Today's Rashi Phalam may 09| വരുമാന വർധന പ്രതീക്ഷിക്കാം; മനസ്സിൽ സൂക്ഷിച്ചിരുന്ന കാര്യം തുറന്ന് പറയാൻ കഴിയും

ഇന്നത്തെ നക്ഷത്രഫലം – 9-5-2026
Daily Horoscope
Daily Horoscope
Published on

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

ജോലിയിൽ ഉയർച്ച നേടും. സാമ്പത്തിക കാര്യങ്ങളിൽ അനുകൂലമായ മാറ്റങ്ങൾ കാണാം. സുഹൃത്തുക്കളുമായി കൂടിക്കാഴ്ചകൾ നടക്കും. വ്യക്തിപരമായ ഒരു പ്രശ്നത്തിന് പരിഹാരം കണ്ടെത്തും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

സ്ഥാനക്കയറ്റം നേടാൻ ഇടയുണ്ട്. പുതിയ പരിചയങ്ങൾ ഉപകാരപ്രദമാകും. ചില ചിലവുകൾ വർധിക്കാം. അടുത്തവരുമായി ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങൾ മാറും.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

പുതിയ ആശയങ്ങൾ പ്രവർത്തനങ്ങളിൽ നേട്ടമുണ്ടാക്കും. വരുമാന വർധന പ്രതീക്ഷിക്കാം. സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കും. മനസ്സിൽ സൂക്ഷിച്ചിരുന്ന ഒരു കാര്യം തുറന്ന് പറയാൻ കഴിയും.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

ചില കാര്യങ്ങൾക്കായി ക്ഷമ പാലിക്കേണ്ടിവരും. പ്രവർത്തനങ്ങളിൽ മുന്നേറ്റം കാണും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. കുടുംബവുമായി ബന്ധപ്പെട്ട ഒരു വിഷയം അനുകൂലമായി തീരും.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

സാമ്പത്തിക കാര്യങ്ങളിൽ പുരോഗതി നേടും. പഴയ സുഹൃത്തുക്കളെ വീണ്ടും കാണാൻ കഴിയും. സാമൂഹിക രംഗങ്ങളിൽ അംഗീകാരം ലഭിക്കും. പെട്ടന്നുള്ള യാത്ര ആവശ്യമായി വരും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

പുതിയ അവസരങ്ങൾ മുന്നിൽ തുറക്കും. ജോലിയിൽ ഉയർച്ച നേടും. ചില തീരുമാനങ്ങൾ ഗുണകരമാകും. യാത്രകളിൽ ജാഗ്രത പുലർത്തണം. ആത്മവിശ്വാസം വർധിക്കും.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

ഇഷ്ടപ്പെട്ട കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. പുതിയ ജോലി സംബന്ധമായ വാർത്തകൾ സന്തോഷം നൽകും. മനസ്സിൽ അലട്ടിയിരുന്ന ഒരു കാര്യം ശാന്തമായി പരിഹരിക്കാനാകും.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

നീണ്ടുനിന്നിരുന്ന ഒരു കാര്യം പൂർത്തിയാക്കാൻ സാധിക്കും. സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാകും. കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. അടുത്ത ബന്ധുവിന്റെ പിന്തുണ ലഭിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

ചില കാര്യങ്ങളിൽ കാലതാമസം നേരിടാം. പുതിയ അവസരങ്ങൾ ലഭിക്കും. സുഹൃത്തുക്കളുമായി സന്തോഷകരമായ സമയം ചെലവഴിക്കും. വ്യക്തി പരമായി സന്തോഷകരമായ മാറ്റങ്ങൾ ഉണ്ടാകും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

സാമൂഹിക രംഗങ്ങളിൽ സജീവമാകും. വീട്ടിലെ ഒരു പ്രധാന കാര്യം തീരുമാനത്തിൽ എത്തും. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. ജോലിയിൽ ഉയർച്ച നേടും. പുതിയ തീരുമാനം ഗുണകരമാകും.

Daily Horoscope
നിങ്ങള്‍ ആരെയെങ്കിലും പ്രണയിച്ചേക്കാം

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

സൃഷ്ടിപരമായ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം ലഭിക്കും. പുതിയ ആളുകളുമായി ബന്ധം സ്ഥാപിക്കും. സ്ഥാനക്കയറ്റം നേടും. പഴയ തെറ്റിദ്ധാരണകൾ മാറി സൗഹൃദം വർധിക്കും.

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

പ്രവർത്തനങ്ങളിൽ വിജയസാധ്യത കൂടുതലാണ്. പുതിയ അവസരങ്ങൾ ലഭിക്കും. കുടുംബത്തിനായി കൂടുതൽ സമയം ചെലവഴിക്കും. മനസ്സിന് ആശ്വാസം നൽകുന്ന ഒരു വാർത്ത കേൾക്കും.

Daily Horoscope
ഭക്ഷണശേഷം കുളിക്കാമോ?; ഏതെല്ലാം ദിവസങ്ങളില്‍ എണ്ണ തേച്ചു കുളിക്കാം?
Summary

Daily Horoscope Today's Rashi Phalam may 09

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com