്തിനെ കണ്ടു മുട്ടും.
Today's Horoscope in Malayalam
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates