ചെരുപ്പിന് യോജിച്ച നിറങ്ങളെതെല്ലാം?; വീടിന്റെ ഏതുദിശയില്‍ സൂക്ഷിക്കണം?
ജ്യോതിഷം പറയുന്നത് മനുഷ്യന്റെ പാദങ്ങള്‍ രാഹുവിന്റെയും ശനിയുടെയും നിയന്ത്രണത്തില്‍ ആണെന്നാണ്. ഇവ രണ്ടും മനുഷ്യന്റെ കരുത്തിനെയും ആത്മവിശ്വാസത്തെയും മാനസികാവസ്ഥയെയും സ്വാധീനിക്കുന്ന ഗ്രഹങ്ങളാണ്. അതിനാല്‍ ചെരുപ്പിന്റെ നിറം,രൂപം,വൃത്തി എന്നിവ ജീവിതത്തിലെ കരുത്തിനെയും തടസ്സങ്ങളെയും സ്വാധീനിക്കുമെന്നാണ് വിശ്വാസം.
വാസ്തു ശാസ്ത്രം ചില നിറങ്ങള്‍ ചെരുപ്പിന് ഏറ്റവും അനുയോജ്യമായി കാണുന്നു. കറുപ്പ് നിറം ശനിയുടെ ശക്തി വര്‍ദ്ധിപ്പിക്കുകയും മാനസികസ്ഥിരത നല്‍കുകയും ചെയ്യുന്നു.തവിട്ട് നിറം നിലനില്‍പ്പിനെയും ഭദ്രതയെയും ശക്തിപ്പെടുത്തും. വെള്ള നിറം മനസ്സിന് ശുദ്ധിയും സമാധാനവും നല്‍കും. ഈ നിറങ്ങള്‍ ജീവിതത്തില്‍ പോസിറ്റീവ് തരംഗങ്ങള്‍ സൃഷ്ടിക്കും എന്നതാണ് പുരാതന ചിന്ത.
പച്ച നിറത്തിലുള്ള ചെരുപ്പു ബുധഗ്രഹത്തെ ദുര്‍ബലപ്പെടുത്തുമെന്ന് ജ്യോതിഷം പറയുന്നു. ഇതു മൂലം വാക്ക്ദൗര്‍ലഭ്യം,ബുദ്ധിമാന്ദ്യം,ബിസിനസ് പ്രശ്‌നങ്ങള്‍ എന്നിവ വരാമെന്നാണ് വിശ്വാസം. ചുവന്ന ചെരുപ്പു ചൊവ്വാഗ്രഹത്തിന്റെ തേജസ്സിനെ കുറയ്ക്കുകയും അതിലൂടെ വഴക്ക്, പെട്ടെന്നുള്ള പ്രശ്‌നങ്ങള്‍ എന്നിവ ഉണ്ടാകാമെന്നും കരുതുന്നു.വ്യാഴത്തിന്റെ പ്രതീകമായ മഞ്ഞ നിറം കാലില്‍ ധരിക്കുമ്പോള്‍ ധനനഷ്ടത്തേയും കുടുംബ കലഹവും ഉണ്ടാക്കുമെന്ന പരമ്പരാഗത വ്യാഖ്യാനവുമുണ്ട്.
ആരാധനാലയങ്ങളിലെ ശുദ്ധതയും പാരമ്പര്യവും ചെരുപ്പ് അഴിച്ച് പ്രവേശിക്കണമെന്ന നിയമത്തില്‍ അടങ്ങിയിരിക്കുന്നു. ദേവാലയങ്ങളുടെ തറയില്‍ ശക്തമായ ദൈവീക തരംഗങ്ങള്‍ സഞ്ചരിക്കുമെന്നാണ് വിശ്വാസം. ചെരുപ്പ് അഴിച്ചു വെച്ചാല്‍ ഈ തരംഗങ്ങള്‍ ശരീരത്തിലേക്ക് സ്വാഭാവികമായി പ്രവേശിക്കും.ചെരുപ്പ് ധരിക്കാതെ നടന്നു കയറുന്നത് ദേവതയോടുള്ള ഭക്തിയുടെയും വിനയത്തിന്റെയും അടയാളമായി കണക്കാക്കുന്നു.
വീടിന്റെ വടക്കും കിഴക്കും ദിശകള്‍ ശുദ്ധതയുടെ പ്രദേശങ്ങളാണ്.അവിടെ ചെരുപ്പ് വെക്കുന്നത് വാസ്തുവിന്റെ പ്രകാശം തടസ്സപ്പെടുത്തും. ചില ബിസിനസ് സ്ഥാപനങ്ങള്‍ ചെരുപ്പ് പുറത്തു വെക്കാന്‍ പറയുന്നത് വാസ്തു ഊര്‍ജ്ജത്തെയും ബിസിനസിന്റെ ഭാഗ്യത്തെയും സംരക്ഷിക്കാനാണ്. നല്ല എനര്‍ജി നിലനിര്‍ത്താനും മനസ്സിന്റെ സംയമനം വര്‍ദ്ധിപ്പിക്കാനും ഈ രീതികള്‍ പ്രയോജനപ്പെടുന്നു.ആധുനിക ശാസ്ത്രവും ചെരിപ്പുകളിലൂടെ മാലിന്യം വീട്ടിനകത്ത് വരുന്നത് ആരോഗ്യ പരമായി അപകടകരമാണെന്ന് കാണിക്കുന്നു.
പഴക്കം ചെന്ന ചെരുപ്പുകളും വൃത്തിഹീനമായ ഷൂസുകളും ജീവിതത്തിലെ ശനി, രാഹു ദോഷങ്ങളെ വര്‍ദ്ധിപ്പിക്കുമെന്നു ജ്യോതിഷം മുന്നറിയിപ്പ് നല്‍കുന്നു. പോസിറ്റീവ് ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കാന്‍ ചെരുപ്പിന്റെ ശുദ്ധി, നിറം, ഉപയോഗരീതി എന്നിവ ശ്രദ്ധിക്കുന്നത് വളരെ പ്രധാനമാണ്. ആത്മീയത, വാസ്തു ശാസ്ത്രം, ജ്യോതിഷം,ശുചിത്വം ഇവയെല്ലാം ചേര്‍ന്നാണ് ഈ ജ്ഞാനം രൂപപ്പെട്ടിരിക്കുന്നത്.
മനുഷ്യന്റെ പാദത്തില്‍ സ്പര്‍ശിക്കുന്ന ഓരോ വസ്തുവിനും അവന്റെ ജീവിതത്തെ സ്വാധീനിക്കുന്ന ഒരു സൂക്ഷ്മതരംഗമുണ്ടെന്നതാണ് വാസ്തു, ജ്യോതിഷ, അക്യുപ്രഷര്‍ പാരമ്പര്യങ്ങളുടെ സന്ദേശം. ശരിയായ നിറം ധരിക്കുകയും,ആരാധനാലയങ്ങളില്‍ ചെരുപ്പ് ഒഴിവാക്കുകയും,വീടിന്റെയും സ്ഥാപനങ്ങളുടെയും ശുദ്ധിയെ സംരക്ഷിക്കുകയും ചെയ്യുന്നത് ആത്മീയപരമായും മാനസികമായും പ്രായോഗികമായും ഉന്നമനത്തിന് സഹായകരമാകുന്നു.
importance of sandals in Vastu Shastra
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

