Horoscope
ഇന്നത്തെ നക്ഷത്രഫലംAI Image

സുഹൃത്തുക്കളിൽ നിന്ന് സഹായം ഉണ്ടാകും, ഈ നക്ഷത്രക്കാര്‍ക്ക് യാത്രാ ഭാഗ്യം

ഇന്നത്തെ നക്ഷത്രഫലം 7-11-2025
Published on

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

പുതിയ പദ്ധതികൾക്ക് തുടക്കം കുറിക്കാൻ ഉചിതമായ ദിനം. ജോലി സംബന്ധമായ കാര്യങ്ങളിൽ പുരോഗതി പ്രതീക്ഷിക്കാം. അസുഖങ്ങൾ പിടിപെടാൻ ഇടയുണ്ട്. ശത്രുക്കളിൽ നിന്നും ഉപദ്രവം ഉണ്ടാവും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

ധനകാര്യ കാര്യങ്ങളിൽ ജാഗ്രത വേണം. ചിലർക്ക് അനാവശ്യ ചെലവുകൾ ഉണ്ടാകാം. സൽക്കാരങ്ങളിലും മംഗള കർമ്മങ്ങളിലും പങ്കെടുക്കും. എല്ലാ കാര്യങ്ങളും ഉത്സാഹത്തോടെ പൂർത്തിയാക്കും.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾ )

സുഹൃത്തുക്കളിൽ നിന്ന് സഹായം ഉണ്ടാകും. യാത്രാ ഭാഗ്യം അനുകൂലം. അധിക ചെലവുകൾ വന്നുചേരും. വിദേശത്തുനിന്ന് ഒരു സന്തോഷ വാർത്ത പ്രതീക്ഷിക്കാം. വിദ്യാർഥികൾക്ക് മികച്ച ദിവസമാണ്.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. മേലധികാരികളുടെ പിന്തുണ ലഭിക്കും. ബന്ധുക്കളിൽ നിന്നും ഒരു സന്തോഷ വാർത്ത പ്രതീക്ഷിക്കാം. ഉല്ലാസയാത്രക്ക് സാധ്യത കാണുന്നു.

Horoscope
ചക്കുളത്തുകാവ് പൊങ്കാല ഡിസംബര്‍ നാലിന്, കാര്‍ത്തിക സ്തംഭം ഉയര്‍ത്തല്‍ നവംബര്‍ 23ന്; ചടങ്ങുകള്‍ ഇങ്ങനെ

ചിങ്ങം (മകം, പൂരം, ഉത്രം ¼)

പുതിയ ബന്ധങ്ങൾ ജീവിതത്തിൽ ഗുണകരമാകും. പങ്കാളിയുമായി ആത്മബന്ധം ദൃഢമാകും. ചിലർക്ക് സ്ഥലം മാറ്റമോ യാത്രയ്ക്കോ സാധ്യതയുണ്ട്. വരവിലും അധികമായ ചിലവുകൾ ഉണ്ടാകും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

തന്ത്രപരമായ നീക്കങ്ങളിലൂടെ നേട്ടം ഉണ്ടാക്കും. പങ്കാളിയുടെ പൂർണ്ണപിന്തുണ ലഭിക്കും. ഔദ്യോഗിക യാത്രകൾ ഗുണകരമാകും. അസുഖങ്ങൾ പൂർണമായി വിട്ടു മാറും.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¼)

സ്വന്തം പ്രവർത്തനങ്ങളിൽ തിളങ്ങാൻ കഴിയും. സഹപ്രവർത്തകരുടെ പിന്തുണ ലഭിക്കും. ദാമ്പത്യ ജീവിതം ഊഷ്മളമാകും. ചിലർക്കു യാത്രാ ഭാഗ്യം. കലാകാരന്മാർക്ക് മികച്ച ദിവസമാണ് ഇന്ന്.

വൃശ്ചികം (വിശാഖം ¾, അനിഴം, തൃക്കേട്ട)

സമാധാനവും സന്തോഷവും നിലനിൽക്കുന്ന ദിവസമാണ് ഇന്ന്. പ്രണയബന്ധങ്ങൾ കൂടുതൽ ദൃഢമാകും. സാമ്പത്തിക കാര്യങ്ങളിൽ നേട്ടം ലഭിക്കും. ഉല്ലാസയാത്രക്കും യോഗം കാണുന്നു.

Horoscope
ആത്മവിശ്വാസവും ധൈര്യവും കൂട്ടാം, നവരത്‌നങ്ങളില്‍ ഏറ്റവും ദിവ്യശോഭ; അറിയാം മാണിക്യം ധരിക്കേണ്ട സമയം

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

വസ്തു സംബന്ധമായ ഇടപാടുകൾ ലാഭകരമായി മാറും. സാഹസികമായ തീരുമാനങ്ങൾ വിജയകരമാകും. പുതിയ സംരംഭങ്ങൾ തുടങ്ങാൻ കഴിയും. കുടുംബത്തിൽ സന്തോഷം നിറയും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

തൊഴിൽ രംഗത്ത് പ്രതീക്ഷിച്ച മാറ്റങ്ങൾ വരും. സാമ്പത്തിക കാര്യങ്ങളിൽ ഗുണകരമായ പുരോഗതി. ബന്ധുക്കളുമായി അഭിപ്രായ വ്യത്യാസങ്ങൾ ഒഴിവാക്കുക. ആരോഗ്യത്തിൽ ശ്രദ്ധ വേണം.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

പഠനത്തിലും തൊഴിൽ രംഗത്തും പുരോഗതി പ്രതീക്ഷിക്കാം. പണമിടപാടുകളിൽ ലാഭം ഉണ്ടാകും. സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കും. പൊ തുവേ ഭാഗ്യമുള്ള ദിവസമാണ്.

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

കലാരംഗത്തുള്ളവർക്ക് മികച്ച ദിനം. പുതിയ അവസരങ്ങൾ പ്രതീക്ഷിക്കാം. യാത്രകൾ വിജ യകരമാകും. അസുഖങ്ങൾ പിടിപെടാതെ നോ ക്കുക. എതിരാളികളുടെ തടസ്സങ്ങൾ ഉണ്ടാകും.

Summary

Daily Horoscope November 07.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com