

മേടം (അശ്വതി, ഭരണി, കാർത്തിക ¼)
തീരുമാനിച്ച ഒരു കാര്യത്തിൽ പ്രതീക്ഷിച്ച പുരോഗതിയുണ്ടാകും. അധിക വരുമാനം ലഭിക്കാൻ സാധ്യതയുണ്ട്. പ്രണയബന്ധത്തിൽ സന്തോഷകരമായ നിമിഷങ്ങൾ ഉണ്ടാകും.
ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)
ഏറെ നാളായി കാത്തിരുന്ന മറുപടി അനുകൂലമായി ലഭിക്കാം. വിവാഹകാര്യങ്ങളിൽ നല്ലൊരു ആലോചന മുന്നോട്ടുവരും. പ്രിയപ്പെട്ട ഒരാളിൽ നിന്ന് സമ്മാനം ലഭിക്കാൻ സാധ്യതയുണ്ട്.
മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)
പഠനകാര്യങ്ങളിൽ ശ്രദ്ധേയമായ പുരോഗതിയുണ്ടാകും. സാമ്പത്തിക ഇടപാടുകളിൽ സൂക്ഷ്മത പാലിക്കുക. ഒരു ചെറിയ സമ്മാനം സുഹൃത്തിന് നൽകാൻ ഇടയുണ്ട്.
കർക്കടകം (പുണർതം ¼, പൂയം, ആയില്യം)
ദാമ്പത്യജീവിതത്തിൽ പരസ്പര അടുപ്പം വർധിക്കും. ഒരു പ്രധാന തീരുമാനം കൈക്കൊള്ളും. സാമ്പത്തികമായി ഉണ്ടായിരുന്ന സമ്മർദ്ദം കുറയും. സന്തോഷകരമായ ഒരു വാർത്ത ലഭിക്കും.
ചിങ്ങം (മകം, പൂരം, ഉത്രം ¼)
ഏറ്റെടുത്ത പ്രവർത്തനം വിജയകരമായി പൂർത്തിയാക്കും. ഔദ്യോഗിക രംഗത്ത് പുതിയ ഉത്തരവാദിത്തം ലഭിക്കാം. പ്രണയബന്ധത്തിലെ ആശയക്കുഴപ്പം മാറി വ്യക്തതയുണ്ടാകും.
കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)
സാമ്പത്തിക സ്ഥിതിയിൽ മെച്ചപ്പെടാനുള്ള സാഹചര്യമുണ്ടാകും. പഠനത്തിൽ പുതിയ സാധ്യത മുന്നിലെത്തും. വിവാഹാലോചനകൾക്ക് അനുകൂലമായ വഴിത്തിരിവുണ്ടാകും.
തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)
പുതിയ ബന്ധം ഭാവിയിൽ പ്രയോജനമായി മാറും. വ്യാപാരത്തിൽ ലാഭകരമായ ഇടപാട് നടത്താൻ സാധിക്കും. ദാമ്പത്യജീവിതത്തിൽ സന്തോഷകരമായ മാറ്റമുണ്ടാകും.
വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)
നീണ്ടുനിന്ന സാമ്പത്തിക പ്രശ്നത്തിൽ ആശ്വാസമുണ്ടാകും. ഔദ്യോഗിക കാര്യത്തിൽ അനുകൂല തീരുമാനം ലഭിക്കും. പ്രണയകാര്യത്തിൽ കാത്തിരുന്ന മറുപടി ലഭിച്ചേക്കാം.
ധനു (മൂലം, പൂരാടം, ഉത്രാടം ¼)
പുതിയ പഠനത്തിനോ പരിശീലനത്തിനോ അവസരം ലഭിക്കും. വിദേശബന്ധമുള്ള ഒരു ഇടപാടിൽ നേട്ടമുണ്ടാകാം. കുടുംബത്തിലെ സന്തോഷകരമായ ചടങ്ങിൽ പങ്കെടുക്കും.
മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)
വ്യാപാരത്തിൽ പുതിയ ഉപഭോക്താക്കളെ ലഭി ക്കും. വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനമുണ്ടാകും. യാത്രയിൽ രേഖകളും പണവും സൂക്ഷിച്ച് കൈകാര്യം ചെയ്യുക.
കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)
പ്രധാനപ്പെട്ട ഒരു അവസരം കൈവരിക്കാൻ സാ ധ്യതയുണ്ട്. മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് മികച്ച മുന്നേറ്റമുണ്ടാകും. സുഹൃത്തുക്കളുമായി സന്തോഷകരമായ കൂടിക്കാഴ്ച നടക്കും.
മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)
ആഗ്രഹിച്ചിരുന്ന ഒരു കാര്യത്തിന് അനുകൂലമായ തുടക്കമുണ്ടാകും. പ്രണയബന്ധത്തിൽ സന്തോഷകരമായ അനുഭവം ഉണ്ടാകും. സാമ്പത്തികമായി അപ്രതീക്ഷിത നേട്ടം ലഭിക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates