Today's Rashi Phalam August 10 | ആഗ്രഹം പൂവണിയും, കാത്തിരുന്ന വാർത്ത സന്തോഷം നൽകും

ഇന്നത്തെ നക്ഷത്രഫലം – 10-8-2026
Daily Horoscope
Daily Horoscope
Updated on
1 min read

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

പുതിയ ഒരു കൂടിക്കാഴ്ച നല്ല മാറ്റങ്ങൾക്ക് തുടക്കമാകും. ജോലിസംബന്ധമായ കാര്യങ്ങളിൽ അനുകൂല വാർത്ത ലഭിക്കും. സുഹൃത്തുക്കളുടെ പിന്തുണ ആത്മവിശ്വാസം വർധിപ്പിക്കും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

കുടുംബകാര്യങ്ങളിൽ സന്തോഷം പകരുന്ന തീരുമാനങ്ങൾ ഉണ്ടാകും. പഴയ പരിചയക്കാരെ വീണ്ടും കാണാൻ അവസരം ലഭിക്കും. സാമ്പത്തിക കാര്യങ്ങളിൽ ചെറിയ നേട്ടം പ്രതീക്ഷിക്കാം.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

പ്രതീക്ഷിക്കാത്ത ഒരു സന്ദേശം മനസ്സിന് ആശ്വാസം നൽകും. വിദേശവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അനുകൂലമാകും. പുതിയ ആശയങ്ങൾ പ്രായോഗികമാക്കാൻ അവസരം ലഭിക്കും.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

വീട്ടിൽ മംഗളകരമായ ഒരു വാർത്ത കേൾക്കാൻ ഇടയുണ്ട്. ആഗ്രഹിച്ച ഒരു കാര്യം സാധിക്കാനാരംഭിക്കും. പങ്കാളിയുടെ സഹകരണം ലഭിക്കും. ദൈനംദിന കാര്യങ്ങളിൽ സൗകര്യം വർധിക്കും.

Daily Horoscope
മൂകാംബിക എന്ന പേര് വന്നത് എങ്ങനെ?; ​ഗരുഡനും സൗപർണിക നദിയും തമ്മിലുള്ള ബന്ധമെന്ത്?, അറിയാം ഐതിഹ്യം

ചിങ്ങം (മകം, പൂരം, ഉത്രം ¼)

നിങ്ങളുടെ കഴിവിന് അർഹമായ അംഗീകാരം ലഭിക്കും. സാമൂഹിക പരിപാടികളിൽ സജീവമായി പങ്കെടുക്കും. മനസ്സിൽ സൂക്ഷിച്ചിരുന്ന ഒരു ആഗ്രഹം പൂവണിയും. പുതിയ അനുഭവങ്ങൾ ഉണ്ടാകും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

മുടങ്ങിക്കിടന്ന ഒരു കാര്യം ഇന്ന് വീണ്ടും പുരോഗമിക്കും. പുതിയ തീരുമാനം എടുക്കാൻ ആത്മവിശ്വാസം ലഭിക്കും. കുടുംബാംഗങ്ങളുടെ പിന്തുണ ആശ്വാസം നൽകും. യാത്ര ഗുണമാകും.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

യാത്രയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അനുകൂലമായി മാറും. താമസസ്ഥലവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. ക്ഷേത്രസന്ദർശനത്തിന് അവസരം ലഭിക്കും.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

ദീർഘനാളായി കാത്തിരുന്ന ഒരു കൂടിക്കാഴ്ച നടക്കും. വിദേശ അവസരങ്ങളെക്കുറിച്ച് നല്ല സൂചനകൾ ലഭിക്കും. മംഗളകർമങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

പുതിയ അറിവുകൾ നേടാൻ സഹായിക്കുന്ന അവസരം ലഭിക്കും. യാത്രാപരിപാടികൾ വിജയകരമായി മുന്നേറും. സുഹൃത്തുക്കളുമായി സന്തോഷകരമായ സമയം ചെലവിടും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

ബന്ധങ്ങളിൽ കൂടുതൽ അടുപ്പം അനുഭവപ്പെടും. വീടുമായി ബന്ധപ്പെട്ട കാര്യങ്ങൾ അനുകൂലമാകും. കാത്തിരുന്ന ഒരു വാർത്ത സന്തോഷം നൽകും. സഹായഹസ്തങ്ങൾ സമയോചിതമായി ലഭി ക്കും.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

സുഹൃത്തുക്കളുടെ പിന്തുണ ഒരു പ്രധാന കാര്യം എളുപ്പമാക്കും. പുതിയ ആളുകളുമായി പരിചയം ഉണ്ടാകും. പഴയ അഭിപ്രായവ്യത്യാസങ്ങൾ കുറയാൻ ഇടയുണ്ട്. സ്ഥാനമാനങ്ങളിൽ പുരോഗതി നേടും.

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

മനസ്സിൽ സൂക്ഷിച്ചിരുന്ന ഒരു ആഗ്രഹം സഫലമാകും. അഭിപ്രായ വ്യത്യാസങ്ങൾ മാറി സമാധാനം കൈവരും. മംഗളകരമായ ചടങ്ങുകളിൽ പങ്കെടുക്കും. സന്തോഷം പകരുന്ന സന്ദേശം ലഭിക്കും.

Daily Horoscope
സീതയെ രാവണനില്‍ നിന്നു രക്ഷിക്കാന്‍ രാമസേതു നിര്‍മാണം; മഹത്തായ ദൗത്യത്തിന്റെ കഥ
Daily Horoscope
'മുരുകനെ ഭജിച്ചാൽ കടബാധ്യതകൾ മാറും, ശത്രുദോഷങ്ങൾ അകലും'; ആടി കാർത്തിക ആഘോഷം ഇന്നും നാളെയും, അറിയാം പ്രാധാന്യവും വ്രതാനുഷ്ഠാനവും
Summary

Daily Horoscope Today's Rashi Phalam August 10

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com