ജോലിയില്‍ അംഗീകാരം, വ്യാപാരത്തില്‍ പുതിയ വഴി തുറക്കും
മേടം (അശ്വതി, ഭരണി, കാര്‍ത്തിക ¼)
മത്സര രംഗങ്ങളില്‍ ആത്മവിശ്വാസം കൂടുതല്‍ പ്രകടമാകും. ചിന്തിച്ചിരുന്ന ചില പുതിയ പദ്ധതി കള്‍ക്ക് തുടക്കം കുറിക്കാന്‍ ധൈര്യം തോന്നും. സാമ്പത്തിക ഇടപാടുകളില്‍ തടസങ്ങള്‍ വരാം.
ഇടവം (കാര്‍ത്തിക ¾, രോഹിണി, മകയിരം ½)
ജോലിയുമായി ബന്ധപ്പെട്ട് അംഗീകാരം ലഭിക്കുന്ന സാഹചര്യം ഉണ്ടാകും. മുമ്പ് പ്രതീക്ഷിച്ചിരുന്ന ഒരു അവസരം വീണ്ടും ചര്‍ച്ചയാകും. കുടുംബാംഗങ്ങ ളു മായി കൂടുതല്‍ സമയം ചെലവഴിക്കാനാകും.
മിഥുനം (മകയിരം ½, തിരുവാതിര, പുണര്‍തം ¾)
ദൂരദേശങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സജീവമാകും. പഠനത്തിലും അറിവ് സമ്പാദനത്തിലും പുരോഗതി കാണാം. പഴയൊരു സുഹൃത്ത് ബന്ധപ്പെടാന്‍ സാധ്യതയുണ്ട്.യാത്ര ഉന്മേഷം നല്‍കും.
കര്‍ക്കടകം (പുണര്‍തം ¼, പൂയം, ആയില്യം)
വ്യാപാര ഇടപാടുകളില്‍ പുതിയ വഴി തുറക്കും. പ്രതീക്ഷിക്കാത്ത ചില ആശയങ്ങള്‍ ലാഭത്തിലേ ക്ക് നയിക്കും. കലാസാംസ്‌കാരിക രംഗത്തുള്ളവ ര്‍ക്ക് ആത്മവിശ്വാസം വര്‍ധിക്കും.
ചിങ്ങം (മകം, പൂരം, ഉത്രം ¼)
സാമ്പത്തികമായി ചെറിയ നേട്ടങ്ങള്‍ ഉണ്ടാകും. കായികമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ക ഴിവ് തെളിയിക്കാന്‍ അവസരം ലഭിക്കും. കുടും ബത്തിലെ ഒരു ആശങ്കയ്ക്ക് പരിഹാരം കാണും.
കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)
സൃഷ്ടിപരമായ കഴിവുകള്‍ ശ്രദ്ധിക്കപ്പെടുന്ന ദിവസമാണ്. കലാരംഗത്ത് പുതിയ അവസരങ്ങ ള്‍ തുറക്കാം. കുടുംബാന്തരീക്ഷം സന്തോഷകരമാ കും. സംസാരത്തില്‍ സൗമ്യത പുലര്‍ത്തുക
തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)
പഠനപരമായ കാര്യങ്ങളില്‍ വ്യക്തമായ മുന്നേറ്റം കാണാം. പുതിയ പദ്ധതികള്‍ ആസൂത്രണം ചെ യ്യാന്‍ അനുകൂലമായ സമയം. സുഹൃത്തുക്കളുടെ സഹായം പ്രതീക്ഷിക്കാം.
വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)
സൗഹൃദബന്ധങ്ങളില്‍ അടുപ്പം വര്‍ധിക്കും.വീട്ടി ല്‍ ചെറിയ ചടങ്ങുകളോ ഒത്തുചേരലുകളോ നട ക്കാം. വരുമാനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തൃപ്തി അനുഭവപ്പെടും.
ധനു (മൂലം, പൂരാടം, ഉത്രാടം ¼)
കായികമേഖലയില്‍ ശ്രമങ്ങള്‍ ഫലം കാണും. വി ദേശകാര്യങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ച മുന്നോട്ട് പോകും. സാമ്പത്തിക കാര്യങ്ങളില്‍ പുരോഗതി ഉണ്ടാകും. വാഹനം പ്രത്യേകം ശ്രദ്ധിക്കുക.
മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)
തൊഴില്‍ രംഗത്ത് പുതിയ ചുമതലകള്‍ ഏല്‍പ്പി ക്കപ്പെടാം. ബിസിനസില്‍ മുന്‍കൈ എടുത്താല്‍ നേട്ടം ഉണ്ടാകും. കുടുംബജീവിതം ശാന്തമായിരി ക്കും. പുതുമയുള്ള ചിന്തകള്‍ പ്രായോഗികമാകും.
കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)
വിദ്യാഭ്യാസ മേഖലയിലുള്ളവര്‍ക്ക് അംഗീകാരം ലഭിക്കാം. ആരോഗ്യം പൊതുവേ അനുകൂലമാ യിരിക്കും. ഗവേഷണപരമായ പ്രവര്‍ത്തനങ്ങ ള്‍ക്കു മുന്നേറ്റം ഉണ്ടാകും. താമസസ്ഥലം മാറും.
മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)
കുടുംബബന്ധങ്ങളില്‍ സന്തോഷം വര്‍ധിക്കും. ആത്മീയ വിഷയങ്ങളോട് കൂടുതല്‍ താല്‍പ്പര്യം തോന്നും. ബന്ധുക്കളുടെ പിന്തുണ ലഭിക്കും. യാ ത്രയില്‍ അനുകൂല അനുഭവങ്ങള്‍ പ്രതീക്ഷിക്കാം.
Today's horoscope 15-1-2026
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

