

മേടം (അശ്വതി, ഭരണി, കാര്‍ത്തികം ¼)
ശത്രുക്കളില്‍ നിന്നും പലവിധ ഉപദ്രവങ്ങളും ഉണ്ടാകാന്‍ ഇടയുണ്ട്.അസുഖങ്ങള്‍ പിടിപെടാനും സാധ്യതയുള്ള ദിവസമാണ് ഇന്ന്.കുടുംബത്തില്‍ സമാധാനം നിലനില്‍ക്കും.
ഇടവം (കാര്‍ത്തികം ¾, രോഹിണി, മകയിരം ¼)
പൊതുവേ മനസ്സമാധാനം കുറഞ്ഞ ഒരു ദിവസമാണ് ഇന്ന്. ബന്ധുക്കളില്‍ നിന്നും ചില ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരാം.സാമ്പത്തിക നില ഭദ്രമായി തുടരും. സുഹൃത്തിന്റെ സഹായം ലഭിക്കും.
മിഥുനം (മകയിരം ¾, തിരുവാതിര, പുണര്‍തം3/4)
വരുമാനം വര്‍ദ്ധിക്കും. പുതിയ വിഷയങ്ങള്‍ പഠിക്കാന്‍ അവസരം വന്നുചേരും. കുടുംബാംഗങ്ങളും ഒത്തു ഒരു ഉല്ലാസയാത്രയില്‍ പങ്കെടുക്കും. ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് മികച്ച ദിവസമാണ്.
കര്‍ക്കിടകം (പുണര്‍തം 1/4,പൂയം, ആയില്യം)
പൊതുവേ എല്ലാ കാര്യങ്ങളും ഉത്സാഹത്തോടെ ചെയ്ത് തീര്‍ക്കാന്‍ സാധിക്കും. ചില നഷ്ടങ്ങള്‍ ഭാഗ്യദോഷം കൊണ്ട് വന്നു ചേരാം. ഉന്നത വ്യക്തി കളുടെ സഹായം ലഭിക്കും.
ചിങ്ങം (മകം , പൂരം, ഉത്രം ¼)
യാത്രാവേളയില്‍ വിലപിടിച്ച വസ്തുക്കള്‍ നഷ്ട പ്പെടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. പണം ഇടപാടുകളില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. പൊതുവേ ഈശ്വരാനുഗ്രഹം ഉള്ള കാലമാണ്
കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)
നേരത്തെ കിട്ടിയിരുന്ന ആനുകൂല്യങ്ങള്‍ ഇപ്പോള്‍ അനുവദിച്ചു കിട്ടും. വരുമാനത്തില്‍ വര്‍ദ്ധനവ് ഉണ്ടാവും. തൊഴില്‍ രംഗത്ത് ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാകും.
തുലാം (ചിത്തിര ½, ചോതി, വിശാഖം ¼)
ഭാഗ്യമുള്ള കാലമായതിനാല്‍ വലിയ ദോഷങ്ങള്‍ ഉണ്ടാവില്ല. ബിസിനസ്സില്‍ നേട്ടങ്ങള്‍ ഉണ്ടാകും. പുതിയ ജോലിയില്‍ പ്രവേശിക്കാന്‍ കഴിയും. നിക്ഷേപങ്ങളില്‍ നിന്നും വലിയ നേട്ടമുണ്ടാവും.
വൃശ്ചികം (വിശാഖം ¾, അനിഴം, തൃക്കേട്ട)
സമയം അനുകൂലമായി മാറുന്നത് അനുഭവപ്പെടും. തൊഴില്‍ രംഗത്ത് ശുഭകരമായ പലകാര്യ ങ്ങളും പ്രതീക്ഷിക്കാം . പുതിയ സംരംഭങ്ങള്‍ നാളത്തേക്ക് മാറ്റിവെക്കുക
ധനു (മൂലം, പൂരാടം, ഉത്രാടം ¼)
ചില പ്രതിസന്ധികള്‍ നേരിടേണ്ടി വരാം. സാമ്പത്തിക ഞെരുക്കം ഉണ്ടാകും. പ്രാര്‍ത്ഥനകള്‍ മുടങ്ങാതെ നടത്തുക. വീട് വിട്ടു കഴിയേണ്ടി വരാം. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സ്ഥലം മാറ്റം ഉണ്ടാകും
മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം 1/2)
പുതിയ സൗഹൃദങ്ങള്‍ കൊണ്ട് നേട്ടം ഉണ്ടാകും. പ്രണയിതാക്കള്‍ക്ക് സന്തോഷിക്കാവുന്ന ദിവസമാണ് പങ്കാളിയെ കൊണ്ട് പല കാര്യങ്ങളും നേടിയെടുക്കാന്‍ സാധിക്കും.
കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)
ആരോഗ്യത്തില്‍ പ്രത്യേകം ശ്രദ്ധ ആവശ്യമാണ്. ദൈവാധീനം ഉള്ള സമയമായതിനാല്‍ വലിയ ദോഷം കൊണ്ടാവില്ല. പുതിയ ചുമതലകള്‍ ഏറ്റെടുക്കാന്‍ സാധിക്കും.
മീനം (പൂരുരുട്ടാതി ½, ഉത്രട്ടാതി, രേവതി)
പ്രതീക്ഷിച്ചിരുന്ന ചില കാര്യങ്ങളൊക്കെ നേടാന്‍ ആകും. മനസ്സമാധാനം ഉള്ള ദിവസമാണിന്ന്. ഏറെക്കാലത്തിനുശേഷം ഒരു സുഹൃത്തിനെ കണ്ടുമുട്ടും. നാട്ടില്‍നിന്ന് അകന്നു കഴിയേണ്ടി വരാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
