വ്യാഴമാറ്റം; അനുകൂലമാണോ പ്രതികൂലമാണോ?, ഓരോ രാശിക്കാരുടെയും ഫലം അറിയാം

വ്യാഴം കർക്കടക രാശിയിൽ നിന്നും ചിങ്ങം രാശിയിലേക്ക്
astrology
astrologyai image
Published on: 

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1/4):

തൊഴിൽരംഗത്തും സാമ്പത്തിക കാര്യങ്ങളിലും പുരോഗതിയുണ്ടാകും. ഉദ്യോഗാർഥികൾക്ക് പുതിയ ജോലിയിൽ പ്രവേശിക്കാൻ അവസരം ലഭിക്കും. സന്താനഭാഗ്യത്തിനായി കാത്തിരിക്കുന്ന ദമ്പതികൾക്ക് അനുകൂല സമയമാണ്. രാഷ്ട്രീയ പ്രവർത്തകർക്ക് കൂടുതൽ ചുമതലകൾ ഏറ്റെടുക്കേണ്ടിവരും. ബന്ധുക്കൾ മുഖേന നേട്ടങ്ങളുണ്ടാകും. ബിസിനസ് രംഗത്ത് വളർച്ച കൈവരിക്കും. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. ഇഷ്ടപ്പെട്ട വ്യക്തിയുമായുള്ള വിവാഹത്തിന് അനുകൂല സാഹചര്യമുണ്ടാകും. മത്സരപരീക്ഷകളിൽ മികച്ച വിജയം നേടാനും കലാരംഗത്ത് അംഗീകാരം ലഭിക്കാനും സാധ്യതയുണ്ട്.

ഇടവക്കൂറ് (കാർത്തിക 3/4, രോഹിണി, മകയിരം 1/2):

ഗൃഹനിർമാണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ സാധിക്കും. പുതിയ വാഹനം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂല കാലമാണ്. കുടുംബജീവിതത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും. സാമ്പത്തിക പുരോഗതി കൈവരിക്കും. കുറച്ചുകാലമായി നേരിട്ടിരുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരമുണ്ടാകും. തീർത്ഥയാത്ര നടത്താൻ അവസരം ലഭിക്കും. വിദ്യാർഥികൾക്ക് കഠിനാധ്വാനത്തിന് അർഹമായ ഫലം ലഭിക്കും. മേലധികാരികളുമായി നല്ല ബന്ധം നിലനിർത്തണം. നിശ്ചയദാർഢ്യത്തോടെയുള്ള പ്രവർത്തനം ലക്ഷ്യത്തിലെത്തിക്കും. പുണ്യകർമങ്ങൾ അനുഷ്ഠിക്കാനും സാധിക്കും.

മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണർതം 3/4):

പ്രാർഥനകളും വഴിപാടുകളും മുടങ്ങാതെ നടത്താൻ ശ്രദ്ധിക്കണം. മക്കളുടെ പഠനകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. അനാവശ്യ ചെലവുകൾ വർധിക്കാൻ സാധ്യതയുണ്ട്. പ്രതീക്ഷിച്ച പല കാര്യങ്ങളും നടക്കാതെ വരാം. പിടിവാശിയും മുൻകോപവും ഒഴിവാക്കുന്നത് പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കും. ആരോഗ്യകാര്യങ്ങളിൽ ജാഗ്രത വേണം. തെറ്റായ കൂട്ടുകെട്ടുകൾ അപകീർത്തിക്ക് ഇടയാക്കാം. ചെറിയ പ്രതിസന്ധികൾ ഉണ്ടായാലും പ്രവർത്തനങ്ങളിൽ നേട്ടമുണ്ടാക്കാൻ സാധിക്കും. കുടുംബത്തോടൊപ്പം തീർത്ഥയാത്ര നടത്താനും ബന്ധുക്കളുമായി ഒത്തുചേരാനും അവസരം ലഭിക്കും.

കർക്കടകക്കൂറ് (പുണർതം 1/4, പൂയം, ആയില്യം):

ആഗ്രഹിച്ച സ്ഥലമാറ്റത്തിനും ഉദ്യോഗക്കയറ്റത്തിനും സാധ്യതയുണ്ട്. ചെറിയ ആരോഗ്യപ്രശ്നങ്ങൾ അലട്ടിയേക്കാം. മറ്റുള്ളവരുടെ വാക്കുകൾ വിശ്വസിച്ച് ചതിയിൽപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം. വ്യാപാരത്തിൽ നേട്ടമുണ്ടാകും. ദുശ്ശീലങ്ങൾ ഉപേക്ഷിക്കാൻ സാധിക്കും. വിദ്യാർഥികൾക്ക് മത്സരപരീക്ഷകളിൽ മികച്ച വിജയം നേടാനാകും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ അവസരം ലഭിക്കും. മുടങ്ങിക്കിടന്ന ഗൃഹനിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കും. കഠിനാധ്വാനവും ആത്മാർഥതയും തൊഴിൽരംഗത്ത് ഉയർച്ച നേടാൻ സഹായിക്കും. കുടുംബകാര്യങ്ങളിലും അനുകൂലമായ മാറ്റങ്ങളുണ്ടാകും.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4):

നിക്ഷേപങ്ങൾ നടത്തുമ്പോൾ ആലോചിച്ച് തീരുമാനിക്കണം. ഗുരുക്കന്മാരുടെയും മാതാപിതാക്കളുടെയും ഉപദേശങ്ങൾ ഗുണം ചെയ്യും. പുരോഗതി ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളിൽ മുന്നേറാൻ സാധിക്കും. വാത, പ്രമേഹ രോഗമുള്ളവർ ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം. ആശയക്കുഴപ്പങ്ങൾ ഒഴിവാക്കി ഉത്തരവാദിത്തങ്ങൾ കൃത്യമായി നിർവഹിക്കണം. സാമ്പത്തിക നഷ്ടത്തിന് സാധ്യതയുള്ളതിനാൽ പണമിടപാടുകളിൽ ജാഗ്രത വേണം. ബന്ധുക്കൾക്ക് പണം കടം കൊടുക്കേണ്ട സാഹചര്യമുണ്ടാകാം. എന്നാൽ അത് തിരികെ ലഭിക്കാൻ കാലതാമസം നേരിട്ടേക്കാം. പുതിയ സാമ്പത്തിക ബാധ്യതകൾ ഏറ്റെടുക്കുമ്പോൾ സൂക്ഷിക്കണം.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2):

മക്കളുടെ ആവശ്യങ്ങൾ വർധിക്കാനിടയുണ്ട്. പണമിടപാടുകളിൽ കൂടുതൽ ശ്രദ്ധ പുലർത്തണം. ധനനഷ്ടത്തിന് സാധ്യതയുള്ളതിനാൽ ചെലവുകൾ നിയന്ത്രിക്കണം. അലസത ഒഴിവാക്കി കാര്യങ്ങൾ കൃത്യമായി ചെയ്യണം. തൊഴിൽരംഗത്ത് എതിർപ്പുകളും അപവാദങ്ങളും നേരിടേണ്ടിവന്നേക്കാം. ആരോഗ്യപ്രശ്നങ്ങൾ അവഗണിക്കരുത്. വിദ്യാർഥികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കണം. ദമ്പതികൾക്കിടയിലെ ചെറിയ പിണക്കങ്ങൾ സംസാരിച്ച് പരിഹരിക്കണം. വാക്കുകളിൽ സംയമനം പാലിക്കുകയും അനാവശ്യ തർക്കങ്ങളിൽനിന്ന് ഒഴിഞ്ഞുനിൽക്കുകയും വേണം. വസ്തുസംബന്ധമായ ഇടപാടുകൾ ലാഭകരമായി നടത്താൻ സാധിക്കും.

