വലിയ ഒരു സംഖ്യ കയ്യില്‍ എത്തിച്ചേരും, ഈ രാശിക്കാരുടെ ബിസിനസ് ചര്‍ച്ചകളില്‍ തീരുമാനം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക ¼)
അലസത തോന്നാന്‍ ഇടയുള്ള ദിവസമാണിന്ന്. ഇന്നലെ നടക്കാതെ പോയ പല കാര്യങ്ങളും ഇന്ന് നേടിയെടുക്കാന്‍ സാധിക്കും. ചര്‍ച്ചകളും സംഭാഷണങ്ങളും വൈകുന്നേരം വിജയിക്കും.
ഇടവം (കാര്‍ത്തിക ¾, രോഹിണി, മകയിരം ½)
മനസ്സമാധാനം കുറഞ്ഞ ദിവസമാണ് ഇന്ന്. ജലദോഷം പനി മുതലായ ചെറിയ അസുഖങ്ങള്‍ പിടിപെടാം. എതിരാളികളെ കൊണ്ടും ഉപദ്രവങ്ങള്‍ പ്രതീക്ഷിക്കുക. സാമ്പത്തിക ഞെരുക്കം ഉണ്ടാകാം.
മിഥുനം (മകയിരം ½, തിരുവാതിര, പുണര്‍തം3/4)
പണം ഉണ്ടാക്കാന്‍ സാധിക്കുന്ന ദിവസമാണ്. പുതിയ വിഷയങ്ങള്‍ പഠിക്കാന്‍ സാധിക്കും. പൊതുവേ ഈശ്വരാധീനം ഉള്ള കാലമാണ്. ബിസിനസ് വികസിപ്പിക്കാന്‍ കഴിയും.
കര്‍ക്കടകം (പുണര്‍തം 1/4,പൂയം, ആയില്യം)
ഗുണദോഷ സംരക്ഷണമായ ഫലങ്ങള്‍ പ്രതീക്ഷിക്കാം. പണം ഇടപാടുകളില്‍ നിയന്ത്രണം വരുത്തും. വീട്ടില്‍ സമാധാനവും സന്തോഷവും ഉ ണ്ടാകും. കമിതാക്കളുടെ വിവാഹം നിശ്ചയിക്കും.
ചിങ്ങം (മകം , പൂരം, ഉത്രം ¼)
ചെലവുകള്‍ വര്‍ദ്ധിക്കും. തീര്‍ത്ഥയാത്ര നടത്താന്‍ ഇടയുണ്ട്. ആരോഗ്യനില തൃപ്തികരമാണ്. കലാരംഗത്ത് ശോഭിക്കാന്‍ ആകും. പുതിയ വിഷയങ്ങള്‍ പഠിക്കാന്‍ സാധിക്കും.
കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)
ടെസ്റ്റുകളിലും ഇന്റര്‍വ്യൂകളിലും മികച്ച വിജയം നേടും. പുതിയ വാഹനം സ്വന്തമാക്കാന്‍ സാധിക്കും. പങ്കാളിയുടെ ഭാഗത്ത് സഹായങ്ങള്‍ ഉണ്ടാകും. ഭാഗ്യമുള്ള ദിവസമാണ് ഇന്ന്.
തുലാം (ചിത്തിര ½, ചോതി, വിശാഖം ¼)
സല്‍ക്കാരങ്ങളിലും മംഗള കര്‍മ്മങ്ങളിലും പങ്കെടുക്കും. ബിസിനസ് ചര്‍ച്ചകളില്‍ തീരുമാനമാകും. ഉല്ലാസയാത്രയ്ക്ക് സാധ്യതയുണ്ട്. വലിയ ഒരു സംഖ്യ കയ്യില്‍ എത്തിച്ചേരും.
വൃശ്ചികം (വിശാഖം ¾, അനിഴം, തൃക്കേട്ട)
പലവിധ പ്രതിസന്ധികളും ഒഴിവാകും. പൊതുവേ ദൈവാധീനമുള്ള കാലമാണ്. ജോലി മാറാന്‍ ആ ഗ്രഹിക്കുന്നവര്‍ക്ക് അനുകൂലമായ കാലമാണ്. പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം ¼)
പെട്ടെന്നുള്ള തീരുമാനങ്ങള്‍ ഒഴിവാക്കുക. സാമ്പത്തിക കാര്യങ്ങളില്‍ പങ്കാളിയുടെ അഭിപ്രായം കൂടി പരിഗണിക്കുക. സര്‍ക്കാരില്‍ നിന്ന് ചില അംഗീകാരങ്ങള്‍ നേടാന്‍ കഴിയും.
മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം 1/2)
നിര്‍ത്തിവച്ചിരുന്ന കാര്യങ്ങള്‍ പുനരാരംഭിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. തൊഴില്‍ രംഗത്ത് അനുകൂലമായ പല മാറ്റങ്ങളും ദൃശ്യമാകും. സ്ഥാനക്കയറ്റം ലഭിക്കും.
കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)
ഇന്നലെ നടക്കാതിരുന്ന പല കാര്യങ്ങളും ഇന്ന് ശ്രമിച്ചാല്‍ നേടിയെടുക്കാന്‍ കഴിയും. പ്രാര്‍ത്ഥനകള്‍ മുടങ്ങാതെ നടത്താന്‍ നോക്കുക. വിദേശയാത്രയ്ക്ക് ശ്രമിക്കാം.
മീനം (പൂരുരുട്ടാതി ½, ഉത്രട്ടാതി, രേവതി)
പ്രതീക്ഷിക്കാത്ത പല പ്രതിസന്ധികളും നേരിടേണ്ടതായി വരും. ബന്ധുക്കളെ കൊണ്ട് ചില ഉപദ്രവങ്ങള്‍ ഉണ്ടാകാം. ഭാഗ്യം അനുകൂലമായ സമയമാണ്. ദോഷങ്ങള്‍ മറികടക്കാന്‍ കഴിയും.
Daily horoscope and astrology prediction for October 21
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

