ആലപ്പുഴ: ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ദേവി തൃപ്പൂത്തായി. ചൊവ്വാഴ്ച രാവിലെ ആറാട്ട് കടവില്‍ വെച്ച് ആറാട്ട് നടക്കും. ഈ മലയാള വര്‍ഷത്തിലെ ആദ്യത്തെ തൃപ്പൂത്താണ്.
ചെങ്ങന്നൂര്‍ നഗരത്തില്‍ സ്ഥിതിചെയ്യുന്ന പുരാതനവും ചരിത്രപ്രസിദ്ധവുമായ ക്ഷേത്രമാണ് ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രം. പരശുരാമനാല്‍ പ്രതിഷ്ഠിക്കപ്പെട്ട 108 ക്ഷേത്രങ്ങളില്‍ ഒന്നാണ് ഇതെന്നാണ് ഐതീഹ്യം. വഞ്ഞിപ്പുഴ തമ്പുരാക്കന്മാരുടെ കാലത്താണ് ക്ഷേത്ര നിര്‍മ്മാണം നടത്തിയത് എന്നാണു കരുതപ്പെടുന്നത്. ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ മഹാദേവനാണെങ്കിലും ദേവിയുടെ പേരിലാണ് ക്ഷേത്രം അറിയപ്പെടുന്നത്. പാര്‍വതീ സമേതനായ ശിവനാണ് ഇവിടുത്തെ പ്രതിഷ്ഠ. ശിവന്‍ കിഴക്കുഭാഗത്തേക്കും പാര്‍വതി പടിഞ്ഞാറുഭാഗത്തേക്കും അഭിമുഖമായി ഒരേ ശ്രീകോവിലില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന അര്‍ദ്ധനാരീശ്വര സങ്കല്പത്തിലുള്ള ചുരുക്കം ചില ശിവക്ഷേത്രങ്ങളിലൊന്നാണിത്.
ചെങ്ങന്നൂര്‍ ക്ഷേത്രത്തിലെ തൃപ്പൂത്താറാട്ട് ലോകപ്രസിദ്ധമാണ്. ഇത് മറ്റൊരു ക്ഷേത്രത്തിലും കാണാനാവാത്ത അപൂര്‍വ ചടങ്ങാണ്. ദേവി രജസ്വലയാകുന്നു എന്നതാണ് ഇതിന്റെ പിന്നിലുള്ള സങ്കല്‍പം. ദേവിയുടെ രജസ്വല ആഘോഷിക്കുന്ന ക്ഷേത്രം എന്നതാണ് ഈ ക്ഷേത്രത്തെ വ്യത്യസ്തമാക്കുന്നത്. തൃപ്പൂത്ത് ആറാട്ട് എന്നാണ് ഇത് അറിയപ്പെടുന്നത്. ആണ്ടില്‍ പലതവണ ദേവി തൃപ്പൂത്താകാറുണ്ട്. എപ്പോഴെങ്കിലും ഉടയാടയില്‍ പാടുകണ്ടാല്‍ മൂന്നുദിവസത്തേക്ക് പടിഞ്ഞാറേ നട അടയ്ക്കും. ദേവീ ചൈതന്യത്തെ ബലി ബിംബത്തിലേക്ക് മാറ്റും. അതിനുശേഷം പ്രധാന ശ്രീകോവിലില്‍ നിന്നും ദേവിയെ മാറ്റി എഴുന്നള്ളിക്കുകയും മൂന്നാം പക്കം പമ്പാനദിക്കരയിലുള്ള മിത്രക്കടവിലേക്കു നീരാട്ടിനായി പുറത്തേക്ക് എഴുന്നള്ളിക്കുന്നു. ഈ ആഘോഷമാണ് ''തിരുപ്പൂത്താറാട്ട്'. ഈ ക്ഷേത്രത്തെ ശക്തിപീഠമായും സങ്കല്പിച്ചുവരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates