horoscope
ഇന്നത്തെ നക്ഷത്രഫലം horoscopeAI Image

യാത്ര കൊണ്ട് സാമ്പത്തിക നേട്ടം, ഈ നക്ഷത്രക്കാര്‍ പുതിയ വാഹനം വാങ്ങും

ഇന്നത്തെ നക്ഷത്രഫലം 28-10-2025
Published on

മേടം (അശ്വതി, ഭരണി, കാര്‍ത്തിക ¼)

കാര്യമായ നേട്ടങ്ങള്‍ പ്രതീക്ഷിക്കാവുന്ന ദിവസമാണ് ഇന്ന്. പഠനകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കുക. ചര്‍ച്ചകളും മറ്റും തീരുമാനമാകാതെ നീണ്ടു പോകാം. കുടുംബത്തില്‍ സമാധാനം ഉണ്ടാകും.

ഇടവം (കാര്‍ത്തിക ¾, രോഹിണി, മകയിരം ½)

സ്വന്തം ആരോഗ്യം നന്നായി ശ്രദ്ധിക്കേണ്ട കാലമാണിത്. സാമ്പത്തിക ക്ലേശങ്ങള്‍ ഉണ്ടാകാം. വസ്തു സംബന്ധമായ ഇടപാടുകള്‍ ലാഭകരമായി നടത്താന്‍ കഴിയും.

മിഥുനം (മകയിരം ½, തിരുവാതിര, പുണര്‍തം ¼)

പറഞ്ഞ വാക്ക് പാലിക്കാന്‍ കഴിയും. സാമ്പത്തിക സ്ഥിതിയില്‍ മെച്ചപ്പെടും. പരീക്ഷയില്‍ മികച്ച വിജയം കൈവരിക്കും. സുഹൃത്തുക്കളെ കൊണ്ട് നേട്ടം ഉണ്ടാകും. പുതിയ പ്രണയബന്ധം നാമ്പെടുക്കും.

കര്‍ക്കടകം (പുണര്‍തം ¾, പൂയം, ആയില്യം)

എല്ലാത്തിനോടും മടിയും അലസതയും ഒക്കെ തോന്നുന്ന ദിവസമാണ്. എന്നാല്‍ അതൊക്കെ മാറ്റി പരിശ്രമിച്ചാല്‍ ഗുണമുണ്ടാകും. കുടുംബ ജീവിതം സന്തോഷകരമായി തുടരും.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

ഏറ്റെടുക്കുന്ന ഉത്തരവാദിത്തങ്ങള്‍ വിജയിപ്പിക്കാന്‍ കഴിയും. പുണ്യ കര്‍മ്മങ്ങള്‍ക്കായി ധാരാളം പണം ചെലവഴിക്കും. വിദ്യാര്‍ഥികള്‍ പഠന കാ ര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുക.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

കുടുംബത്തില്‍ ശാന്തിയും സമാധാനവും സന്തോഷവും ഉണ്ടാകുന്ന ദിവസമാണ് ഇന്ന്. യാത്ര കൊണ്ട് സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. പഴയ വാഹനം മാറ്റി പുതിയത് വാങ്ങും.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¼)

പണം വരാനുള്ള മാര്‍ഗങ്ങള്‍ തുറന്നു കിട്ടും. ഉന്നത വ്യക്തികള്‍ അനുകൂലമായി പ്രവര്‍ത്തിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനകാര്യങ്ങളില്‍ പുരോഗതി കൈവരിക്കാന്‍ കഴിയും. ആരോഗ്യം ശ്രദ്ധിക്കുക.

വൃശ്ചികം (വിശാഖം ¾, അനിഴം, തൃക്കേട്ട)

പലതുകൊണ്ടും മികച്ച ദിവസമാണ് ഇന്ന്. പറയുന്ന കാര്യങ്ങള്‍ മുഴുവന്‍ പ്രവര്‍ത്തികമാക്കാന്‍ കഴിയും. സാമ്പത്തിക നില മെച്ചപ്പെടും. ലേഖകന്മാര്‍ക്ക് ഗുണകരമായ ദിവസമാണ് ഇന്ന്.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

പ്രണയിതാക്കള്‍ക്ക് സന്തോഷകരമായ ദിവസമാണിന്ന്. ചെയ്യുന്ന കാര്യങ്ങളെല്ലാം വിജയിപ്പിക്കാന്‍ കഴിയും. വരുമാനം വര്‍ദ്ധിക്കും. തീരുമാനത്തി ലെത്താതിരുന്ന ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

പങ്കാളിയോട് ആലോചിച്ചു മാത്രം എല്ലാ കാര്യങ്ങളിലും തീരുമാനങ്ങള്‍ എടുക്കുക. ചെറിയ യാത്രകള്‍ക്ക് സാധ്യതയുണ്ട്. പണം നഷ്ടപ്പെടാനിടയുള്ള കാര്യങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുക.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

സാമ്പത്തികമായി പ്രതീക്ഷിക്കാത്ത പോലും നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയും. എതിരാളികളെ വശത്താക്കാന്‍ സാധിക്കും. ഓഹരി ഇടപാടുകളില്‍ നഷ്ടം വരാന്‍ ഇടയുണ്ട്.

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

പ്രണയബന്ധത്തില്‍ പ്രതീക്ഷിച്ച പുരോഗതി ഉണ്ടായില്ലെന്നു വരാം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലിയില്‍ പ്രവേശിക്കാന്‍ കഴിയും. ശത്രുക്കളുടെ ഉപദ്രവങ്ങള്‍ ഉണ്ടാകാം.

Summary

Daily horoscope, astrology for October 28

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com