

തുലാം 30ന് രാത്രി 7:43 മണി സമയത്തായിരുന്നു വൃശ്ചികസംക്രമം. വൃശ്ചികം 4ന് (നവംബർ 20 വെള്ളിയാഴ്ച പുലർച്ചെ 3:03 നാണ് അനിഴം ഞാറ്റുവേല ആരംഭിക്കുന്നത്. വൃശ്ചികം 17ന് (ഡിസംബർ 3 ) പകൽ 7:29 ന് തൃക്കേട്ട ഞാറ്റുവേല ആരംഭിയ്ക്കും. നവംബർ 22ന് ശുക്രൻ തുലാത്തിലെത്തുന്നതോടെ വീണ്ടും മഴ തുടങ്ങും. ഡിസംബര്‍ വരെ ബുധനും ശുക്രനും ഒരേ രാശിയിൽ തുടരുന്നതിനാൽ മഴ കിട്ടാനുള്ള സാധ്യതയുണ്ട്.
ചൊവ്വ തുലാം 26ന് ചിങ്ങം രാശിയിലേയ്ക്ക് മാറുന്നത് മഴയില്ലാത്ത സമയത്ത് ചൂട് കൂടുന്നതിനുള്ള പാറ്റേണാണ്. ഡിസംബർ 9 വരെ കാണുന്ന ശനിയുടെ വക്രാവസ്ഥ ഭൂകമ്പ സൂചന നൽകുന്നതാണ്. നവംബർ 22ന് കാർത്തിക മാസം അവസാനിച്ച് മാർഗ്ഗശീർഷം ആരംഭിയ്ക്കും. ഈ വർഷം ചൂടു വർധിക്കാനും വരൾച്ചയ്ക്കും സാധ്യത കൂടുതലുള്ളതിനാൽ ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് പരമാവധി പ്രോത്സാഹനം കൊടുക്കേണ്ടതാണ്.
ചൊവ്വയുടെ സിംഹസ്ഥിതി ജനങ്ങളിൽ സൂര്യാഘാതം പോലുള്ള പ്രശ്നങ്ങൾക്കും നേത്രരോഗങ്ങൾക്കും ഉദരരോഗങ്ങൾക്കും അലർജി മൂലമുള്ള രോഗങ്ങൾക്കും ചിക്കൻപോക്സ് മുതലായവയ്ക്കും സൂചനയാണ്.
അശ്വതി, ഭരണി, കാര്‍ത്തിക 1-ാം പാദം
ഈ നക്ഷത്രക്കാർക്ക് ഈ മാസം പൊതുവെ ഗുണകരമാണ്. ഗൃഹനിര്‍മ്മാണാരംഭം, ക്രയവിക്രയം, സമൂഹത്തിൽ മംഗളകര്‍മ്മങ്ങള്‍ക്ക് നേതൃത്വം കൊടുക്കാനിടവരുക, കർമ്മകുശലത, സഹായികളുടെ വര്‍ദ്ധന എന്നിവയ്‌ക്കെല്ലാം യോഗമുണ്ട്. എന്നിരുന്നാലും 2027 മെയ് വരെ കാണുന്ന ശനിയുടെ പന്ത്രണ്ടാം ഭാവസ്ഥിതി അനുസരിച്ച് പ്രതീക്ഷിയ്ക്കാത്ത ചെലവുകള്‍ അടിയ്ക്കടിയുണ്ടാകാനും ചിന്തിക്കാതെയുള്ള പ്രവർത്തനം കൊണ്ട് ധനനഷ്ടത്തിനും സാധ്യതയുണ്ട്.
കാര്‍ത്തിക 2, 3, 4 പാദങ്ങള്‍, രോഹിണി, മകയിരം 1, 2 പാദങ്ങള്‍
ഇവര്‍ക്ക് ഈ മാസം പ്രായേണ നല്ലതാണ്. ഗൃഹനിർമ്മാണ പ്രവർത്തനങ്ങൾ, വാഹന ലാഭം, ഉദ്യോഗലബ്ധി, ധനലാഭം, പ്രശസ്തി എന്നിവയ്‌ക്കെല്ലാം യോഗമുണ്ട്.
മകീരം 3, 4 പാദങ്ങള്‍, തിരുവാതിര, പുണര്‍തം 1, 2, 3 പാദങ്ങള്‍
ഈ നക്ഷത്രക്കര്‍ക്ക് ഈ മാസം വളരെ ഗുണകരമാണ്. പല വിധേന ധനലാഭം, കുടുംബ സുഖം എന്നിവയ്ക്കും മാർഗ്ഗതടസ്സം, അലസത എന്നിവയ്ക്കും യോഗമുണ്ട്.
പുണര്‍തം 4-ാം പാദം, പൂയം, ആയില്യം നക്ഷത്രം
ഈ നക്ഷത്രക്കാര്‍ക്ക് പൊതുവെ ഗുണകരമായ സമയമാണിത്. നൂതനഗൃഹാരംഭപ്രവര്‍ത്തനങ്ങള്‍, ധര്‍മ്മാനുഷ്ഠാനങ്ങള്‍ എന്നി താല്പര്യങ്ങൾക്ക് സാധ്യത കൂടുതലുണ്ട്. ഇക്കാലത്ത് ഉദരരോഗസാധ്യതകള്‍, രക്തദൂഷ്യം, പാദരോഗം എന്നിവയ്ക്കും സാധ്യതയുണ്ട്. ബിസിനസ് രംഗത്തുള്ളവർ കൂടുതൽ ശ്രദ്ധിക്കേണ്ട സമയമാണ്.
മകം, പൂരം, ഉത്രം 1-ാം പാദം
ഈ നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് വീഴ്ച, മുറിവേൽക്കാനിടവരുക, നാല്‍ക്കാലികളില്‍നിന്ന് ഉപദ്രവം, യാത്രാവേളകളിൽ അമിത ഭക്ഷണം മൂലം അസുഖ സാധ്യതകൾ എന്നിവയ്ക്ക് യോഗമുണ്ട് എന്നറിഞ്ഞ് പ്രവർത്തിയ്ക്കണം.
ഉത്രം 2, 3, 4 പാദങ്ങള്‍, അത്തം, ചിത്ര 1, 2, പാദങ്ങള്‍
ഇവര്‍ക്ക് പതന ഭയം, രക്തദൂഷ്യം, കണ്ണിന് അസുഖം, ആർഭാടത്തിനും, വസ്ത്രാഭരണാദികള്‍ക്കുമായി ചെലവ് ചെയ്യാനിടവരിക, ആവശ്യമില്ലെങ്കിലും പലതും വാങ്ങിക്കൂട്ടാനായി കടം വാങ്ങേണ്ടി വരിക, നിർബന്ധപൂർവമുള്ള പിരിവുകൾക്ക് വശംവദരാവുക ഇത്യാദികള്‍ക്കെല്ലാം യോഗമുണ്ടെന്നറിഞ്ഞ് ആലോചിച്ച് പ്രവർത്തിയ്ക്കേണ്ട കാലമാണിത്.
ചിത്ര 3, 4 പാദങ്ങള്‍, ചോതി, വിശാഖം 1, 2, 3 പാദങ്ങള്‍
ഈ നക്ഷത്രക്കാര്‍ക്ക് താരതമ്യേന നല്ല സമയമാണിത്. കര്‍മ്മരംഗത്ത് ശോഭിക്കാനിടവരുക, പ്രശസ്തി, സന്താനാദികള്‍ക്ക് അഭിവൃദ്ധി, കുടുംബൈശ്വര്യം, ഗവേഷകർക്ക് ഗുണാനുഭവങ്ങൾ, സിനിമാ പ്രവർത്തകർക്ക് നല്ല ഗുണാനുഭവങ്ങൾ, ക്രയവിക്രയങ്ങളില്‍ ലാഭം, വൈദ്യരംഗത്തുള്ളവർക്ക് പ്രശസ്തി, ഭരണരംഗത്തുള്ളവർക്ക് ശോഭിക്കാനിടവരിക എന്നിവയ്‌ക്കെല്ലാം യോഗമുണ്ട്. ദേവന്മാരേയും ഗുരുജനങ്ങളേയും വന്ദിക്കുന്നതുമൂലം ആരോഗ്യപ്രദമായ ജീവിതത്തിനും യോഗം കാണുന്നുണ്ട്.
