Today's Rashi Phalam may 07|ജോലിയിൽ ഉയർച്ച നേടും കുടുംബത്തിൽ സന്തോഷകരമായ മാറ്റങ്ങൾ

ഇന്നത്തെ നക്ഷത്രഫലം – 7-5-2026 ഡോ. പി. ബി. രാജേഷ്
Today's Rashi Phalam may 07
Today's Rashi Phalam may 07
Published on

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

സാമ്പത്തിക കാര്യങ്ങളിൽ ചെറിയ മുന്നേറ്റം കാണും. ജോലിയിൽ ഉയർച്ച നേടും. കുടുംബത്തിൽ സന്തോഷകരമായ മാറ്റങ്ങൾ ഉണ്ടാകും.അടുത്ത വരുമായി ആശയവിനിമയം മെച്ചപ്പെടും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

പുതിയ അവസരങ്ങൾ ലഭിക്കും. ബന്ധങ്ങളിൽ കൂടുതൽ അടുപ്പം ഉണ്ടാകും. ധനകാര്യ കാര്യങ്ങ ളിൽ സൂക്ഷ്മത ആവശ്യമാണ്. സ്ഥാന കയറ്റം നേടാൻ ഇടയുണ്ട്. ചില ആഗ്രഹങ്ങൾ നിറവേറും.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

കുടുംബത്തിൽ അനുകൂല സാഹചര്യം ഉണ്ടാകും. മേലുദ്യോഗസ്ഥരുടെ പ്രീതിസമ്പാദിക്കും.പ്രവർത്ത നങ്ങളിൽ മുന്നേറ്റം ഉണ്ടാകും.സുഹൃത്തുക്കളിൽ നിന്ന് സഹായം ലഭിക്കും. യാത്രക്ക് സാധ്യതയു ണ്ട്.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

ചില കാര്യങ്ങളിൽ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാൻ കഴിയും. കൂടുതൽ ഉത്തര വാദിത്തങ്ങൾ ഏറ്റെടുക്കും. സാമ്പത്തികമായി സ്ഥിരത അനുഭവപ്പെടും.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

പ്രവർത്തനങ്ങളിൽ ശ്രദ്ധ കൂടും. പുതിയ അവസ രങ്ങൾ ലഭിക്കും. കുടുംബത്തിൽ ആശ്വാസകര മായ സാഹചര്യം ഉണ്ടാകും. ചെലവുകൾ നിയന്ത്രി ക്കാൻ ശ്രദ്ധിക്കണം. ആരോഗ്യ്യം മെച്ചപ്പെടും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

ജോലിയിൽ ഉയർച്ച നേടും. സാമ്പത്തികമായി ചെ റിയ നേട്ടങ്ങൾ ഉണ്ടാകും.അടുത്തവരിൽ നിന്ന് പി ന്തുണ ലഭിക്കും. ആരോഗ്യം മെച്ചപ്പെടും.പലകാര്യ ങ്ങളും മന്ദഗതിയിൽ ആകാൻ സാധ്യതയുണ്ട്

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

പുതിയ തീരുമാനങ്ങൾ ഗുണകരമാകും. സ്ഥാന കയറ്റം നേടാൻ ഇടയുണ്ട്. കുടുംബത്തിൽ സന്തോ ഷകരമായ സാഹചര്യം ഉണ്ടാകും. ചില പദ്ധതിക ൾ വിജയകരമായി പൂർത്തിയാക്കാൻ കഴിയും.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

ചില അപ്രതീക്ഷിത മാറ്റങ്ങൾ അനുഭവപ്പെടാം. കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. സാ മ്പത്തികമായി മിതത്വം പാലിക്കുക. കുടുംബ ജീ വിതം സന്തോഷകരമാണ്.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

സുഹൃത്തുക്കളുമായി നല്ല അനുഭവങ്ങൾ ഉണ്ടാകും. പുതിയ അവസരങ്ങൾ ലഭിക്കും. ആത്മവി ശ്വാസം വർധിക്കും. കുടുംബത്തിൽ സന്തോഷം നിലനിൽക്കും. ചെറിയ ധനലാഭം പ്രതീക്ഷിക്കാം.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

ചില കാര്യങ്ങളിൽ ശ്രദ്ധ പുലർത്തണം. സ്ഥാന കയറ്റം നേടാൻ ഇടയുണ്ട്. ബന്ധങ്ങളിൽ കൂടു തൽ മനസ്സിലാക്കൽ ആവശ്യമാണ്. സാമ്പത്തി കമായി സ്ഥിരത അനുഭവപ്പെടും.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

പുതിയ ആശയങ്ങൾ വിജയകരമാകും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. സാമ്പത്തി കമായി പുരോഗതി ഉണ്ടാകും. തീർത്ഥ യാത്രക്ക് സാധ്യതയുണ്ട്. വീട് മോടി പിടിപ്പിക്കും.

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

ധൈര്യത്തോടെ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ കഴിയും. പുതിയ ജോലിയിൽ പ്രവേശിക്കും. കുടുംബത്തിൽ സന്തോഷകരമായ മാറ്റങ്ങൾ ഉണ്ടാകും. ചെലവുകൾ നിയന്ത്രിക്കാൻ ശ്രദ്ധിക്കണം. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കാൻ അവസരം ലഭിക്കും.

Summary

Today's Horoscope in Malayalam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com