

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1/4):
പ്രണയബന്ധത്തിലെ തെറ്റിദ്ധാരണകൾ മാറി അടുപ്പം വർധിക്കും. ജോലിയിൽ പുതിയ ചുമതലകൾ ഏറ്റെടുക്കേണ്ടിവരും. ഏറെ നാളായി കാത്തിരുന്ന പണം ലഭിക്കാൻ സാഹചര്യമുണ്ടാകും.
ഇടവക്കൂറ് (കാർത്തിക 3/4, രോഹിണി, മകയിരം 1/2):
കുടുംബത്തിൽ സന്തോഷകരമായ ചടങ്ങുകൾക്ക് നേതൃത്വം നൽകും. വിദേശത്ത് പഠനത്തിന് ശ്രമിക്കുന്നവർക്ക് അനുകൂലമായ വിവരം ലഭിക്കും. മക്കളുടെ കഴിവുകൾക്ക് അംഗീകാരം ലഭിക്കും.
മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണർതം 3/4):
വീട് വാങ്ങുന്നതിനോ നിർമ്മാണം ആരംഭിക്കുന്നതിനോ അനുകൂലമായ സാഹചര്യങ്ങളുണ്ടാകും. ദാമ്പത്യജീവിതത്തിലെ അസ്വാരസ്യങ്ങൾ പരിഹരിക്കും. തൊഴിൽപരമായ ചർച്ചകൾ വിജയിക്കും.
കർക്കടകക്കൂറ് (പുണർതം 1/4, പൂയം, ആയില്യം):
സ്ഥലംമാറ്റത്തിനായി കാത്തിരിക്കുന്നവർക്ക് അനുകൂലമായ ഉത്തരവ് ലഭിക്കാൻ സാധ്യതയുണ്ട്. വിവാഹാലോചനകളിൽ തീരുമാനമുണ്ടാകും. സഹോദരങ്ങളിൽനിന്ന് സഹായം ലഭിക്കും.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4):
മുടങ്ങിക്കിടന്ന ഔദ്യോഗിക കാര്യങ്ങൾക്ക് അംഗീകാരം ലഭിക്കും. ബിസിനസിൽ പുതിയ പങ്കാളിത്ത ത്തിന് വഴിയൊ രുങ്ങും. മക്കളുടെ വിദേശയാത്ര യുമായി ബന്ധ പ്പെട്ട നടപടികൾ പുരോഗമിക്കും.
കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2):
ഏറെക്കാലമായി അകന്നുനിന്ന ബന്ധുക്കളുമായി വീണ്ടും അടുപ്പമുണ്ടാകും. പുതിയ ജോലി അന്വേഷിക്കുന്നവർക്ക് പ്രതീക്ഷ നൽകുന്ന അവസരം ലഭിക്കും. യാത്രകളിൽ നേട്ടമുണ്ടാകും.
തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 1/4):
വിവാഹം നിശ്ചയിക്കുന്നതിനും കുടുംബ ജീവിതത്തിലെ തടസ്സങ്ങൾ പരിഹരിക്കുന്നതിനും അനു കൂലമായ സാഹചര്യമുണ്ടാകും. തൊഴിൽരംഗത്ത് മേലധികാരികളുടെ പ്രശംസ നേടും.
വൃശ്ചികക്കൂറ് (വിശാഖം 3/4, അനിഴം, തൃക്കേട്ട):
വിദേശത്ത് ജോലി ചെയ്യുന്നവരിൽനിന്ന് സന്തോഷകരമായ വാർത്ത ലഭിക്കും. പുതിയ വാഹനം വാങ്ങാനുള്ള ശ്രമങ്ങൾ വിജയിക്കും.കുടുംബത്തി ലെ സ്വത്തുതർക്കങ്ങൾക്ക് പരിഹാരമുണ്ടാകും.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4):
സ്ഥാനക്കയറ്റത്തിനുള്ള സാധ്യത തെളിയും. മക്കളുടെ ഉപരിപഠനവുമായി ബന്ധ പ്പെട്ട ആശങ്കകൾ ക്ക് പരിഹാരമുണ്ടാകും. കുടുംബത്തിൽ പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും.
മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2):
പ്രണയബന്ധം വിവാഹത്തിലേക്ക് എത്തിക്കുന്നതിനുള്ള ചർച്ചകൾ വിജയിക്കും.വിദേശപഠനത്തിനുള്ള പ്രവേശന നടപടികളിൽ പുരോഗ തിയുണ്ടാകും. തൊഴിൽ പ്രശ്നങ്ങൾക്ക് പരിഹാരം കാണും.
കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4):
പുതിയ സംരംഭം ആരംഭിക്കാൻ അനുകൂലമായ സാഹചര്യമുണ്ടാകും. സ്ഥലംമാറ്റത്തിനോ പുതിയ നിയമനത്തിനോ കാത്തിരിക്കുന്നവർക്ക് വിവരം ലഭിക്കും. ആരോഗ്യത്തിൽ പുരോഗതിയുണ്ടാകും.
മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി):
മക്കളുടെ വിവാഹകാര്യത്തിൽ പ്രധാനപ്പെട്ട തീ രുമാനമുണ്ടാകും. ദൂരദേശത്തുനിന്ന് ബന്ധുക്കൾ എത്തിച്ചേരും. ബിസിനസ് ഇടപാടുകളിൽ ലാഭം പ്രതീക്ഷിക്കാം. മുടങ്ങിപ്പോയ യാത്ര ചെയ്യും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates