Holi
Holi പിടിഐ

'വസന്തോത്സവം'; ഹോളിയുടെ ഐതിഹ്യമെന്ത്?, ഹോളിക ദഹനത്തിന്റെ പ്രാധാന്യം?, എന്തിന് നിറങ്ങള്‍ വാരിപ്പൂശുന്നു?

വസന്തകാലത്തിന്റെ വരവറിയിച്ച് ഹിന്ദുക്കള്‍ ആഘോഷിക്കുന്ന വര്‍ണ്ണാഭമായ ഉത്സവമാണ് ഹോളി
Published on

ഹോളി എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മനസ്സിലേക്ക് വരുന്നത് വിവിധ വര്‍ണ്ണങ്ങളില്‍ ഉള്ള കുങ്കുമങ്ങള്‍ വാരി വിതറുന്ന ചിത്രമാണ്. പാട്ടും വൃത്തവും വാദ്യഘോഷങ്ങളുമായി യുവാക്കള്‍ തെരുവില്‍ ആടി തിമിര്‍ക്കുന്ന ചിത്രം എത്രയോ ഹിന്ദി സിനിമകളില്‍ ദൃശ്യവല്‍ക്കരിച്ചിരിക്കുന്നു.

വസന്തകാലത്തിന്റെ വരവറിയിച്ച് ഹിന്ദുക്കള്‍ ആഘോഷിക്കുന്ന വര്‍ണ്ണാഭമായ ഉത്സവമാണ് ഹോളി. ''നിറങ്ങളുടെ ഉത്സവം'', ''വസന്തോത്സവം'', ''ഫ ഗ്വ'' എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. ഫാല്‍ഗുന മാസത്തിലെ പൗര്‍ണ്ണമി നാളിലാണ് ഹോളി ആഘോഷിക്കുന്നത്. ഉത്തരേന്ത്യയിലാണ് പ്രധാനമായും ഈ ഉത്സവം ആഘോഷിച്ചു വരുന്നത് എ ങ്കിലും ഇന്ന് അത് ഇന്ത്യയാകെ വ്യാപിച്ചിരിക്കുകയാണ്.

കേരളത്തിലെ നഗരപ്രദേശങ്ങളിലും ഹോളി ആഘോഷങ്ങള്‍ സാധാരണമാണ്. കൊച്ചി നേവല്‍ ബേസിലും മട്ടാഞ്ചേരിയിലും മറ്റും ഇത് കൂടുതല്‍ ഭംഗിയായി കൊണ്ടാടുന്നു.ഇന്ത്യയ്ക്ക് പുറമെ നേപ്പാളിലും ഈ ഉത്സവം വലിയ പ്രാധാന്യത്തോടെ ആഘോഷിക്കപ്പെടുന്നു.ഹോളിയുടെ ഐതിഹ്യം, ഹോളിയുടെ ആധാരകഥ എന്നിവ തിന്മയ്ക്കെതിരായ നന്മയുടെ ജയത്തെ സൂചിപ്പിക്കുന്നതാണ്.

അസുരരാജാവായ ഹിരണ്യകശിപു തന്റെ അഹങ്കാരത്താല്‍ സ്വയം ദൈവമായി ആരാധിക്കപ്പെടണമെന്ന് ആഗ്രഹിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ പുത്രനായ പ്രഹ്‌ളാദന്‍ മഹാവിഷ്ണുവിന്റെ ഭക്തനായിരുന്നു. ഇത് സഹിക്കാനാവാതെ ഹിരണ്യക ശിപു പ്രഹ്‌ളാദനെ കൊല്ലാന്‍ പല മാര്‍ഗങ്ങളും പരീക്ഷിച്ചു. അവസാനം,സഹോദരിയായ ഹോളികയെ ഉപയോഗിച്ച് അഗ്‌നിയില്‍ ഇരുത്തി ദഹിപ്പിക്കാന്‍ ശ്രമിച്ചു. അഗ്‌നിയില്‍ ദഹിക്കാത്ത വരം ലഭിച്ചിരുന്ന ഹോളിക പ്രഹ്‌ളാദനെ മടിയില്‍ ഇരുത്തി അഗ്‌നിയില്‍ പ്രവേശിച്ചെങ്കിലും, വിഷ്ണുഭക്തനായ പ്രഹ്‌ളാദന്‍ രക്ഷപ്പെടുകയും ഹോളിക ദഹിക്കുകയും ചെയ്തു. ഈ സംഭവത്തിന്റെ സ്മരണയ്ക്കായാണ് ഹോളിക്ക് മുന്‍ദിവസം ''ഹോളിക ദഹനം'' നടത്തുന്നത്.

