

മേടം (അശ്വതി, ഭരണി, കാർത്തിക ¼)
പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ അവസരം ലഭിക്കും. ജോലിയിൽ പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കും. സാമ്പത്തിക കാര്യങ്ങളിൽ നേട്ടത്തിന് സാധ്യതയുണ്ട്.
ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)
തൊഴിൽ രംഗത്ത് പുതിയ മാറ്റങ്ങൾ ഉണ്ടാകും. ദൂരയാത്രകൾക്ക് അവസരം ലഭിക്കാം. വ്യാപാരത്തിൽ പ്രതീക്ഷിച്ച നേട്ടം കൈവരിക്കും. സാമ്പത്തിക പുരോഗതി നേടാനാകും.
മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)
പഠനകാര്യങ്ങളിൽ മികച്ച മുന്നേറ്റം ഉണ്ടാകും. പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും അനുകൂല സമയമാണ്. പുതിയ കരാറുകൾ ഗുണകരമാകും. യാത്രകളിൽ സന്തോഷകരമായ അനുഭവങ്ങൾ ഉണ്ടാകും.
കർക്കടകം (പുണർതം ¼, പൂയം, ആയില്യം)
മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാക്കാൻ കഴിയും. സാമ്പത്തികമായി നല്ല വാർത്തകൾ കേൾക്കും. പ്രധാനപ്പെട്ട വ്യക്തികളുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിക്കും.
ചിങ്ങം (മകം, പൂരം, ഉത്രം ¼)
ഔദ്യോഗിക രംഗത്ത് അംഗീകാരം ലഭിക്കാൻ സാധ്യതയുണ്ട്. പുതിയ അവസരങ്ങൾ തേടിയെ ത്തും. കലാപരമായ പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം ലഭിക്കും. ഒരു പ്രധാന തീരുമാനം എടുക്കും.
കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)
വ്യാപാരകാര്യങ്ങളിൽ പുരോഗതി ഉണ്ടാകും. പുതിയ പദ്ധതികൾക്ക് തുടക്കം കുറിക്കാൻ കഴിയും. സാമ്പത്തിക ഇടപാടുകളിൽ നേട്ടം പ്രതീക്ഷിക്കാം. ബന്ധുക്കളുമായി ഒരു ചടങ്ങിൽ പങ്കെടുക്കും.
തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)
ജോലി സംബന്ധമായ യാത്രകൾ ഗുണകരമാകും. പുതിയ പരിചയങ്ങൾ ഭാവിയിൽ പ്രയോജനപ്പെ ടും. പണമിടപാടുകളിൽ ശ്രദ്ധ പുലർത്തണം. കലാ-സാമൂഹിക രംഗങ്ങളിൽ അംഗീകാരം ലഭിക്കും.
വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)
തൊഴിൽ രംഗത്ത് പുതിയ ചുമതലകൾ ലഭിക്കും. മുടങ്ങിയിരുന്ന ഒരു കരാർ മുന്നോട്ട് പോകും. സുഹൃത്തുക്കളുമായി നടത്തുന്ന ചർച്ചകൾ വിജയകരമാകും. വാക്കുതർക്കങ്ങൾ ഒഴിവാക്കുക.
ധനു (മൂലം, പൂരാടം, ഉത്രാടം ¼)
ദൂരയാത്രയ്ക്ക് സാധ്യതയുണ്ട്. പഠനത്തിലും മത്സരപരീക്ഷകളിലും നേട്ടമുണ്ടാകും. പുതിയ ജോലി സംബന്ധമായ വാർത്ത ലഭിക്കും. സാമ്പത്തികമായി പ്രതീക്ഷിച്ച സഹായം ലഭിക്കും.
മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)
ഔദ്യോഗിക കാര്യങ്ങളിൽ പുരോഗതി കൈവരിക്കും. പ്രധാനപ്പെട്ട ഒരു തീരുമാനം എടുക്കേണ്ടിവരും. വാഹനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യുക.
കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)
പുതിയ ആശയങ്ങൾക്ക് അംഗീകാരം ലഭിക്കും. തൊഴിൽ സംബന്ധമായ നല്ല വാർത്ത കേൾക്കാനിടയുണ്ട്. സുഹൃത്തുക്കളുമായി നടത്തുന്ന സംരംഭങ്ങൾ വിജയിക്കും.
മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)
ആത്മീയ കാര്യങ്ങളിൽ താൽപര്യം വർധിക്കും. പ്രധാനപ്പെട്ട കൂടിക്കാഴ്ചകൾ ഗുണകരമാകും. മുടങ്ങിയ പണം ലഭിക്കാൻ സാധ്യതയുണ്ട്. യാത്രകളിൽ പ്രതീക്ഷിച്ച നേട്ടങ്ങൾ കൈവരിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates