പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ട സാഹചര്യം
മേടം (അശ്വതി, ഭരണി, കാർത്തിക ¼)
കായിക മത്സരങ്ങളിലും ശാരീരിക പ്രവർത്തന ങ്ങളിലും ആത്മവിശ്വാസം ഉയരും. സ്വന്തം കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം ലഭിക്കും. സാമ്പ ത്തിക ഇടപാടുകളിൽ സൂക്ഷ്മത പാലിക്കണം.
ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)
തൊഴിൽ രംഗത്ത് മേലുദ്യോഗസ്ഥരുമായി നല്ല ആശയവിനിമയം ഉണ്ടാകും.പുതിയ ജോലി സം ബന്ധമായ ചർച്ചകൾ പുരോഗമിക്കും. ആരോ ഗ്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക.
മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)
വിദേശത്തുള്ള ബന്ധുക്കളുമായോ സ്ഥാപനങ്ങളു മായോ ബന്ധപ്പെട്ട കാര്യങ്ങൾ മുന്നോട്ട് നീങ്ങും.പഠനവും അറിവ് വർധനവും ഗുണകരമാകും.ബന്ധുക്കളെ നേരിട്ട് കാണാനുള്ള അവസരം ലഭിക്കും.
കർക്കടകം (പുണർതം ¼, പൂയം, ആയില്യം)
വ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ലാഭകര മായ തീരുമാനങ്ങൾ എടുക്കാൻ കഴിയും. ചെറിയ യാത്രകൾ വ്യക്തിപരമായും തൊഴിൽപരമായും ഗുണം ചെയ്യും. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കും.
ചിങ്ങം (മകം, പൂരം, ഉത്രം ¼)
സാമൂഹിക സംഘടനകളിലൂടെയും കൂട്ടായ പ്രവർ ത്തനങ്ങളിലൂടെയും അംഗീകാരം ലഭിക്കും. സാമ്പ ത്തികമായി ഗുണകരമായ മാറ്റങ്ങൾ അനുഭവപ്പെ ടും. കുടുംബാംഗങ്ങളുടെ പിന്തുണ ശക്തമായിരി ക്കും.
കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)
കലാപരവും സൃഷ്ടിപരവുമായ കഴിവുകൾ മറ്റു ള്ളവർ അംഗീകരിക്കുന്ന ദിനമാണ്. കുടുംബ ജീവിതത്തിൽ സന്തോഷവും ഐശ്വര്യവും വർധിക്കും. തീർത്ഥയാത്ര നടത്താൻ സാധ്യതയുണ്ട്.
തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)
വിദ്യാർത്ഥികൾക്ക് പഠനത്തിലും പരീക്ഷകളിലും നല്ല മുന്നേറ്റം ഉണ്ടാകും. പുതിയ പദ്ധതികൾ സു ഹൃത്തുകളുടെ സഹായത്തോടെ ആരംഭിക്കാം. തീരുമാനങ്ങളെടുക്കുന്നതിൽ വ്യക്തത ലഭിക്കും.
വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)
സുഹൃത്തുകളുമായും സഹപ്രവർത്തകരുമായും ആശയവിനിമയത്തിൽ മാധുര്യം നിലനിൽക്കും. സാമൂഹികമോ ആത്മീയമോ ആയ സംഘപരി പാടികളിൽ പങ്കെടുക്കാൻ അവസരം ലഭിക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം ¼)
കായിക രംഗത്തുള്ളവർക്ക് നേട്ടങ്ങൾ കൈവരിക്കാം. വിദേശ യാത്രയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അനുകൂലമായി മാറും. നിയമപരമായ വിഷയ ങ്ങളിൽ ഗുണകരമായ തീരുമാനം ഉണ്ടാകും.
മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)
തൊഴിൽ രംഗത്ത് പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ട സാഹചര്യം വരും.ബിസിനസിൽ പുരോഗതി അനുഭവപ്പെടും.കുടുംബജീവിതം പൊതുവേ സമാധാനകരമായിരിക്കും.
കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)
വിദ്യാഭ്യാസ–ഗവേഷണ രംഗത്തുള്ളവർക്ക് അംഗീ കാരം ലഭിക്കും.സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അനുകൂല തീരുമാനം ഉണ്ടാകും.താമസസ്ഥലവുമായി ബന്ധപ്പെട്ട മാറ്റങ്ങൾക്ക് സാധ്യ തയുണ്ട്.
മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)
കുടുംബാംഗങ്ങളുമായി സ്നേഹബന്ധം കൂടുതൽ ദൃഢമാകും. ആത്മീയ കാര്യങ്ങളിൽ മനസ്സ് അടു പ്പം കാണിക്കും. ബന്ധുക്കളുടെ പിന്തുണ ലഭിക്കും. യാത്രകൾ ഉദ്ദേശിച്ച ഫലം നൽകും.
Today's horoscope 18-1-2026
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

