

ആയിരം പൂര്‍ണചന്ദ്രന്മാരെ കാണാനാവട്ടെ എന്ന് പലരും പറയാറുണ്ട്. മഹാന്മാര്‍ പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ ചിലപ്പോഴൊക്കെ ഈ പ്രയോഗം മാധ്യമങ്ങളിലും വരാറുണ്ട്. എന്നാല്‍ ഇത് പലര്‍ക്കും എത്ര വയസ്സിനെയാണ് പരാമര്‍ ശിക്കുന്നത് എന്ന് മനസ്സിലാവില്ല. പലരും 100 വയസ് എന്നും 90 വയസ് എന്നുമൊക്കെ തെറ്റിദ്ധരിക്കുകയാണ് പതിവ്.
'ചന്ദ്രന്‍ അസ്തമിക്കുമ്പോള്‍ സമയവും അസ്തമിക്കുന്നു' നമ്മുടെ പഞ്ചാംഗവിദ്യയുടെ ആഴത്തിലുള്ള ഈ ചിന്തയാണ് സഹസ്രപൗര്‍ണ്ണമി എന്ന വിസ്മയകരമായ ഗണിതസത്യത്തിന്റെ അടിസ്ഥാനം. സാധാരണയായി, ഒരു പൗര്‍ണ്ണമി ഏകദേശം 29.530 ദിവസങ്ങള്‍ക്കു ശേഷം ആവര്‍ത്തിക്കുന്നു. ഈ ചന്ദ്രചക്രം 1000 പ്രാവശ്യം പൂര്‍ത്തിയാകാന്‍ വേണ്ട സമയം ഏകദേശം 29530.6 ദിവസമാണ്. അഥവാ 83 വര്‍ഷം 4 മാസം ആണ്. അതായത്, മനുഷ്യ ജീവിതത്തില്‍ ഒരിക്കല്‍ മാത്രമേ ഈ അപൂര്‍വ്വമായ ഗണിതഘടന അനുഭവിക്കാനാവൂ.
മലയാളം പഞ്ചാംഗം അനുസരിച്ച് ഈ സമയത്ത് 1000 പൂര്‍ണ്ണചന്ദ്ര രാശികള്‍ പൂര്‍ത്തിയാകുന്നു. യഥാര്‍ത്ഥത്തില്‍ 83 വര്‍ഷം 4 മാസം എത്തുന്നതിനു മുമ്പേ തന്നെ 1030.7 പൗര്‍ണ്ണമികള്‍ സംഭവിച്ചിട്ടുണ്ടാകുമെങ്കിലും ആയിരം എന്ന സംഖ്യയാണ് പ്രധാനമായി കണക്കിലെടുക്കുന്നത്. അതുകൊണ്ടു തന്നെ ഈ ദിനം 'സഹസ്രപൗര്‍ണ്ണമി' എന്നു വിളിക്കുന്നു.
സഹസ്രപൗര്‍ണ്ണമി വെറും ഒരു ജ്യോതിശാസ്ത്ര- ഗണിത സത്യമായിരിക്കില്ല. അത് കാലത്തിന്റെ ചക്രത്തെ, മനുഷ്യജീവിതത്തിന്റെ ദൈര്‍ഘ്യത്തെ, പ്രകൃതിയുടെ ചലനാത്മകതയെ ഒരുമിച്ച് ബോധ്യപ്പെടുത്തുന്ന ദാര്‍ശനിക സന്ദേശവുമാണ്.
ചന്ദ്രന്‍ തന്റെ ആയിരം പൂര്‍ണ്ണാവസ്ഥകള്‍ പൂര്‍ത്തിയാക്കുമ്പോള്‍, ആ പ്രകാശത്തിന്റെ ശുദ്ധതയും അതിന്റെ ദാര്‍ശനികതയും നമ്മില്‍ ഉള്‍ക്കൊള്ളണം. ഈ ദിവസത്തില്‍ ധ്യാനം, പാരായണം, ദീപം തെളിയിക്കല്‍ എന്നിവ ആചാരപരമായി അനുഷ്ഠിക്കുന്നത് അതുകൊണ്ടുതന്നെയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