അതോടൊപ്പം, രാധയുടെയും കൃഷ്ണന്റെയും ദൈവിക സ്‌നേഹലീലകളുമായും ഹോളി ബന്ധപ്പെട്ടിരിക്കുന്നു. വൃന്ദാവനിലും മഥുരയിലും ഹോളി അതിവിശിഷ്ടമായി ആഘോഷിക്കുന്നു.

ഹോളിക ദഹനം

ഹോളിക്ക് മുന്‍ദിവസം വൈകുന്നേരം ചെറിയ അഗ്‌നികുണ്ഡം തെളിയിച്ച് ഹോളിക ദഹനം നടത്തുന്നു. ഇത് അഹങ്കാരത്തിന്റെയും ദുഷ്ടതയുടെയും നാശത്തെയും നന്മയുടെ വിജയത്തെയും പ്രതിനിധീകരിക്കുന്നു. സമൂഹമായി ഒന്നിച്ചു ചേരുന്ന ഈ ചടങ്ങ് ഐക്യത്തിന്റെ സന്ദേശവും നല്‍കുന്നു.

എന്തുകൊണ്ടാണ് നിറങ്ങള്‍ വാരിപ്പൂശുന്നത്?

ഹോളിയുടെ പ്രധാന ആകര്‍ഷണം നിറങ്ങളോടുള്ള കളിയാണ്.ഗുലാല്‍ എന്ന നിറപ്പൊടി പരസ്പരം പൂശിയും വെള്ളം തളിച്ചും ആളുകള്‍ സന്തോഷം പങ്കിടുന്നു.നിറങ്ങള്‍ ജീവിതത്തിലെ വൈവിധ്യത്തെയും സന്തോഷത്തെയും സൗഹൃദത്തെയും പ്രതിനിധീകരിക്കുന്നു.ഈ ദിവസം പഴയ വൈരങ്ങള്‍ മറന്ന് പരസ്പരം മധുരം പങ്കുവെച്ച് സൗഹൃ ദബന്ധങ്ങള്‍ പുതുക്കുന്നു.

Holi
മേഷ ലഗ്‌നം സൂചിപ്പിക്കുന്നത് എന്ത്? ഇസ്രയേല്‍ - ഇറാന്‍ യുദ്ധം എത്ര നാള്‍ നീളും? ജ്യോതിഷം പറയുന്നത് ഇങ്ങനെ

ആചാരങ്ങളും പ്രത്യേകതകളും

ഹോളി ആഘോഷങ്ങളില്‍ നൃത്തവും ഗാനവും പ്രധാന പങ്ക് വഹിക്കുന്നു.ഗുജിയ,മാല്‍പുവ,മാത്രി,തണ്ടായി തുടങ്ങിയ വിവിധതരം മധുരങ്ങളും പാനീയങ്ങളും ഈ ഉത്സവത്തിന്റെ പ്രത്യേകതകളാണ്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒ ത്തു ചേര്‍ന്ന് ആഘോഷിക്കുന്ന ഈ ദിനം സാമൂഹിക ഐക്യത്തിന്റെയും സന്തോഷത്തിന്റെയും പ്രതീകമാണ്.

വസന്തത്തിന്റെ വരവിനെയും നന്മയുടെ ജയത്തെയും ആഘോഷിക്കുന്ന ഉത്സവമാണ് ഹോളി.ആത്മീയമായും സാമൂഹികമായും മനുഷ്യരെ ഒന്നിപ്പിക്കുന്ന ഈ ഉത്സവം,നിറങ്ങളുടെ ആനന്ദത്തിലൂടെ സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം പകരുന്നു.

Holi
ജഗദീശ്വരിയായ 'ആദിപരാശക്തി', അഞ്ചുഭാവങ്ങളില്‍ ഭഗവതി, അംഗരക്ഷകനായി അയ്യപ്പന്‍; ചോറ്റാനിക്കര ക്ഷേത്രത്തിന്റെ ആരാധനയും സവിശേഷതകളും അറിയാം
Summary

holi and its importance

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com