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4):

തൊഴിൽരംഗത്ത് നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. ഉദ്യോഗാർഥികൾക്ക് ജോലിയിൽ പ്രവേശിക്കാൻ അവസരം ലഭിക്കും. പഠനത്തിൽ പുരോഗതിയുണ്ടാകും. പരീക്ഷകളിലും അഭിമുഖങ്ങളിലും വിജയസാധ്യതയുണ്ട്. അപ്രതീക്ഷിത വരുമാനം സാമ്പത്തികമായി ആശ്വാസം നൽകും. വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവർക്ക് അനുകൂല സാഹചര്യമുണ്ടാകും. കൂടെ നിൽക്കുന്നവരിൽനിന്ന് വഞ്ചന നേരിടാതിരിക്കാൻ ശ്രദ്ധിക്കണം. മറ്റുള്ളവരെ അമിതമായി വിശ്വസിച്ച് സാമ്പത്തിക ഇടപാടുകൾ നടത്തരുത്. സൈനികരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അംഗീകാരം ലഭിക്കും. ഏറെക്കാലമായി പരിശ്രമിക്കുന്ന കാര്യങ്ങൾ നേടിയെടുക്കാനും സാധിക്കും.

വൃശ്ചികക്കൂറ് (വിശാഖം 3/4, അനിഴം, തൃക്കേട്ട):

തൊഴിൽരംഗത്ത് കൂടുതൽ ശ്രദ്ധയോടെ പ്രവർത്തിക്കണം. ഏറ്റെടുത്ത ജോലികൾ പൂർത്തിയാക്കുന്നതിൽ കാലതാമസം വരുത്തരുത്. സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം. സങ്കീർണമായ പ്രശ്നങ്ങൾ പരിഹരിക്കാൻ മുതിർന്നവരുടെ ഉപദേശം തേടുന്നത് ഗുണം ചെയ്യും. ബന്ധങ്ങൾ നിലനിർത്താൻ വിട്ടുവീഴ്ചകൾ ആവശ്യമായി വരും. വിദ്യാർഥികൾ അലസത ഒഴിവാക്കിയില്ലെങ്കിൽ പഠനത്തിൽ തിരിച്ചടികൾ നേരിടാം. മറ്റുള്ളവരുമായി അനാവശ്യ മത്സരത്തിനും തർക്കത്തിനും മുതിരരുത്. യാത്രകളിലും പുതിയ കരാറുകളിലും കൂടുതൽ ശ്രദ്ധ പുലർത്തണം. ക്ഷമയോടെയുള്ള സമീപനം പല പ്രതിസന്ധികളിൽനിന്നും രക്ഷനേടാൻ സഹായിക്കും.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4):

ഏറെക്കാലമായി അലട്ടിയിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സാധിക്കും. പൊതുവേ അനുകൂലമായ സമയമാണ്. തൊഴിൽരംഗത്ത് വെല്ലുവിളികൾ നേരിടേണ്ടിവന്നാലും അവയെ അതിജീവിച്ച് വിജയം നേടും. നഷ്ടപ്പെട്ടുവെന്ന് കരുതിയ പണം തിരികെ ലഭിക്കാൻ സാധ്യതയുണ്ട്. പലതവണ മാറ്റിവച്ചിരുന്ന ദീർഘയാത്രയ്ക്ക് തയ്യാറെടുക്കും. വ്യാപാര, വ്യവസായ മേഖലകളിൽ പുരോഗതിയുണ്ടാകും. കരാറുകളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ വേണം. തർക്കങ്ങളിൽനിന്ന് ഒഴിഞ്ഞുനിൽക്കണം. സ്വന്തം കഴിവിൽ വിശ്വാസമർപ്പിച്ച് മുന്നോട്ടുപോകുന്നത് നേട്ടങ്ങൾ കൈവരിക്കാൻ സഹായിക്കും. കുടുംബത്തിൽ സന്തോഷകരമായ സാഹചര്യങ്ങളുണ്ടാകും.

മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2):

പല കാര്യങ്ങളിലും അപ്രതീക്ഷിത തടസ്സങ്ങൾ നേരിടാനിടയുണ്ട്. അപകടസാധ്യതയുള്ള പ്രവർത്തനങ്ങളിൽനിന്ന് ഒഴിഞ്ഞുനിൽക്കണം. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ചെലവുകൾ നിയന്ത്രിക്കണം. ആലോചനയില്ലാതെ എടുക്കുന്ന തീരുമാനങ്ങൾ പിന്നീട് പ്രശ്നങ്ങൾക്ക് ഇടയാക്കാം. ആത്മീയ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നത് മനസ്സിന് ആശ്വാസം നൽകും. വിദ്യാർഥികൾ അലസത ഒഴിവാക്കി പഠനത്തിൽ ശ്രദ്ധിക്കണം. ഏറ്റെടുക്കുന്ന കാര്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണം. ദൈവാനുഗ്രഹത്താൽ ചില ആഗ്രഹങ്ങൾ സഫലമാകും. വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ ജാഗ്രത വേണം. പുതിയ സംരംഭങ്ങൾ ഒന്നും തുടങ്ങരുത്.

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4):

പുതിയ സൗഹൃദങ്ങൾ വഴി നേട്ടങ്ങളുണ്ടാകും. പൂർവികസ്വത്ത് കൈവശം വന്നുചേരാൻ സാധ്യതയുണ്ട്. അവിവാഹിതരുടെ വിവാഹകാര്യങ്ങളിൽ അനുകൂല തീരുമാനമുണ്ടാകും. പങ്കാളിത്ത വ്യാപാരത്തിൽ ലാഭം വർധിക്കും. പഠനത്തിനും ജോലിക്കുമായി വിദേശത്തോ ദൂരസ്ഥലങ്ങളിലോ പോകാൻ അവസരം ലഭിക്കും. തൊഴിൽരംഗത്ത് കൂടുതൽ പുരോഗതി കൈവരിക്കാനാകും. അകന്നുനിന്ന ബന്ധുക്കളും സുഹൃത്തുക്കളും വീണ്ടും അടുക്കും. ബിസിനസ് മെച്ചപ്പെടുമെങ്കിലും പേരുദോഷമുണ്ടാകുന്ന സാഹചര്യങ്ങൾ ഒഴിവാക്കണം. നിയമപ്രശ്നങ്ങളിൽ അനുകൂല തീരുമാനമുണ്ടാകും. സ്വർണാഭരണങ്ങൾ സ്വന്തമാക്കാനും ചിലർക്ക് യോഗം കാണുന്നു.

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി):

ചില കാര്യങ്ങൾ നേടിയെടുക്കാൻ ഒന്നിലേറെ തവണ പരിശ്രമിക്കേണ്ടിവരും. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാകാനിടയുള്ളതിനാൽ പണമിടപാടുകളിൽ ശ്രദ്ധ വേണം. ഈശ്വരപ്രാർഥനയും വഴിപാടുകളും മുടക്കാതെ നടത്തണം. ഉന്നത ഉദ്യോഗസ്ഥരുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കണം. സന്താനങ്ങളുടെ വിദ്യാഭ്യാസത്തിനായി കൂടുതൽ പണം ചെലവഴിക്കേണ്ടിവരും. വിദ്യാർഥികൾ അലസത ഒഴിവാക്കി പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. ഗൃഹനിർമാണ പ്രവർത്തനങ്ങൾ മന്ദഗതിയിലാണെങ്കിലും മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കും. കുടുംബാംഗങ്ങളുടെ പിന്തുണ പ്രതിസന്ധികളെ അതിജീവിക്കാൻ സഹായിക്കും.

astrology
സന്താളുകളുടെ ലുഗുബുരു തീർഥാടനം, സൊഹ്‌റായി, ഒഡിഷയിലെ കുമാർ പൗർണമി...; അറിയാം ഹിന്ദു പാരമ്പര്യത്തിലെ ചന്ദ്രാരാധനയുടെ പ്രാധാന്യം
astrology
പഞ്ചാക്ഷരി മന്ത്രത്തിന്റെ അർഥമെന്ത്?, ആർക്കൊക്കെ ജപിക്കാം?; അറിയാം ഫലം
Summary

Jupiter's change: Is it Favorable or Unfavorable? Find Out the Effects for Each Zodiac Sign

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER