വടക്കന്‍ പാട്ടുകളിലെ നായകരുടെ ആരാധനാമൂര്‍ത്തി, 1500 വര്‍ഷം പഴക്കം; 'കേരളത്തിന്റെ രക്ഷക്കായി' ലോകനാര്‍ക്കാവ് ഭഗവതി ക്ഷേത്രം

കോഴിക്കോട് ജില്ലയിലെ വടകരയില്‍ നിന്നും 5 കിലോമീറ്റര്‍ അകലെ മേമുണ്ടയില്‍ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഹൈന്ദവ, ശാക്തേയ ക്ഷേത്രമാണ് ലോകനാര്‍ക്കാവ് ഭഗവതി ക്ഷേത്രം
Lokanarkavu Temple
Lokanarkavu Temple
Updated on
2 min read

കോഴിക്കോട് ജില്ലയിലെ വടകരയില്‍ നിന്നും 5 കിലോമീറ്റര്‍ അകലെ മേമുണ്ടയില്‍ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഹൈന്ദവ, ശാക്തേയ ക്ഷേത്രമാണ് ലോകനാര്‍ക്കാവ് ഭഗവതി ക്ഷേത്രം. പ്രധാന പ്രതിഷ്ഠ ജഗദീശ്വരിയും സാക്ഷാല്‍ ആദിപരാ ശക്തിയുമായ ദുര്‍ഗ്ഗാ ഭഗവതിയാണ്. ഭദ്രകാളി ഭാവവും ഭഗവതിയില്‍ സങ്കല്‍പ്പിക്കപ്പെടുന്നു. ലോകനാര്‍ക്കാവിലമ്മ അഥവാ ലോകാംബിക എന്നാണ് ഭഗവതി അറിയപ്പെടുന്നത്.

ഭദ്രകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നി മൂന്ന് പ്രധാനഭാവങ്ങളുടെ ഐക്യരൂപത്തില്‍ ആരാധിക്കപ്പെടുന്നു. വടക്കന്‍ പാട്ടുകളിലെ നായകരുടെ ആരാധനാ മൂര്‍ത്തിയായ ലോകനാര്‍ക്കാവിലമ്മ ഭദ്രകാളിയാണ് എന്ന് കാണാം. ഇത് ഭഗവതിയുടെ കാളി ഭാവത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടുന്നു. പുരാതന കേരളത്തിന്റെ രക്ഷക്കായി പ്രതിഷ്ഠിക്കപ്പെട്ട നാല് അംബികമാരില്‍ ലോകാംബിക എന്നാണ് ഭഗവതി അറിയപ്പെടുന്നത്. ഈ ക്ഷേത്രത്തിലെ ചുമര്‍ ചിത്രങ്ങള്‍ പ്രശസ്തമാണ്. തൊട്ടടുത്തായി മഹാവിഷ്ണുവിനും പരമശിവനുമായി രണ്ട് ക്ഷേത്രങ്ങളും ഉണ്ട്. രണ്ട് ക്ഷേത്രങ്ങളും ഭഗവതി ക്ഷേത്രത്തേക്കാള്‍ പഴയതാണ്. ക്ഷേത്രത്തിന് 1500 വര്‍ഷം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.

ഉത്തരേന്ത്യയില്‍ നിന്നും രത്‌ന വ്യാപാരികളായ 500 നാഗരികര്‍ അവരുടെ ഉപാസനാമൂര്‍ത്തിയായ ഭഗവതിയുമായി കേ രളത്തില്‍ എത്തിച്ചേര്‍ന്നു എന്നതാണ് ഐതിഹ്യം. പിന്നീട് അവര്‍ വടകരയ്ക്ക് സമീപം പുതിയ പട്ടണം എന്നയിടത്തെ ത്തി. പുതിയ പട്ടണം പിന്നീട് പുതുപ്പണം എന്നറിയപ്പെട്ടു. അവിടെ പ്രദേശവാസികളില്‍ നിന്നുണ്ടായ ചില എതിര്‍പ്പുകള്‍ മൂലം മേമുണ്ടയിലെ ഓലാമ്പലം എന്ന സ്ഥലത്ത് നടന്നിരുന്ന നാട്ടുകൂട്ടത്തില്‍ എത്തി അഭയം അന്വേഷിച്ചു. ഒടുവില്‍ സമീപത്തുള്ള കൊടക്കാട്ട് മലയില്‍ അവര്‍ എത്തി ഭഗവതിയെ പ്രാര്‍ത്ഥിച്ചു. പരാശക്തി പ്രത്യക്ഷപ്പെട്ട് കൂട്ടത്തിലെ കാരണവരോട് ഒരു അമ്പെയ്യാനും അത് ചെന്ന് തറയ്ക്കുന്നിടത്ത് താന്‍ ഇരുന്നു കൊള്ളാമെന്നും അരുളിച്ചെയ്തു. ആ അമ്പ് ഒരു മരത്തിലാണ് ചെന്ന് തറച്ചതെന്നും ആ മരമാണ് ക്ഷേത്രത്തിലെ ചൈതന്യം കുടിക്കൊള്ളുന്ന മണിത്തൂണ് എന്നുമാണ് വിശ്വാസം.

ദുര്‍ഗ്ഗാ ഭഗവതിയാണ് ഇവിടത്തെ പ്രതീഷ്ഠ. തച്ചോളി ഒതേനന്‍ ദിവസേന ഇവിടെ ആരാധിച്ചിരുന്നതായി ഐ തിഹ്യമുള്ളതിനാല്‍ ഈ ക്ഷേത്രത്തിന് ചരിത്രപരമായ പ്രാധാന്യവും ഉണ്ട്. അരങ്ങേറ്റത്തിനുമുമ്പ് എല്ലാ കളരിപ്പയറ്റു വി ദ്യാര്‍ത്ഥികളും ഈ ക്ഷേത്രത്തിലെത്തി വണങ്ങുന്ന പതിവ് ഇന്നും നിലവിലുണ്ട്. കേരളത്തിലെ വടക്കന്‍ വീരഗാഥകളിലെ ല്ലാം ലോകനാര്‍ക്കാവ് ഭഗവതി ക്ഷേത്രം നിറഞ്ഞുനില്‍ക്കുന്നുണ്ട്. പാട്ടുപുര ഭഗവതിയുടെ സ്തുതിഗീതം പാടാനുള്ള പാട്ടു പുര ക്ഷേത്രത്തിനു സമീപം തന്നെയുണ്ട്. ഭഗവതി ആദ്യം പ്രത്യക്ഷപ്പെട്ടത് മഹാ വിഷ്ണു ക്ഷേത്രത്തിന്റെ നാലമ്പലത്തിന കത്തുള്ള അകം തിണ്ണയിലാണ്.ഭഗവതി ക്ഷേത്രത്തിന്റെ പണി പൂര്‍ത്തിയാകും വരെ പാട്ടു പുരയിലാണ് ദേവിയെ കുടിയി രുത്തിയത്. പ്രധാന ഉത്സവമായ പൂരത്തിന് ആറാട്ടു കഴിഞ്ഞ് പാട്ടുപുരയിലേക്ക് ദേവിയുടെ എഴുന്നള്ളത്ത് ഉണ്ട്. വിഷ് ണുമായ കൂടിയായ ഭഗവതി സഹോദര സന്ദര്‍ശനത്തിന് എത്തുന്നു എന്നു കൂടി ഇതിനൊരു സങ്കല്പമുണ്ട്. കളത്തിലരി എന്നൊരു ചടങ്ങും ഇവിടെ നടക്കുന്നു.

Lokanarkavu Temple
ദുരിതങ്ങളില്‍ നിന്നും കരകയറ്റും, കുട്ടിയും തൊട്ടിയും; അനുഗ്രഹ ഭാവത്തില്‍ 'കൈപ്പത്തി ക്ഷേത്രം'

ചൊവ്വ, വെള്ളി, പൗര്‍ണമി, അമാവാസി, മാസത്തിലെ ഒന്നാം തീയതി, നവരാത്രി, തൃക്കാര്‍ത്തിക തുടങ്ങിയ ദിവസങ്ങള്‍ പ്രധാനം. എട്ടു ദിവസം നീണ്ടു നില്‍ക്കുന്ന മീന മാസത്തിലെ പൂരമാണ് പ്രധാന ഉത്സവം. ക്ഷേത്രത്തിലെ ഉത്സവം മീനമാസം (മാര്‍ച്ച് -ഏപ്രില്‍)മാസത്തിലാണ് നടക്കുന്നത്. പൂരം തുടങ്ങുന്നത് കൊടിയേറ്റത്തോടെ ആണ്. ഉത്സവം ആറാട്ടോടെ സമാപിക്കുന്നു. മുപ്പതു ദിവസം നീണ്ടു നില്‍ക്കുന്ന വൃശ്ചിക മാസത്തിലെ മണ്ഡലവിളക്കും ഇവിടെ പ്രധാനമാണ്. തച്ചോളിക്കളി എന്ന കലാരൂപം ഇവിടത്തെ പ്രത്യേകതയാണ്. തിയ്യംപാടി കുറുപ്പുകള്‍ അവതരിപ്പിക്കുന്ന ഈ കലാരൂപത്തിന് കളരിപ്പയറ്റുമായി ഏറെ സാമ്യമുണ്ട്. ദര്‍ശന സമയം: രാവിലെ 5:00 മുതല്‍ 11 വരെയും വൈകിട്ട് 5:00 മുതല്‍ 8:00 വരെയുമാണ്.

Lokanarkavu Temple
'ബാണാസുരനെ വധിച്ച ദേവത, കൗമാര പെണ്‍കുട്ടിയുടെ രൂപത്തിലുള്ള ആദിപരാശക്തി'; കന്യാകുമാരി ദേവി ക്ഷേത്രം നാല് അംബികാലയങ്ങളില്‍ ഒന്ന്
Summary

Lokanarkavu Temple importance

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com