മഴ പെയ്യും, പക്ഷേ ചൂട് കൂടും; കര്‍ക്കടകം നിങ്ങള്‍ക്കെങ്ങനെ?

Monthly horoscope
കര്‍ക്കടകം നിങ്ങള്‍ക്കെങ്ങനെ?AI Image
Updated on
2 min read

ര്‍ക്കടകം 1 നാഗ ചതുര്‍ത്ഥിയാണ്. കര്‍ക്കടകം 2 ഗരുഡപഞ്ചമിയും. കര്‍ക്കടകം 27 (ആഗസ്റ്റ് 12) നാണ് കര്‍ക്കടക വാവ്. കര്‍ക്കടകം 4 ന് (ജൂലൈ 20-ന് ) പകല്‍ 11:26 മുതല്‍ പൂയം ഞാറ്റുവേല ആരംഭിക്കും. കര്‍ക്കടകം 18 ന് (ആഗസ്റ്റ് 3 ന് ) പകല്‍ 10:25 ന് ആയില്യം ഞാറ്റുവേലയും തുടങ്ങും.

പൂയം ഞാറ്റുവേല, ചെറുപ്രാണികളുടെ പ്രജനനകാലമായതിനാല്‍ പച്ചക്കറിക്കൃഷിയില്‍ പുഴുക്കേട് കൂടുന്ന സമയമാണ്.

ശുക്രന്‍ ആഗസ്റ്റ് 1 വരെ ചിങ്ങത്തിലും ബുധന്‍ ആഗസ്റ്റ് 5 വരെ മിഥുനത്തിലും ആയതിനാല്‍ ഇത് എല്ലാ ദിവസവും മഴയ്ക്ക് സാധ്യതയുള്ള ഗ്രഹ ഘടനയാണ്. മുന്‍ വര്‍ഷങ്ങളിലെ ഡാറ്റ പരിശോധിച്ചാല്‍ 96 % നടുത്ത് മഴ പെയ്ത ദിവസങ്ങളുള്ള പാറ്റേണ്‍ ആണിത്. ആഗസ്റ്റ് 14 ന് ശ്രാവണമാസവും വര്‍ഷഋതുവും ആരംഭിക്കും. വിദ്യാര്‍ത്ഥികള്‍, ഗവേഷകര്‍, അദ്ധ്യാപകര്‍, ഗുരുശ്രേഷ്ഠര്‍, ശാസ്ത്രജ്ഞര്‍, ഭരണരംഗത്തുള്ളവര്‍, സിനിമാമേഖലയിലുള്ളവര്‍ എന്നിവര്‍ക്കെല്ലാം ശോഭിക്കാവുന്ന കാലമാണ്.

അതേസമയം ഈ വര്‍ഷം ചൊവ്വ 02/08/2026 മുതല്‍ 26/04/2027 വരെ ചിങ്ങത്തിലും കര്‍ക്കടകത്തിലുമായി നില്‍ക്കുന്നത് ചൂട് കൂടുന്നതിന് ധാരാളം സാധ്യത കാണിക്കുന്നതാണ്. ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം കൊടുക്കേണ്ട സമയമാണിത്.

ഇത് ജനങ്ങളില്‍ സൂര്യാഘാതം പോലുള്ള പ്രശ്‌നങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും ഉദരരോഗങ്ങള്‍ക്കും അലര്‍ജി മൂലമുള്ള രോഗങ്ങള്‍ക്കും ചിക്കന്‍പോക്‌സ് മുതലായവയ്ക്കും എല്ലാം സൂചന നല്‍കുന്നതുമാണീ ഗ്രഹ ഘടന.

Monthly horoscope
ശത്രു ദോഷം തീരാൻ ജപിക്കാം 'ഭദ്രകാളി പത്ത്' പ്രാർത്ഥനാ സ്തോത്രം

അശ്വതി, ഭരണി, കാര്‍ത്തിക 1-ാം പാദം

ഈ നക്ഷത്രക്കാര്‍ക്ക് സുഖഭോഗ സമൃദ്ധമായ ജീവിതത്തിനും നൂതനഗൃഹനിര്‍മ്മാണം, വാഹനങ്ങളുടെ ക്രയവിക്രയം, കുടുംബത്തില്‍ മംഗളകര്‍മ്മങ്ങള്‍ക്ക് നേതൃത്വം കൊടുക്കാനിടവരുക, സഹായികളുടെ വര്‍ദ്ധന എന്നിവയ്ക്കെല്ലാം യോഗമുള്ള സമയമാണ്. ശനിയുടെ സ്ഥിതി അനുസരിച്ച് പ്രതീക്ഷിയ്ക്കാത്ത ചെലവുകള്‍ അടിക്കടിയുണ്ടാകാന്‍ സാധ്യതയുള്ള വര്‍ഷം കൂടിയാണ്. അതുകൊണ്ടു തന്നെ മിതവ്യയം ശീലിക്കേണ്ടതുണ്ട്.

കാര്‍ത്തിക 2, 3, 4 പാദങ്ങള്‍, രോഹിണി, മകയിരം 1, 2 പാദങ്ങള്‍

ഇവര്‍ക്ക് ഈ കാലം ഗുണപ്രദമാണ്. ആരോഗ്യം, ഐശ്വര്യം, ഉദ്യോഗലബ്ധി, ധനലാഭം, പ്രശസ്തി എന്നിവയ്ക്കെല്ലാം യോഗമുണ്ട്. പ്രസംഗകലകള്‍, അധ്യാപനം, ഗാനാലാപനം എന്നീ മേഖലയിലുള്ളവര്‍ക്കും വളരെ ഗുണകരമാണ്. എന്നിരുന്നാലും കഫശല്യം, ഉദരരോഗം, അനാവശ്യ കലഹങ്ങള്‍ എന്നിവയ്ക്ക് സാധ്യതയുണ്ട്.

മകീരം 3, 4 പാദങ്ങള്‍, തിരുവാതിര, പുണര്‍തം 1, 2, 3 പാദങ്ങള്‍

ഈ നക്ഷത്രത്തില്‍പെട്ടവര്‍ക്ക് താരതമ്യേന ഗുണകരമായ കാലമാണ്. എന്നിരുന്നാലും മാര്‍ഗ്ഗതടസ്സങ്ങള്‍ക്ക് സാധ്യത കൂടുതലാണ്. സുഹൃത്തുക്കള്‍ക്കൊപ്പമുള്ള വിനോദ സഞ്ചാര വേളകളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ട കാലമാണിത്.

പുണര്‍തം 4-ാം പാദം, പൂയം, ആയില്യം

ഈ നക്ഷത്രക്കാര്‍ക്ക് താരതമ്യേന ഗുണകരമായ സമയമാണിത്. ഗൃഹാരംഭപ്രവര്‍ത്തനങ്ങള്‍, പുണ്യകര്‍മ്മങ്ങള്‍, ധര്‍മ്മാനുഷ്ഠാനങ്ങള്‍, സമൂഹനന്മയ്ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് സാധ്യത കൂടുതലുണ്ട്. ഉദരരോഗസാധ്യതകള്‍, രക്തദൂഷ്യം എന്നിവയ്ക്കും സാധ്യതയുണ്ട്. ധനസംബന്ധമായി ചതിയേല്‍ക്കാനിടയുള്ളതിനാല്‍ വളരെ ശ്രദ്ധിക്കേണ്ട കാലമാണിത്.

മകം, പൂരം, ഉത്രം 1-ാം പാദം

ഈ നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് താരതമ്യേന ഗുണപ്രദമായ സമയമാണ്. പ്രതിഫലേച്ഛയില്ലാതെ പ്രവര്‍ത്തിച്ചാല്‍ പ്രശസ്തിക്ക് യോഗമുണ്ട്. നാല്‍ക്കാലികളില്‍നിന്ന് ഉപദ്രവം, ലോഹങ്ങളാല്‍ ശരീരത്തില്‍ മുറിവേല്‍ക്കാനിടവരിക, യാത്രാവേളകളില്‍ മലിനമായ ഭക്ഷണം കഴിക്കാനിടവരിക എന്നിവയ്ക്ക് യോഗമുണ്ട് എന്നറിഞ്ഞ് പ്രവര്‍ത്തിച്ചാല്‍ നല്ലതാണ്.

ഉത്രം 2, 3, 4 പാദങ്ങള്‍, അത്തം, ചിത്ര 1, 2, പാദങ്ങള്‍

ഇവര്‍ക്ക് മാര്‍ഗ്ഗതടസ്സം, അകാരണഭയം, വീഴ്ച, രക്തദൂഷ്യം, കണ്ണിന് അസുഖം, അനാവശ്യമായി ആര്‍ഭാടത്തിനും, വസ്ത്രാഭരണാദികള്‍ക്കുമായി ധനം ചെലവ് ചെയ്യാനിടവരിക, വേണ്ടാത്തവ വാങ്ങിക്കൂട്ടാനായി വെറുതെ കടം വാങ്ങേണ്ടിവരിക, ധൂര്‍ത്ത് ഇത്യാദികള്‍ക്കെല്ലാം യോഗമുണ്ടെന്നറിഞ്ഞ് സാമ്പത്തിക അച്ചടക്കം പാലിക്കേണ്ട കാലമാണിത്.

Monthly horoscope
കർക്കടകത്തിൽ പത്തില തോരൻ കഴിക്കാൻ മറക്കല്ലേ?; ​ആരോ​ഗ്യം മാത്രമല്ല ആത്മീയ ഉണർവും നൽകുന്ന പരമ്പരാ​ഗത വിഭവം

ചിത്ര 3, 4 പാദങ്ങള്‍, ചോതി, വിശാഖം 1, 2, 3 പാദങ്ങള്‍

ഈ നക്ഷത്രക്കാര്‍ക്ക് ഏറ്റവും നല്ല സമയമാണിത്. ഭാഗ്യം, കര്‍മ്മാഭിവൃദ്ധി, പ്രശസ്തി, സന്താനാദികള്‍ക്ക് അഭിവൃദ്ധി, കുടുംബൈശ്വര്യം, ഗവേഷകര്‍ക്ക് പ്രശസ്തി, ക്രയവിക്രയങ്ങളില്‍ ലാഭം, വൈദ്യരംഗത്തുള്ളവര്‍ക്ക് ഗുണാനുഭവങ്ങള്‍, ഭരണരംഗത്തുള്ളവര്‍ക്ക് ശോഭിക്കാനിട വരിക എന്നിവയ്ക്കെല്ലാം യോഗമുണ്ട്. സ്വമനസ്സാലെ ദേവന്മാരേയും ഗുരുജനങ്ങളേയും വന്ദിക്കുന്നതുമൂലം ആരോഗ്യപ്രദമായ ജീവിതത്തിനും യോഗം കാണുന്നുണ്ട്.

വിശാഖം 4-ാം പാദം, അനിഴം, തൃക്കേട്ട

ഇവര്‍ ഒന്ന് ഉണര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ പല ഗുണഫലങ്ങള്‍ക്കും സാധ്യത അനുഭവിക്കാവുന്ന കാലമാണിത്. മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളിലൂടെ ധനസമ്പാദനത്തിന് യോഗം കാണുന്നുണ്ട്. കാര്‍ഷിക മേഖലയ്ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ജലസ്രോതസ്സുകളുടെ നിര്‍മ്മാണത്തിനും, നാല്‍ക്കാലി വര്‍ദ്ധനയ്ക്കും എല്ലാം യോഗമുണ്ട്. അലസത മാറ്റി മുന്നിട്ടിറങ്ങിയാല്‍ മനസ്സിലുദ്ദേശിക്കുന്ന സര്‍വ ഗുണങ്ങളും ഇവര്‍ക്ക് ലഭിക്കാനിടയുണ്ട്.

മൂലം, പൂരാടം, ഉത്രാടം 1-ാം പാദം

ഈ നക്ഷത്രക്കാര്‍ക്ക് കണ്ടകശനി ഉണ്ടെങ്കിലും പൊതുവെ നല്ല ഫലമാണ്. നൂതന സ്ഥാനമാനങ്ങള്‍ക്കും പുതിയ സംരംഭങ്ങള്‍ക്കും, സാഹിത്യ സിനിമാ മേഖലകളിലുള്ളവര്‍ക്ക് ധനലാഭത്തിനും സാധ്യതയുണ്ട്. പുണ്യതീര്‍ത്ഥസ്നാനാദി ഗുണഫലങ്ങള്‍ക്കും വിവാഹാദി മംഗളകര്‍മ്മങ്ങള്‍ക്ക് നേതൃത്വം വഹിക്കാനും ക്രയവിക്രയങ്ങളില്‍ ഗുണങ്ങള്‍ക്കും സാധ്യതയുണ്ട്. നന്മ ചെയ്താലും ചീത്ത ഫലം കേള്‍ക്കേണ്ടതായി വരുമെന്ന് പ്രതീക്ഷിച്ച് പ്രവര്‍ത്തിക്കേണ്ട സമയം കൂടിയാണിത്.

ഉത്രാടം 2, 3, 4 പാദങ്ങള്‍, തിരുവോണം, അവിട്ടം 1, 2 പാദങ്ങള്‍

ഈ നക്ഷത്രക്കാര്‍ക്ക് ഗുണപ്രദമായ സമയമാണിത്. ഉന്നത സ്ഥാനമാനലബ്ധി, പ്രശസ്തി, ഉദ്യോഗ ലബ്ധി, പരീക്ഷാ ദികളില്‍ വിജയം, സഹായികളുടെ വര്‍ദ്ധന എന്നിവയ്‌ക്കെല്ലാം സാധ്യതയുണ്ട്. അനാവശ്യ വിവാദങ്ങളില്‍ നിന്നൊഴിഞ്ഞ് മാറുകയും, ചതിയേല്‍ക്കാന്‍ സാധ്യത മുന്നില്‍ കാണാന്‍ കഴിയുകയും ചെയ്താല്‍ ഈ കാലം ഗുണകരമാക്കി മാറ്റാന്‍ കഴിയും.

അവിട്ടം 3, 4 പാദങ്ങള്‍, ചതയം, പൂരോരുട്ടാതി 1, 2, 3 പാദങ്ങള്‍

പൊതുവെ ഈശ്വരാനുഗ്രഹമുള്ള സമയമാണിത്. എനിരുന്നാലും

സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധചെലുത്തേണ്ട സമയമാണ്. പരസ്യങ്ങളില്‍ വഞ്ചിതരാകാതെ ശ്രദ്ധിക്കേണ്ട സമയമാണിത്

നൂതന പഠനങ്ങള്‍ക്ക് താല്പര്യം, ഗവേഷണാത്മകമായ സമീപനം, ആരോഗ്യം, ഐശ്വര്യം, പ്രതാപം, കര്‍മ്മകുശലത എന്നിവയ്ക്കെല്ലാം യോഗമുണ്ട്. നാഡീസംബന്ധമായോ ഉദരസംബന്ധമായോ അസുഖസാധ്യതകള്‍ അനുഭവിക്കാന്‍ യോഗമുണ്ട്.

പൂരോരുട്ടാതി 4-ാം പാദം, ഉത്രട്ടാതി, രേവതി

ഈ നക്ഷത്രക്കാര്‍ക്ക് ഈ സമയം ഗുണാധിക്യം കാണുന്നുണ്ടെങ്കിലും അലസത, സ്വയം ചിന്തിയ്ക്കാതെ മറ്റുള്ളവരുടെ വാക്കുകള്‍ക്ക് പിറകെ പോകല്‍ എന്നിവ നിമിത്തം ധനനഷ്ടത്തിന് യോഗമുണ്ട്. സന്താനങ്ങള്‍ക്ക് അഭിവൃദ്ധിക്കും മനഃസന്തോഷത്തിനും യോഗമുണ്ട്.

Summary

Monthly horoscope and Astrology- Karkadakam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com