

മഹാവിഷ്ണുവിന്റെ നാലാമത്തെ അവതാരമായ നരസിംഹമൂര്‍ത്തിയുടെ ജന്മദിനമാണ് നരസിംഹ ജയന്തി. വൈശാഖ മാസത്തിലെ ശുക്ലപക്ഷ ചതുര്‍ദശി ദിനത്തില്‍, അസുരരാജാവായ ഹിരണ്യക ശിപുവിനെ വധിച്ച് ഭക്തനായ പ്രഹ്ലാദനെ രക്ഷിക്കാന്‍ നരസിംഹം അവതരിച്ച ദിവസമാണിത്. ഇത്തവണ വ്യാഴാഴ്ചയാണ് (ഏപ്രില്‍ 30) നരസിംഹ ജയന്തി വരുന്നത്. തിന്മയുടെ മേല്‍ നന്മയുടെ വിജയത്തെ ഈ ദിനം സൂചിപ്പിക്കുന്നു.
വൈകുന്നേരം, സൂര്യാസ്തമയ സമയത്താണ് നരസിംഹ ഭഗവാന്‍ പ്രത്യക്ഷപ്പെട്ടതെന്ന് വിശ്വസിക്കപ്പെടുന്നു. സന്ധ്യാസമയത്താണ് ചടങ്ങുകള്‍ നടക്കുന്നത്. ഭക്തര്‍ ഈ ദിവസം ഉപവാസം അ നുഷ്ഠിക്കുകയും നരസിംഹമൂര്‍ത്തിയെ പൂജിക്കുകയും ചെയ്യുന്നു.
ഭഗവാന്റെ ഉഗ്രരൂപത്തെ ശാന്തമാക്കാന്‍ ലക്ഷ്മീ നരസിംഹരൂപത്തില്‍ ആരാധിക്കുന്നു. പ്രത്യേക ഹോമങ്ങളും വഴിപാടുകളും (തുളസിമാല, നെയ് വിളക്ക്) നടത്താറുണ്ട്. ശത്രുനാശം, കടബാധ്യത തീരല്‍,ദോഷനിവാരണം, ഭയമുക്തി, കുടുംബത്തില്‍ ഐശ്വര്യം എന്നിവയാണ് ഇതിലൂടെ ലഭിക്കുന്ന പ്രധാന ഫലങ്ങള്‍.
നരസിംഹ മന്ത്രം:
'ഉഗ്രം വീരം മഹാവിഷ്ണും ജ്വലന്തം സര്‍വ്വതോമുഖം
നൃസിംഹം ഭീഷണം ഭദ്രം മൃത്യുമൃത്യും നമാമ്യഹം'.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates