അമാവാസി മുതല്‍ പൗര്‍ണമി വരെ; അറിയാം 16 തിഥികളും പ്രത്യേകതകളും

കേരളത്തിന് പുറത്ത് നക്ഷത്രത്തെക്കാള്‍ അധികമായി തിഥിയാണ് കണക്കാക്കുന്നത്
Thithi and its importance
Thithi and its importanceപ്രതീകാത്മക ചിത്രം
Published on

ജനന തിഥി പറയുന്ന വ്യക്തിത്വ രഹസ്യങ്ങള്‍ ആണ് താഴെ വിവരിക്കുന്നത്. കേരളത്തിന് പുറത്ത് നക്ഷത്രത്തെക്കാള്‍ അധികമായി തിഥിയാണ് കണക്കാക്കുന്നത്. നമ്മള്‍ ഇവിടെ പേരും, നാളും ക്ഷേത്രങ്ങളില്‍ കൊടുക്കുന്നതുപോലെ അവര്‍ പേരും തിഥിയും ആണ് പറയുന്നത്. ഇവിടെ ശ്രീകൃ ഷ്ണ ജയന്തി രോഹിണി നക്ഷത്രത്തില്‍ ആഘോഷിക്കുമ്പോള്‍ വടക്കേ ഇന്ത്യയില്‍ അഷ്ടമിയിലാണ് അത് ആഘോഷിക്കുന്നത്. നക്ഷത്ര ഫലം പോലെ തന്നെ ഓരോ തിഥികള്‍ക്കും വ്യത്യസ്തമായ ഫലങ്ങളാണ് ഉള്ളത്.

അമാവാസി

അമാവാസി തിഥിയില്‍ ജനിക്കുന്നവര്‍ ആന്തരിക ശക്തിയുള്ളവരായിരിക്കും. പല കാര്യങ്ങളും മനസ്സില്‍ സൂക്ഷിക്കുന്ന സ്വഭാവം കാണാം. ആത്മീയതയിലും രഹസ്യവിദ്യകളിലും താല്‍പര്യം ഉണ്ടാകും. ജീവിതത്തില്‍ ഉയര്‍ച്ചകള്‍ വൈകിയെങ്കിലും സ്ഥിരതയോടെ ലഭിക്കും.

പ്രതിപദ

പുതിയ കാര്യങ്ങള്‍ ആരംഭിക്കാന്‍ കഴിവുള്ളവരാണ്. നേതൃഗുണം പ്രകടമാകും. കുടുംബത്തില്‍ സ്വാധീനമുള്ള വ്യക്തികളായി മാറാന്‍ സാധ്യതയുണ്ട്.

ദ്വിതീയ

സൗമ്യ സ്വഭാവവും സഹകരണ മനോഭാവവും കാണാം. ബന്ധങ്ങള്‍ സൂക്ഷിച്ചു കൊണ്ടു പോകാന്‍ കഴിവുള്ളവരായിരിക്കും. കലാരംഗത്ത് താല്‍പര്യം ഉണ്ടാകാം.

തൃതീയ

ബുദ്ധിശക്തിയും സംസാര പാടവവും കൂടുതലായിരിക്കും. വ്യാപാരബുദ്ധി നല്ലതായിരിക്കും. യാത്ര കളിലൂടെ നേട്ടങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്.

ചതുര്‍ത്ഥി

പ്രതിബന്ധങ്ങള്‍ മറികടക്കാനുള്ള കഴിവ് ഉണ്ടാകും. കഠിനാധ്വാനത്തിലൂടെ നേട്ടങ്ങള്‍ കൈവരും. ഗണപതി ഭക്തി ഗുണകരമാകും.

പഞ്ചമി

വിദ്യാഭ്യാസരംഗത്ത് മികവ് തെളിയിക്കും. അറിവ് സമ്പാദിക്കാനുള്ള താല്‍പര്യം കൂടുതലായിരിക്കും. ദൈവവിശ്വാസം ജീവിതത്തില്‍ സഹായകരമാകും.

ഷഷ്ഠി

ധൈര്യവും ആത്മവിശ്വാസവും കൂടുതലായിരിക്കും. മത്സരരംഗങ്ങളില്‍ വിജയം നേടാന്‍ സാ ധ്യതയുണ്ട്. നേതൃത്വപരമായ ചുമതലകള്‍ ഏറ്റെടുക്കും.

സപ്തമി

സൂര്യബന്ധമായ ഗുണങ്ങള്‍ ലഭിക്കും. സമൂഹത്തില്‍ അംഗീകാരം നേടും. ഔദ്യോഗിക രംഗങ്ങളില്‍ പുരോഗതി കൈവരും.

അഷ്ടമി

ആത്മീയ ചിന്തകള്‍ കൂടുതലായിരിക്കും. ചിലപ്പോള്‍ മനസ്സില്‍ അശാന്തി തോന്നാം. ദേവി ഉപാസന ഗുണകരമാകും.

നവമി

വേഗത്തില്‍ തീരുമാനങ്ങള്‍ എടുക്കുന്ന സ്വഭാവം കാണാം. അധികാരപരമായ നിലപാടുകള്‍ സ്വീകരിക്കാന്‍ സാധ്യതയുണ്ട്. കുടുംബകാര്യങ്ങളില്‍ ശ്രദ്ധ ആവശ്യമാണ്.

ദശമി

എല്ലാ രംഗങ്ങളിലും ക്രമബദ്ധമായി മുന്നേറുന്നവരായിരിക്കും. ജോലി, സമൂഹം, കുടുംബം എന്നിവയില്‍ നല്ല നില കൈവരും.

ഏകാദശി

ഭക്തിയും ആത്മീയതയും കൂടുതലായിരിക്കും. ഉപവാസം, പൂജകള്‍ എന്നിവയില്‍ താല്‍പര്യം കാ ണാം. ജീവിതത്തില്‍ ദൈവാനുഗ്രഹം അനുഭവപ്പെടും.

ദ്വാദശി

സമ്പദ് വര്‍ധനയ്ക്ക് സാധ്യതയുണ്ട്. ബന്ധുക്കളുടെ പിന്തുണ ലഭിക്കും. യാത്രകളില്‍ നിന്നും ഗുണഫലങ്ങള്‍ ലഭിക്കാം.

ത്രയോദശി

ശിവാനുഗ്രഹം കൂടുതലായി ലഭിക്കുന്ന തിഥിയായി കരുതപ്പെടുന്നു. കല, സംഗീതം, സാഹിത്യം തുട ങ്ങിയ മേഖലകളില്‍ മികവ് തെളിയിക്കും.

Thithi and its importance
സ്വയംഭൂവായി ശിവന്‍, പെയ്തിറങ്ങുന്ന മഴത്തുള്ളികള്‍ പോലെ ഒരായിരം കഥകള്‍; കൊട്ടിയൂര്‍ ഉത്സവത്തിന് വ്യാഴാഴ്ച തുടക്കം, അറിയേണ്ടതെല്ലാം

ചതുര്‍ദശി

ഉറച്ച മനസ്സും ദൃഢനിശ്ചയവും ഉണ്ടായിരിക്കും. പ്രതിസന്ധികളില്‍ തളരാതെ മുന്നേറുന്ന സ്വഭാവം കാണാം. ശിവഭക്തി ഗുണകരമാണ്.

പൗര്‍ണമി

പൗര്‍ണമി തിഥിയില്‍ ജനിക്കുന്നവര്‍ ആകര്‍ഷക വ്യക്തിത്വമുള്ളവരായിരിക്കും. മനസ്സിന്റെ ശക്തി കൂടുതലായിരിക്കും. സമൂഹത്തില്‍ പ്രശസ്തിയും അംഗീകാരവും നേടാന്‍ സാധ്യതയുണ്ട്. കലാപര മായ കഴിവുകള്‍ പ്രകടമാകും.

Thithi and its importance
വീട്ടിലോ പരിസരത്തോ തേനീച്ചക്കൂട് ഉണ്ടാകുന്നത് നല്ലതാണോ?; ജ്യോതിഷത്തില്‍ തേനീച്ച എന്തിന്റെ പ്രതീകം?
Summary

Thithi and its importance

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com