Today's Rashi Phalam July 30|പുതിയ അവസരങ്ങൾ മുന്നിലെത്തും, കുടുംബാന്തരീക്ഷം സന്തോഷകരമാകും

ഇന്നത്തെ നക്ഷത്രഫലം – 30-07-2026
Today's Rashi Phalam
Rashi Phalam
Edited By:
Updated on
1 min read

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

പ്രവർത്തനങ്ങളിൽ പുതുമ കൊണ്ടുവരാൻ അവസരം ലഭിക്കും.ഭൂമി ഇടപാടുകളിൽനേട്ടമുണ്ടാകും. ദീർഘകാലമായി ആഗ്രഹിച്ചിരുന്ന ഒരു കാര്യം സഫലമാകും. ദാമ്പത്യജീവിതം ഊഷ്മളമാകും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

തൊഴിൽരംഗത്ത് അനുകൂലമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം.വ്യാപാരകാര്യങ്ങളിൽ പുതിയ ബന്ധങ്ങൾ രൂപപ്പെടും. കുടുംബത്തിലെ ഒരാളുടെ പുരോഗതി സന്തോഷം നൽകും. യാത്രകൾ വിജയിക്കും.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

പഠനത്തിലും പരിശീലനത്തിലും ശ്രദ്ധ വർധിക്കും. ഔദ്യോഗിക കാര്യങ്ങളിൽ കൃത്യത പുലർത്താൻ സാധിക്കും.സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. പഴയ സുഹൃത്തിനെ വീണ്ടും കാണാൻ ഇടയുണ്ട്.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

ഗൃഹ നിർമ്മാണങ്ങളിൽ പുരോഗതി ഉണ്ടാകും. ബന്ധുക്കളുമായുള്ള ആശയവിനിമയം ഗുണകരമാകും. പുതിയ വാഹനം സ്വന്തമാക്കും. പൊതുവേ മനസ്സമാധാനം ഉള്ള ദിവസമാണ് ഇന്ന്.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

നേതൃത്വഗുണം പ്രകടിപ്പിക്കാൻ അവസരം ലഭിക്കും. തൊഴിൽരംഗത്ത് അംഗീകാരം വർധിക്കും. സാമ്പത്തിക ഇടപാടുകളിൽ നേട്ടം പ്രതീക്ഷിക്കാം. സാമൂഹിക പരിപാടികളിൽ നേതൃത്വം നൽകും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

പുതിയ പദ്ധതികൾ ആരംഭിക്കാൻ അനുകൂല സമയം. കുടുംബത്തിലെ പ്രധാന ചർച്ചകൾ അനുകൂലമായി തീരും. ചെലവുകൾ നിയന്ത്രിക്കാൻ സാധിക്കും. പഠനകാര്യങ്ങളിൽ പുരോഗതി ഉണ്ടാകും.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

സഹപ്രവർത്തകരുടെ പിന്തുണ ലഭിക്കും. സാമ്പത്തിക കാര്യങ്ങളിൽ ആത്മവിശ്വാസം വർധിക്കും. സന്തോഷകരമായ ദിവസമാണ് ഇന്ന്. കുടുംബത്തോടൊപ്പം ഉല്ലാസയാത്രയിൽ പങ്കെടുക്കും.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

വ്യാപാരകാര്യങ്ങളിൽ പുരോഗതി കാണാം. യാത്രകൾ വഴി പുതിയ അനുഭവങ്ങൾ ലഭിക്കും. പ്രണയ ബന്ധങ്ങളിൽ കൂടുതൽ അടുപ്പം അനുഭവപ്പെടും. ആരംഭിച്ച കാര്യങ്ങൾ പൂർത്തിയാക്കാൻ കഴിയും.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

തൊഴിൽരംഗത്ത് ഉത്തരവാദിത്തങ്ങൾ വർധിക്കും. ആത്മീയ പ്രവർത്തനങ്ങളിൽ പങ്കാളിത്തം മനസ്സിന് ശാന്തി നൽകും. സാമ്പത്തികമായി പ്രതീക്ഷിച്ച സഹായം ലഭിക്കും. ആരോഗ്യം മെച്ചപ്പെടും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

ഗൃഹനിർമാണമോ നവീകരണമോ സംബന്ധിച്ച കാര്യങ്ങളിൽ മുന്നേറ്റം ഉണ്ടാകും. കുടുംബാംഗ ങ്ങളുടെ സഹകരണം ലഭിക്കും. ജോലിയിൽ കൃത്യമായ സമീപനം നേട്ടം നൽകും.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

ഔദ്യോഗിക രംഗത്ത് അനുകൂല സൂചനകൾ ലഭിക്കും. സ്നേഹ ബന്ധങ്ങളിൽ പരസ്പര മനസ്സിലാക്കൽ വർധിക്കും. സാമ്പത്തിക പുരോഗതി നേടും. പഠന കാര്യങ്ങൾ കൂടുതൽ ശ്രദ്ധിക്കുക.

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

യാത്രകൾ ഗുണകരമായ ഫലങ്ങൾ നൽകും. പഠനപരമായ പ്രവർത്തനങ്ങളിൽ മികച്ച നേട്ടം കൈവരും. പുതിയ അവസരങ്ങൾ മുന്നിലെത്തും. കുടുംബാന്തരീക്ഷം സന്തോഷകരമാകും.

Summary

Daily Horoscope Today's Rashi Phalam July 30

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com