പിന്നില്‍ നിന്നുള്ള വിളി അപശകുനമാണോ?; യാത്രയ്ക്ക് ഇറങ്ങുമ്പോള്‍ നല്ല ശകുനവും ദുശ്ശകുനവും ഏതെല്ലാം?

വേദോച്ചരണം, വാദ്യഘോഷം, പക്ഷികളുടെ ഇമ്പമാര്‍ന്ന കൂജനം എന്നിവ കേള്‍ക്കുന്നത നല്ല ശകുനമാണ്.
omen
omenai image
Published on

മലയാള സാഹിത്യത്തിലെ ഏറ്റവും പ്രശസ്തമായ വഞ്ചിപ്പാട്ടുകളില്‍ ഒന്നായ കുചേലവൃത്തം വഞ്ചി പ്പാട്ട് എന്ന കൃതിയിലെ വരിയാണ്.'ചാരെ വലത്തോട്ടൊഴിഞ്ഞ ചകോരാതി പക്ഷിയുടെ...' ഭാഗവതത്തില്‍ കുചേലന്‍ ശ്രീകൃഷ്ണനെ കാണാന്‍ ദ്വാരകയിലേക്ക് പുറപ്പെടുമ്പോള്‍ വഴിയില്‍ കാണുന്ന ശകുനങ്ങളും പ്രകൃതിദൃശ്യങ്ങളും വര്‍ണിക്കുന്ന ഭാഗത്താണ് രാമപുരത്ത് വാര്യര്‍ ഇത് എഴു തിയിരിക്കുന്നത്.

യാത്ര പുറപ്പെടുമ്പോള്‍ അപശകുനങ്ങള്‍ മുന്‍കൂട്ടി അറിയിക്കുന്ന ചില ശബ്ദങ്ങളും അവയുടെ പേരുകളുമാണ് താഴെ:

'അനുഹവം പരിഹവം പരിവാദം പരിക്ഷവം

സര്‍വൈര്‍മേ രിക്തകുഭാന്‍ പരാതാന്ത് സവിത: സുവ'

(അഥര്‍വ്വവേദം 19-8-4)

ഒരാള്‍ ലക്ഷ്യസ്ഥാനത്തേക്ക് ഇറങ്ങുമ്പോള്‍ പിന്നില്‍ നിന്നുള്ള വിളി 'അനുഹവം'എന്നും മറ്റേതെ ങ്കിലും ദിക്കില്‍ നിന്നുള്ള വിളി 'പരിഹവം'എന്നും അറിയപ്പെടുന്നു, അതേപോലെ യാത്ര പുറപ്പെടാന്‍ നേരത്ത് ആരെങ്കിലും ദേഷ്യപ്പെട്ട് സംസാരിക്കുന്നത് കേള്‍ക്കുന്നതിനെ 'പരിവാദം' എന്നും ഉറക്കെ യുള്ള തുമ്മല്‍ കേള്‍ക്കുന്നതിനെ 'പരിക്ഷവം' എന്നുമാണ് പറയുന്നത്. ഇത്തരം ശബ്ദങ്ങള്‍ കേള്‍ക്കുന്നത് ലക്ഷ്യപ്രാപ്തിക്ക് തടസ്സമാകുമെന്നോ, അല്ലെങ്കില്‍ യാത്ര ഉദ്ദേശിച്ച ഫലം നല്‍കില്ലെന്നോ ഉള്ള സൂചനയാണ് ഈ ശ്ലോകം നല്‍കുന്നത്.

omen
ഇടവപ്പാതിയും ഞാറ്റുവേലയും; വെറും മഴക്കാലമല്ലിത്, സമൃദ്ധി ഉറപ്പിക്കുന്ന അനുഗ്രഹകാലം

ആന, കയറിട്ട പശു, കാള, ശവം, മണ്ണ്, മദ്യം, പച്ച മാംസം, തീ, നെയ്യ്, അക്ഷതം, ചന്ദനം, വെളുത്ത പൂവ്, ഒറ്റശുദ്രന്‍, ഇരട്ട ബ്രാഹ്മണര്‍, വേശ്യ, കായ്കനികള്‍, തേന്‍, തൈര്, കരിമ്പ്, വാഹനം, കാക്ക, നിറകുടം എന്നിവയും വേദോച്ചരണം, വാദ്യഘോഷം, പക്ഷികളുടെ ഇമ്പമാര്‍ന്ന കൂജനം എന്നിവ കേള്‍ക്കുന്നതും നല്ല ശകുനമാണ്.

കാള, പോത്ത്, വിധവ, പാമ്പ്, രോഗി, പൂച്ച, ഒറ്റ ബ്രാഹ്മണന്‍, ഒറ്റ മൈന, കാലിക്കുടം, ബലിപുഷ്പം, അംഗഹീനന്‍, തല മുണ്ഡനം ചെയ്തവന്‍, വടിയൂന്നി നടന്നു വരുന്നവന്‍, മഴു, മോര്, കയര്‍, ഉപ്പ്, എള്ള്, കയറില്ലാത്ത പശു, കാള, പോത്ത്, ദര്‍ഭ, മുറം, ചൂല്‍, കഴുത, എണ്ണ , വിറക് , ചാരം, ചൂല്‍, തലമുണ്ടനും ചെയ്തയാള്‍, പൂച്ച കുറുകെ ചാടുന്നത് എന്നിവ ദുശ്ശകുനവുമാണ്.

omen
തുടക്കം സൂര്യോദയത്തിന് ഒരു മണിക്കൂര്‍ മുപ്പത്തിയാറ് മിനിറ്റ് മുമ്പ്; എന്താണ് ബ്രാഹ്മ മുഹൂര്‍ത്തം?, വിദ്യാര്‍ഥികള്‍ക്ക് ഗുണകരം
Summary

Is a call from behind a bad omen?; What are good and bad omens when setting off on a journey?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com