വിശാഖം 4-ാം പാദം, അനിഴം, തൃക്കേട്ട.
ഇവർക്ക് ഗുണഫല സാധ്യത അനുഭവിക്കാവുന്ന കാലമാണിത്. മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളിലൂടെ ധനസമ്പാദനത്തിന് യോഗം കാണുന്നുണ്ട്. കാര്‍ഷിക മേഖലയ്ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ജലസ്രോതസ്സുകളുടെ നിർമ്മാണത്തിനും, നാൽക്കാലി വർദ്ധനയ്ക്കും എല്ലാം യോഗമുണ്ട്.
മൂലം, പൂരാടം, ഉത്രാടം 1-ാം പാദം
ഈ നക്ഷത്രക്കാര്‍ക്ക് ഈശ്വരാധീനമുള്ള സമയമാണ്. തടസ്സങ്ങൾ തട്ടിമാറ്റി മുന്നേറ്റമുണ്ടാക്കാനും പ്രശസ്തിയ്ക്കും സാധ്യതയുണ്ട്. അതുപോലെ ഈ സമയം കഫശല്യം, ഉദരരോഗം, കലഹങ്ങൾ എന്നിവയ്ക്ക് സാധ്യതയുണ്ടെന്നറിഞ്ഞ് പ്രവർത്തിയ്ക്കേണ്ടതാണ്.
ഉത്രാടം 2, 3, 4 പാദങ്ങള്‍, തിരുവോണം, അവിട്ടം 1, 2 പാദങ്ങള്‍
ഈ നക്ഷത്രക്കാര്‍ക്ക് ഗുണദോഷ മിശ്രമായ സമയമാണിത്. അകാരണഭയം, പരിചയമില്ലാത്ത സഹായികളുടെ വർദ്ധന, ചതിയേൽക്കാനിട വരിക എന്നിവയ്ക്കെല്ലാം സാധ്യതയുണ്ട്. അനാവശ്യ വിവാദങ്ങളിൽ നിന്നൊഴിഞ്ഞ് മാറുവാൻ കഴിഞ്ഞാൽ ഈ കാലം ഗുണകരമാക്കി മാറ്റാൻ കഴിയും.
അവിട്ടം 3, 4 പാദങ്ങള്‍, ചതയം, പൂരോരുട്ടാതി 1, 2, 3 പാദങ്ങള്‍
പൊതുവെ സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധചെലുത്തേണ്ട സമയമാണ്. പരസ്യങ്ങളില്‍ വഞ്ചിതരാകാതെ ശ്രദ്ധിക്കേണ്ട സമയമാണിത്. പല കാര്യങ്ങളിലും ഗവേഷണാത്മകമായ സമീപനം, ആരോഗ്യം, ഐശ്വര്യം, കര്‍മ്മകുശലത എന്നിവയ്‌ക്കെല്ലാം യോഗമുണ്ട്. .
പൂരോരുട്ടാതി 4-ാം പാദം, ഉത്രട്ടാതി, രേവതി
ഈ നക്ഷത്രക്കാര്‍ക്ക് ഈ സമയം ഗുണദോഷ മിശ്ര ഫലമാണ്. കോപം, സ്വയം ചിന്തിയ്ക്കാതെയുള്ള പ്രവർത്തനം, അലസ മനോഭാവം എന്നിവ നിമിത്തം ധനനഷ്ടത്തിന് യോഗമുണ്ട്. സന്താനങ്ങള്‍ക്ക് പ്രശസ്തി, വിദ്യാഗുണം, മനഃസന്തോഷം എന്നിവയ്ക്കെല്ലാം യോഗമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates