

മേടം (അശ്വതി, ഭരണി, കാർത്തിക ¼)
ജോലിയിൽ പുതിയ ഉത്തരവാദിത്തങ്ങൾ ലഭിക്കും. പ്രധാനപ്പെട്ട ഒരു ചർച്ചയിൽ അനുകൂല തീരുമാനം ഉണ്ടാകും. സാമ്പത്തിക നില മെച്ചപ്പെടും. സുഹൃത്തുക്കളോടൊപ്പം ഒത്തുകൂടാനാകും.
ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)
വ്യാപാരത്തിൽ പുതിയ അവസരങ്ങൾ ലഭിക്കും. മുടങ്ങിക്കിടന്ന ഒരു ഇടപാട് പൂർത്തിയാക്കാൻ കഴിയും. ദൂരയാത്രയ്ക്ക് സാധ്യതയുണ്ട്. ബന്ധുക്കളിൽ നിന്ന് സന്തോഷകരമായ വാർത്ത ലഭിക്കും.
മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)
പഠനകാര്യങ്ങളിൽ ശ്രദ്ധേയമായ നേട്ടം കൈവരിക്കും. പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും അനുകൂല സാഹചര്യമുണ്ടാകും. പുതിയ കരാർ ഒപ്പു വയ്ക്കാൻ അവസരം ലഭിക്കും.
കർക്കടകം (പുണർതം ¼, പൂയം, ആയില്യം)
മുടങ്ങിയിരുന്ന ഒരു ജോലി വീണ്ടും ആരംഭിക്കാൻ കഴിയും. സാമ്പത്തികമായി പ്രതീക്ഷിച്ച സഹായം ലഭിക്കും. പ്രധാനപ്പെട്ട ഒരാളെ കാണാൻ അവസരം ലഭിക്കും. മംഗള കർമ്മങ്ങളിൽ പങ്കെടുക്കും.
ചിങ്ങം (മകം, പൂരം, ഉത്രം ¼)
ഔദ്യോഗിക രംഗത്ത് പുതിയ ചുമതലകൾ ലഭിക്കും. നിങ്ങളുടെ അഭിപ്രായങ്ങൾക്ക് അംഗീകാരം ലഭിക്കും. കലാരംഗത്തുള്ള പ്രവർത്തനങ്ങളിൽ നേട്ടമുണ്ടാകും. പുതിയ വാഹനം വാങ്ങാൻ കഴിയും.
കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)
പുതിയ പദ്ധതികൾക്ക് തുടക്കം കുറിക്കാൻ കഴിയും. വ്യാപാരത്തിൽ പ്രതീക്ഷിച്ച നേട്ടം ലഭിക്കും. സാമ്പത്തിക കാര്യങ്ങളിൽ അനുകൂല മാറ്റങ്ങൾ ഉണ്ടാകും. പഴയ ഒരു സുഹൃത്തിനെ കണ്ടുമുട്ടും.
തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)
ജോലി സംബന്ധമായ യാത്രകൾ വിജയകരമാകും. പുതിയ പരിചയങ്ങൾ ഭാവിയിൽ പ്രയോജനപ്പെടും. ഒരു പ്രധാനപ്പെട്ട രേഖയിൽ ഒപ്പുവയ്ക്കും. സാമൂഹിക രംഗത്ത് അംഗീകാരം ലഭിക്കും.
വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)
തൊഴിൽ രംഗത്ത് പുതിയ അവസരങ്ങൾ തേടിയെത്തും. മുടങ്ങിയിരുന്ന കരാർ പൂർത്തി യാക്കാൻ കഴിയും. സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത പാലിക്കുക. ആരോഗ്യം തൃപ്തികരമാണ്.
ധനു (മൂലം, പൂരാടം, ഉത്രാടം ¼)
പുതിയ ജോലിക്കുള്ള ശ്രമങ്ങളിൽ അനുകൂല ഫലം ലഭിക്കും. മത്സരപരീക്ഷകളിൽ നേട്ടമുണ്ടാകും. ദൂരയാത്രയ്ക്ക് അവസരം ലഭിക്കാം. സാമ്പത്തികമായി പ്രതീക്ഷിച്ച സഹായം കൈവരും.
മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)
ഔദ്യോഗിക കാര്യങ്ങളിൽ പുരോഗതി ഉണ്ടാകും. പുതിയ പദ്ധതിയുടെ ചുമതല ഏറ്റെടുക്കേണ്ടി വരും. വാഹനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യുക.
കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)
പുതിയ ആശയങ്ങൾ നടപ്പാക്കാൻ അവസരം ലഭിക്കും. തൊഴിൽ രംഗത്ത് നല്ല വാർത്ത കേൾക്കും. സുഹൃത്തുക്കളുമായി ചേർന്ന് നടത്തുന്ന പ്രവർത്തനങ്ങളിൽ വിജയം നേടും.
മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)
പ്രധാനപ്പെട്ട കാര്യങ്ങളിൽ അനുകൂല തീരുമാനങ്ങൾ ഉണ്ടാകും. മുടങ്ങിയ പണം തിരികെ ലഭിക്കാൻ സാധ്യതയുണ്ട്. കുടുംബ ജീവിതം സന്തോഷകരമായി മാറും. ഉല്ലാസ യാത്ര നടത്തും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates