Today's Rashi Phalam November 24 |പുതിയ സംരംഭത്തിന് രൂപം നൽകും, പ്രണയബന്ധം ഉടലെടുക്കും

ഇന്നത്തെ നക്ഷത്രഫലം – 24-11-2026 ഡോ. പി.ബി. രാജേഷ്
astrology
astrology
Published on: 

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1/4):

സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട പുതിയ സംരംഭത്തിന് രൂപം നൽകും. കാലങ്ങളായി ഉപയോഗിക്കാതിരുന്ന വസ്തുക്കൾ പ്രയോജനപ്പെടുത്താൻ കഴിയും. പുതിയ പ്രണയബന്ധം ഉടലെടുക്കും.

ഇടവക്കൂറ് (കാർത്തിക 3/4, രോഹിണി, മകയിരം 1/2):

കലാ-സാംസ്കാരിക പരിപാടികളുടെ സംഘാടനത്തിൽ പങ്കാളിയാകും. പഴയ സുഹൃത്തുമായി ചേർന്ന് ഒരു പദ്ധതിക്ക് തുടക്കമിടും. ജീവിതശൈലിയിൽ മാറ്റം വരുത്താൻ തീരുമാനിക്കും.

മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണർതം 3/4):

സാമൂഹികമാധ്യമങ്ങളിലൂടെ നിങ്ങളുടെ കഴിവുകൾക്ക് ശ്രദ്ധ ലഭിക്കും. പുതിയ സാങ്കേതികവിദ്യ പഠിക്കാൻ താൽപര്യമുണ്ടാകും. വാഹനവുമായി ബന്ധപ്പെട്ട രേഖകൾ പുതുക്കും.

കർക്കടകക്കൂറ് (പുണർതം 1/4, പൂയം, ആയില്യം):

കുടുംബത്തിലെ പഴയ രേഖകളും സ്വത്തുവിവരങ്ങളും ക്രമീകരിക്കും.ജലസംബന്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് നേട്ടമുണ്ടാകും. സർഗാത്മക കഴിവുകൾ പ്രകടിപ്പിക്കും.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4):

മത്സരങ്ങളിലും കായിക പ്രവർത്തനങ്ങളിലും പ ങ്കെടുക്കുന്നവർക്ക് മികവ് തെളിയിക്കാനാകും. പുതിയ സംഘടനയുടെ ഭാഗമായി പ്രവർത്തിക്കാൻ ക്ഷണം ലഭിക്കും. യാത്രകൾ ഗുണകരമാകും.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2):

ഗവേഷണപരമായ കാര്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് പുതിയ കണ്ടെത്തലുകൾക്ക് വഴിതെളിയും. പഴയ സുഹൃത്തുക്കളുമായി ചേർന്ന് സാമൂഹി ക സേവനപ്രവർത്തനങ്ങൾ ആസൂത്രണംചെയ്യും.

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 1/4):

ഫോട്ടോഗ്രഫി, ഡിസൈൻ, എഴുത്ത് തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് സൃഷ്ടികൾ ശ്രദ്ധിക്കപ്പെടും. കുടുംബത്തിലെ ഒരു പഴയ ഓർമ്മ പുതുക്കുന്ന കൂടിച്ചേരലുണ്ടാകും.

വൃശ്ചികക്കൂറ് (വിശാഖം 3/4, അനിഴം, തൃക്കേട്ട):

ജലഗതാഗതം, തുറമുഖം, വ്യവസായം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് അനുകൂല സാഹചര്യമുണ്ടാകും. അപൂർവമായൊരു ശേഖ രവസ്തു സ്വന്തമാക്കാൻ അവസരം ലഭിക്കും.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4):

കാർഷിക ഉൽപന്നങ്ങളുടെ വിപണനത്തിൽ പുതിയ രീതിക ൾ പരീക്ഷിക്കും. വായനയിലും പഠനത്തിലും കൂടുതൽ സമയം ചെലവഴിക്കും. ദൂരയുള്ള ഒരു പുണ്യസ്ഥലം സന്ദർശിക്കും.

മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2):

യന്ത്രങ്ങൾ, ഉപകരണങ്ങൾ എന്നിവയുമായി ബ ന്ധപ്പെട്ട അറ്റകുറ്റപ്പണികൾപൂർത്തിയാക്കും.സ്ഥാ പനത്തിന്റെ പ്രവർത്തനരീതിയിൽ മാറ്റം നിർദേശി ക്കും. ചെലവുകൾ നിയന്ത്രിക്കാൻ കഴിയും.

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4):

പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ സജീവമാകും. പുതിയ സന്നദ്ധസംഘടനയുമായി സഹകരിക്കാൻ അവസരം ലഭിക്കും.പുതിയ വിഷയത്തിൽ അറിവ് നേടാനുള്ള ശ്രമം വിജയിക്കും.

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി):

സംഗീതം, സാഹിത്യം എന്നിവയിൽ താൽപര്യം വർധിക്കും.കലാപരമായ കഴിവ് പ്രയോജനപ്പെടുത്തും. ജീവകാരുണ്യപ്രവർത്തനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പങ്കാളിയാകും.

Summary

Daily Horoscope | Today's Rashi Phalam November 24

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER