ഈ നക്ഷത്രക്കാര്‍ക്ക് തൊഴില്‍ രംഗത്ത് അനുകൂലമായ മാറ്റങ്ങള്‍, പൂര്‍വികസത്തു വന്നു ചേരും

ഇന്നത്തെ നക്ഷത്രഫലം 19-9-2025
daily astrology
ഇന്നത്തെ നക്ഷത്രഫലം daily astrologyAI Image
Published on: 

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4):

വരുമാനത്തിന് അനുസൃതമായ ചെലവുകളും വന്നുചേരും. വീടുവിട്ട് കഴിയേണ്ടതായി വരാം. പ്രായം ചെന്നവര്‍ക്ക് വാത രോഗങ്ങള്‍ പിടിപെടാം.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

ഉല്ലാസയാത്ര നടത്താന്‍ സാധ്യതയുണ്ട്. വീട് മോടി പിടിപ്പിക്കും. സാമ്പത്തിക നില ഭദ്രമാണ്. പൂര്‍ത്തിയാക്കാന്‍ സാധിക്കാതിരുന്ന ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും.

daily astrology
ഉത്രം ഞാറ്റുവേലയ്ക്കു തുടക്കം, ബുധന്‍ കന്നി രാശിയിലേക്ക്; ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം3/4):

കുടുംബജീവിതം സന്തോഷകരമാണ്. മേല്‍ ഉദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. ഇന്നു പറയുന്ന കാര്യങ്ങള്‍ അംഗീകരിച്ചു കിട്ടും. അധ്യാപകര്‍ക്ക് മികച്ച കാലമാണ്.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം):

എല്ലാ കാര്യങ്ങളും ഉത്സാഹത്തോടെ ചെയ്തു തീര്‍ക്കാന്‍ കഴിയും. കലാകാരന്മാര്‍ക്ക് മികച്ച ദിവസമാണ്. വാഹനത്തിന് കേടുപാടുകള്‍ സംഭവിക്കാം.

ചിങ്ങം (മകം, പൂരം, ഉത്രം1/4):

വളരെയധികം സന്തോഷകരമായ പല കാര്യങ്ങളും ഇന്ന് നടക്കുന്നതാണ്. പ്രണയിതാക്കളുടെ വിവാഹം തീരുമാനിക്കും. സുഹൃത്തുക്കളുമായി ഒത്തുചേരാന്‍ ഇടയാകും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2 ):

ഉന്നത വ്യക്തികളുമായുള്ള അടുപ്പംകൊണ്ട് നേട്ടങ്ങള്‍ ഉണ്ടാകും. വിദേശ യാത്രയ്ക്കുള്ള അവസരം ലഭിക്കും. പങ്കാളികള്‍ തമ്മില്‍ ചെറിയ തര്‍ക്കങ്ങള്‍ ഉണ്ടാകാം.

തുലാം (ചിത്തിര1/2, ചോതി, വിശാഖം 3/4):

പൂര്‍വികസത്തു കൈവശം വന്നു ചേരും. തൊഴില്‍ രംഗത്ത് അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാകും. കലാകാരന്മാര്‍ക്ക് മികച്ച ദിവസമാണ് ഇന്ന്. തീര്‍ത്ഥയാത്ര ചെയ്യും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട ):

പല കാര്യങ്ങളും ഭാഗ്യം കൊണ്ട് നേടിയെടുക്കാന്‍ കഴിയും. സര്‍ക്കാര്‍ ഓഫീസില്‍ നിന്ന് ലഭിക്കേണ്ട രേഖകള്‍ കിട്ടും.

ധനു (മൂലം, പൂരാടം, ഉത്രാടം1/4):

പ്രതീക്ഷിക്കാത്ത പല പ്രതിബന്ധങ്ങളും ഇന്ന് നേരിടേണ്ടതായി വരാം .പുതിയ സംരംഭങ്ങള്‍ക്ക് ഒന്നും ഇന്ന് നന്നല്ല. തൊഴില്‍ രംഗത്ത് സമാധാനം ഉണ്ടാകും.

മകരം (ഉത്രാടം 1/4, തിരുവോണം, അവിട്ടം 1/2):

പങ്കുകച്ചവടം ലാഭകരമാകും. വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ ശ്രദ്ധിക്കുക. ദാമ്പത്യജീവിതം ഊഷ്മളമാകും. സുഹൃത്തുക്ക ളെ കൊണ്ട് നേട്ടങ്ങള്‍ പ്രതീക്ഷിക്കാം.

daily astrology
പല ഭാവങ്ങളില്‍ ആദിപരാശക്തിയെ ആരാധിക്കുന്ന 9 ദിവസങ്ങള്‍, നവദുര്‍ഗ്ഗയുടെ പ്രത്യേക രൂപങ്ങള്‍; നവരാത്രിയുടെ പ്രാധാന്യം അറിയാം

കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4):

പങ്കാളിയെ കൊണ്ട് വലിയ നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. ജലദോഷം പനി മുതലായ അസുഖങ്ങള്‍ പിടിപെടാം. തീര്‍ത്ഥ യാത്ര നടത്തുന്നത് ദോഷപരിഹാരമാകും.

മീനം (പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി):

ജോലി മാറാന്‍ തീരുമാനിക്കും. പുതിയ വാഹനം വാങ്ങാന്‍ സാധ്യതയുണ്ട്. ബന്ധുക്കളെ സന്ദര്‍ശിക്കും. ധാരാളം യാത്ര കള്‍ ചെയ്യേണ്ടി വരാം.

Summary

Daily Horoscope, astrology ptrediction for September 19, 2025

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com