

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1/4)
ഉദ്യോഗത്തിൽ സ്ഥാനക്കയറ്റത്തിനുള്ള സാധ്യത തെളിയും. വിദേശത്തുള്ള ബന്ധുവിൽനിന്ന് സന്തോഷകരമായ വാർത്ത ലഭിക്കും. സാമ്പത്തികമായി നേട്ടമുണ്ടാകും.
ഇടവക്കൂറ് (കാർത്തിക 3/4, രോഹിണി, മകയിരം 1/2)
പുതിയ വീട് വാങ്ങുന്നതിനുള്ള ശ്രമങ്ങൾ വിജയത്തിലെത്തും. കുടുംബാംഗങ്ങൾക്കിടയിലെ തർക്കങ്ങൾ പരിഹരിക്കും. വ്യാപാരത്തിൽ പ്രതീക്ഷിച്ച ലാഭം ലഭിക്കും. പഠനയാത്ര വേണ്ടി വരും.
മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
വിദേശത്ത് ജോലി ലഭിക്കുന്നതിനുള്ള അറിയിപ്പുണ്ടാകും. വിവാഹത്തിന് അനുകൂലമായ സാഹചര്യമൊരുങ്ങും. മത്സരപരീക്ഷകളിൽ മികച്ച വിജയം നേടും. സഹോദരനിൽ നിന്ന് സഹായം ലഭിക്കും.
കർക്കടക്കൂറ് (പുണർതം 1/4, പൂയം, ആയില്യം)
കുടുംബസ്വത്ത് സംബന്ധിച്ച തീരുമാനങ്ങൾ അനുകൂലമാകും. പുതിയ വ്യാപാര പങ്കാളിയെ ലഭിക്കും. ദാമ്പത്യജീവിതത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ മാറും. പുതിയ വാഹനം വാങ്ങും.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)
ആഗ്രഹിച്ച ഇടത്തേക്ക് സ്ഥലം മാറ്റം ലഭിക്കാൻ സാധ്യതയുണ്ട്. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് മികച്ച അവസരങ്ങൾ ലഭിക്കും. മക്കളുടെ വിവാഹകാര്യത്തിൽ പുരോഗതിയുണ്ടാകും.
കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ഉപരിപഠനത്തിനായി വിദേശത്തേക്ക് പോകാനുള്ള തടസ്സങ്ങൾ നീങ്ങും. ജോലി അന്വേഷിക്കുന്നവർക്ക് അനുകൂല അറിയിപ്പുണ്ടാകും. ഭൂമി വാങ്ങുന്നതിനുള്ള രേഖകൾ ശരിയാക്കും.
തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 1/4)
പങ്കാളിത്ത സംരംഭത്തിൽ സാമ്പത്തിക നേട്ടമുണ്ടാകും. വിവാഹാലോചനയിൽ ഇരു കുടുംബങ്ങളും ധാരണയിലെത്തും. പഴയ കടബാധ്യതകൾ തീർക്കാൻ സാധിക്കും.
വൃശ്ചികക്കൂറ് (വിശാഖം 3/4, അനിഴം, തൃക്കേട്ട)
പുതിയ ജോലിക്കുള്ള നിയമന ഉത്തരവ് ലഭിക്കും. കൃഷിയിലും ഭൂമിയിട പാടുകളിലും നേട്ടമുണ്ടാകും. സഹപ്രവർത്തകരുടെ പിന്തുണയോടെ പ്രധാനപ്പെട്ട ചുമതല പൂർത്തിയാക്കും.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)
വിദേശപഠനത്തിനുള്ള പ്രവേശന നടപടികൾ പൂർത്തിയാകും. ദാമ്പത്യജീവിതത്തിൽ സന്തോഷവും പരസ്പര ധാരണയും വർധിക്കും. വ്യാപാരത്തിൽ പുതിയ കരാറുകൾ ലഭിക്കും.
മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഉദ്യോഗത്തിൽ ഉയർന്ന ഉത്തരവാദിത്വം ഏറ്റെടുക്കും. പുതിയ വാഹനം വാങ്ങുന്നതിനുള്ള സാമ്പ ത്തിക ക്രമീകരണങ്ങൾ വിജയിക്കും. മക്കളുടെ നേട്ടം കുടുംബത്തിന് അഭിമാനമാകും.
കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)
കോടതി വ്യവഹാരങ്ങളിൽ അനുകൂലമായ പുരോ ഗതിയുണ്ടാകും. വിദേശത്തേക്ക് ജോലി തേടുന്നവർക്ക് അവസരം ലഭിക്കും. സഹോദരന്റെ കുടുംബത്തിൽ വിവാഹ കാര്യങ്ങൾ തീരുമാനിക്കും.
മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)
ദീർഘകാലമായി കാത്തിരുന്ന സ്ഥാനക്കയറ്റം ലഭിക്കും. വിദേശയാത്രയ്ക്കുള്ള വിസ നടപടികൾ പൂർത്തിയാകും. കലാ-സാഹിത്യ രംഗത്തുള്ളവർക്ക് അംഗീകാരം ലഭിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates