Today's Rashi Phalam may 16| ആഗ്രഹിച്ച ഭൂമി സ്വന്തമാക്കും; പുതിയ ജോലിയിൽ പ്രവേശിക്കും

ഇന്നത്തെ നക്ഷത്രഫലം – 16-5-2026
Daily Horoscope
Daily Horoscope
Published on

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

കുടുംബകാര്യങ്ങളിൽ എടുത്ത തീരുമാനം അനുകൂലമാകും. ജോലിയിൽ ഉയർച്ച നേടും. പുതിയ ആളുകളുമായി പരിചയം വർധിക്കും. സേനാംഗങ്ങൾക്ക് അംഗീകാരങ്ങൾ ലഭിക്കും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

ദൂരയാത്ര സംബന്ധിച്ച ആലോചനകൾ സഫലമാകും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. ഗൃഹകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തും. ആഗ്രഹിച്ച ഭൂമി സ്വന്തമാക്കും.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

സാമ്പാദ്യവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പുരോഗതി കൈവരും. പുതിയ അവസരങ്ങൾ ലഭിക്കും. ബന്ധുക്കളിൽ നിന്ന് സഹായം കിട്ടും. ഏറെ നാളായി നീണ്ടുപോയ ഒരു കാര്യം തീരുമാനമാകും.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

വ്യാപാര രംഗത്ത് പുതിയ നേട്ടങ്ങൾ ഉണ്ടാകും. കലാ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അംഗീകാരം ലഭിക്കും. കുടുംബത്തിൽ സന്തോഷകരമായ ഒരു കാര്യം നടക്കും. സ്ഥാനക്കയറ്റം നേടാൻ ഇടയുണ്ട്.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

ധനകാര്യങ്ങളിൽ കൂടുതൽ സൂക്ഷ്മത പുലർത്തുക . പുതിയ ജോലിയിൽ പ്രവേശിക്കും. വീട്ടിൽ അതിഥികളുടെ വരവ് സന്തോഷം നൽകും. വിദ്യാഭ്യാസ കാര്യങ്ങളിൽ അനുകൂല സാഹചര്യം ഉണ്ടാകും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിക്കാൻ അവസരം ലഭിക്കും. കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. കുടുംബാംഗങ്ങളുമായി സമയം ചെലവഴിക്കാൻ സാധിക്കും. വാഹനം വാങ്ങും.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

സാമ്പത്തിക ഇടപാടുകളിൽ നേട്ടം ഉണ്ടാകും. ജോലിയിൽ ഉയർച്ച നേടും. ഔദ്യോഗിക യാത്രകളിൽ നിന്ന് പ്രയോജനം ലഭിക്കും. കുടുംബത്തിൽ ഒരു പുണ്യകർമ്മം നടക്കും.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

പുതിയ പദ്ധതികൾ വിജയകരമായി മുന്നോട്ട് പോകും. സ്ഥാനക്കയറ്റം നേടാൻ ഇടയുണ്ട്. കുടുംബത്തിൽ സമാധാനാന്തരീക്ഷം നിലനിൽക്കും. ഇഷ്ട കാര്യങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

സുഹൃത്തുക്കളുടെ സഹായത്തോടെ ഒരു പ്രധാന കാര്യം പൂർത്തിയാക്കും. പുതിയ അവസരങ്ങൾ ലഭിക്കും. സാമ്പത്തിക ബാധ്യത കുറയും. യാത്ര യിൽ സന്തോഷകരമായ അനുഭവം ഉണ്ടാകും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

കുടുംബസംബന്ധമായ തീരുമാനങ്ങൾ ഗുണകരമാകും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. പുതിയ വസ്തു വാങ്ങാൻ സാധ്യതയുണ്ട്. മക്കളു മായി ബന്ധപ്പെട്ട സന്തോഷവാർത്ത കേൾക്കും.

Daily Horoscope
ഇടവപ്പാതിയും ഞാറ്റുവേലയും; വെറും മഴക്കാലമല്ലിത്, സമൃദ്ധി ഉറപ്പിക്കുന്ന അനുഗ്രഹകാലം

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

വ്യാപാരരംഗത്ത് കൂടുതൽ പുരോഗതി കൈവരും. പുതിയ ജോലിയിൽ പ്രവേശിക്കും. സഹപ്രവർത്തകരുടെ പിന്തുണ ലഭിക്കും. ആത്മവിശ്വാസത്തോടെ പ്രവർത്തിക്കാൻ സാധിക്കും.

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

ഗൃഹപരമായ കാര്യങ്ങളിൽ സന്തോഷം വർധിക്കും. കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. സാമ്പത്തിക കാര്യങ്ങളിൽ അനുകൂല മാറ്റങ്ങൾ ഉണ്ടാകും. പഴയ ആഗ്രഹം സഫലമാകും.

Daily Horoscope
തുടക്കം സൂര്യോദയത്തിന് ഒരു മണിക്കൂര്‍ മുപ്പത്തിയാറ് മിനിറ്റ് മുമ്പ്; എന്താണ് ബ്രാഹ്മ മുഹൂര്‍ത്തം?, വിദ്യാര്‍ഥികള്‍ക്ക് ഗുണകരം
Summary

Daily Horoscope Todays Rashi Phalam may 16

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com