ഈ നക്ഷത്രക്കാര്‍ ശ്രദ്ധിക്കുക; പങ്കാളിയുമായി തര്‍ക്കത്തിനു സാധ്യത, ആരോഗ്യം ശ്രദ്ധിക്കണം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4):
പങ്കാളിയുമായി ആവശ്യമില്ലാത്ത തര്‍ക്കങ്ങളും മറ്റും ഉണ്ടാവാന്‍ ഇടയുണ്ട്. ആരോഗ്യം ശ്രദ്ധിക്കുക. ബുദ്ധിമോശം കൊണ്ട് മണ്ടത്തരം പറ്റാതെ നോക്കുക.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
കുടുംബത്തില്‍ സമാധാനവും സന്തോഷവും വീണ്ടെടുക്കും. പഠനയാത്ര ചെയ്യും. പൊതുവേ ഉത്സാഹം തോന്നുന്ന ദിവസ മാണ്. സാമ്പത്തികനില തൃപ്തികരമാണ്.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം3/4)
ചെയ്യാത്ത കുറ്റങ്ങള്‍ ചെയ്തതായി ആരോപിക്കപ്പെടാം. ഇന്നുകൂടി സാമ്പത്തിക ഞെരുക്കം ഉണ്ടാകും. പുതിയ ജോലി സാധ്യത തെളിയും. ഇന്റര്‍വ്യൂ പാസാകും.
കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം):
പണവും മൊബൈല്‍ ഫോണ്‍ പോലുള്ള വസ്തുക്കളും നഷ്ടപ്പെടാതെ സൂക്ഷിക്കുക. തീര്‍ത്ഥയാത്ര നടത്തും. കുടുംബാംഗങ്ങള്‍ തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകും.
ചിങ്ങം (മകം, പൂരം, ഉത്രം1/4):
മുന്‍പ് നടത്തിയ നിക്ഷേപങ്ങളില്‍ നിന്നും ലാഭം ഉണ്ടാകും. വീട് വാങ്ങാനുള്ള സാധ്യത തെളിയും. പങ്കാളിയെ കൂടി പ്ര ധാന തീരുമാനങ്ങളില്‍ ഉള്‍പ്പെടുത്തുക.
കന്നി (ഉത്രം 3/4,അത്തം, ചിത്തിര 1/2)
പുതിയ ജോലി ലഭിക്കും. ദീര്‍ഘയാത്ര ആവശ്യമാകും. നല്ലത് ചെയ്താലും ചീത്ത കേള്‍ക്കേണ്ടി വരും. മറ്റുള്ളവരോട് മൃദുവായി സംസാരിക്കാന്‍ ശ്രദ്ധിക്കുക.
തുലാം (ചിത്തിര1/2, ചോതി, വിശാഖം 3/4):
തൊഴില്‍ രംഗത്ത് അനുകൂലമായ മാറ്റം ഉണ്ടാകും. വരുമാനം വര്‍ദ്ധിക്കും. ഭാഗ്യം കൊണ്ട് ചിലകാര്യങ്ങള്‍ നേടാനാകും. കു ടുംബവിഷയങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കുക.
വൃശ്ചികം (വിശാഖം 1/4,അനിഴം, തൃക്കേട്ട):
പലകാര്യങ്ങളും പ്രതീക്ഷിക്കുന്നതു പോലെ നടക്കില്ല. ഇന്നുകൂടി പുതിയ സംരംഭങ്ങള്‍ തുടങ്ങാതിരിക്കുക. പണത്തിന് ഞെരുക്കം വരാം. ആരോഗ്യം തൃപ്തികര മാണ്.
ധനു (മൂലം, പൂരാടം, ഉത്രാടം1/4):
അനുകൂലമായ പല മാറ്റങ്ങളും ഇന്നുണ്ടാകും. കുടുംബ ജീവിതം സന്തോഷകരമാകും. സാമ്പത്തികനിലമെച്ചപ്പെടും. ആരോപണങ്ങള്‍ കേള്‍ക്കാന്‍ ഇടയാകും.
മകരം (ഉത്രാടം 1/4, തിരുവോണം, അവിട്ടം 1/2):
പങ്കാളികള്‍ തമ്മില്‍ തെറ്റിദ്ധാരണ ഉണ്ടാകാം. സാമ്പത്തിക ക്ലേശത്തിനു സാധ്യത കാണുന്നു. പകര്‍ച്ചവ്യാധികള്‍ പിടി പെടാം. ജോലി മാറാന്‍ ഇടയാകും.
കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4):
ഉദ്ദേശിക്കുന്നതുപോലെ കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയും. സാമ്പത്തിക നില ഭദ്രമാണ്. പഠനകാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധിക്കുക.
മീനം (പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി):
ഉല്ലാസ യാത്രയില്‍ പങ്കെടുക്കും. കുടുംബ ജീവിതം സന്തോഷകരമാകും. സുഹൃത്തുമായുള്ള അഭിപ്രായഭിന്നത പരിഹരിക്കും. ആരോഗ്യം നന്നായി സൂക്ഷിക്കുക.
Daily horoscope, astrology prediction for September 16, 2025
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

