Today's Rashi Phalam August 07 | പുതിയ പദ്ധതി തുടങ്ങാൻ ഇന്ന് അനുകൂല ദിവസം

ഇന്നത്തെ നക്ഷത്രഫലം – 07-08-2026
Daily Horoscope
Daily Horoscope
Updated on
1 min read

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

ഇന്ന് പുതിയ പദ്ധതികൾ ആരംഭിക്കാൻ അനുകൂല ദിനമാണ്. ജോലിയിൽ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാൻ സാധിക്കും. അസുഖം ഭേദമാകും. ധനസ്ഥിതി മെച്ചപ്പെടും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത പുലർത്തു ന്നത് ഗുണകരമാകും. പഴയ പരിചയങ്ങൾ വീണ്ടും ബന്ധപ്പെടാൻ ഇടയുണ്ട്. ജോലിസ്ഥലത്ത് സഹപ്രവർത്തകരുടെ പിന്തുണ ലഭിക്കും.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

പഠനത്തിലും പരിശീലനത്തിലും മികച്ച പുരോഗതി ഉണ്ടാകും. ആശയവിനിമയ കഴിവ് മറ്റുള്ളവരുടെ പ്രശംസ നേടിത്തരും. ചെറിയ യാത്രകൾ പ്രയോജനകരമാകും.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

ഗൃഹസംബന്ധമായ കാര്യങ്ങളിൽ ക്രമീകരണ ങ്ങൾ നടത്താൻ സാധിക്കും. കുടിശ്ശികയായിരുന്ന ഒരു കാര്യം പൂർത്തിയാക്കാൻ അവസരം ലഭിക്കും. ജോലിസംബന്ധമായ ചർച്ചകൾ വിജയി ക്കും.

Daily Horoscope
'മുരുകനെ ഭജിച്ചാൽ കടബാധ്യതകൾ മാറും, ശത്രുദോഷങ്ങൾ അകലും'; ആടി കാർത്തിക ആഘോഷം ഇന്നും നാളെയും, അറിയാം പ്രാധാന്യവും വ്രതാനുഷ്ഠാനവും

ചിങ്ങം (മകം, പൂരം, ഉത്രം ¼)

നേതൃത്വം പ്രകടിപ്പിക്കേണ്ട സാഹചര്യം ഉണ്ടാകും. പൊതുപരിപാടികളിൽ പങ്കാളിത്തം വർധിക്കും. പുതിയ സംരംഭങ്ങൾക്കായി ആലോചനകൾ ആരംഭിക്കും. ആരോഗ്യം തൃപ്തികരമാണ്.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

ക്രമബദ്ധമായ പ്രവർത്തനം മികച്ച നേട്ടം നൽകും. ഉദ്യോഗസ്ഥരിൽ നിന്ന് പ്രശംസ ലഭിക്കാൻ സാധ്യതയുണ്ട്. പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടിവരും. പുതിയ നിക്ഷേപം ഗുണം ചെയ്യും.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

സമവായത്തിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയും. സുഹൃത്തുക്കളുമായുള്ള ബന്ധം കൂടുതൽ ശക്തമാകും. കലാ-സാംസ്കാരിക പ്രവർത്തനങ്ങളിൽ താൽപര്യം വർധിക്കും.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

രഹസ്യമായി ആലോചിച്ച കാര്യങ്ങൾ മുന്നോട്ട് പോകും. വിശ്വസ്തരുടെ സഹായം ലഭിക്കും. പുതിയ സംരംഭങ്ങൾക്ക് ആവശ്യമായ പദ്ധതികൾ തയ്യാറാക്കും. സാമ്പത്തിക പുരോഗതി നേടും.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

ധൈര്യത്തോടെ എടുത്ത തീരുമാനങ്ങൾ ഗുണ കരമാകും. ദൂരസ്ഥരിൽ നിന്ന് സന്തോഷവാർത്ത ലഭിക്കും. പഠനത്തിലും പരീക്ഷാ തയ്യാറെടുപ്പുകളി ലും മുന്നേറ്റം ഉണ്ടാകും. വരുമാനം വർധിക്കും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

അനുഭവവും കഴിവും അംഗീകരിക്കപ്പെടുന്ന ദിവസമാണ്. ജോലിയിൽ കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടിവരും. അടുത്തവരുടെ പിന്തുണ ആത്മവിശ്വാസം വർധിപ്പിക്കും.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

സമൂഹകാര്യങ്ങളിൽ സജീവമായി പങ്കെടുക്കാൻ അവസരം ലഭിക്കും. സഹപ്രവർത്തകരുടെ സഹായം ജോലികൾ എളുപ്പത്തിൽ പൂർത്തിയാക്കാൻ സഹായിക്കും. പുതിയ തൊഴിൽ ലഭിക്കും .

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

സൃഷ്ടിപരമായ കഴിവുകൾക്ക് അംഗീകാരം ലഭി ക്കും. ബന്ധങ്ങളിൽ വിശ്വാസവും സൗഹൃദവും വർധിക്കും. സാമ്പത്തിക നേട്ടത്തിന് വഴിയൊരുങ്ങും. പുതിയ ബിസിനസ് ആരംഭിക്കും.

Daily Horoscope
രാവണനെ വധിച്ചതിന് ശ്രീരാമൻ പാപ പരിഹാരം ചെയ്ത സ്ഥലം; രാമേശ്വരത്തിന്റെ ഐതീഹ്യം എന്ത്?
Summary

Daily Horoscope Today's Rashi Phalam auguest 07

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com