പുതിയ വ്യാപാരകരാറുകൾക്ക് തുടക്കമിടും, തർക്കങ്ങളിൽ ധാരണയിലെത്തും

daily horoscope
horoscope
Published on: 

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1/4):

ദൂരദേശത്തുള്ള ഒരാളിൽനിന്ന് പ്രതീക്ഷിച്ച സഹാ യം ലഭിക്കാൻ സാധ്യതയുണ്ട്. വാഹനയാത്രകളി ൽ ചില മാറ്റങ്ങൾ വരുത്തേണ്ടിവരും. പുതിയൊരു സ്ഥലത്ത് താമസമാരംഭിക്കാൻ തീരുമാനിക്കും.

ഇടവക്കൂറ് (കാർത്തിക 3/4, രോഹിണി, മകയിരം 1/2):

സ്വർണാഭരണങ്ങൾ വാങ്ങുന്നതിനോ പഴയ ആഭ രണങ്ങൾ മാറ്റുന്നതിനോ അവസരമുണ്ടാകും. ദാമ്പത്യജീവിതത്തിൽ അടുപ്പം വർധിക്കും. വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങുകളിൽ പങ്കെടുക്കും.

മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണർതം 3/4):

ഔദ്യോഗിക രംഗത്ത് ചുമതലകളിൽ മാറ്റം വരാൻ സാധ്യതയുണ്ട്. പുതിയ വ്യാപാരകരാറുകൾക്ക് തുടക്കമിടാൻ കഴിയും. വാഹനവുമായി ബന്ധപ്പെട്ട രേഖകൾ ശരിയാക്കാൻ സാധിക്കും.

കർക്കടകക്കൂറ് (പുണർതം 1/4, പൂയം, ആയില്യം):

ഉന്നതവിദ്യാഭ്യാസത്തിനുള്ള പ്രവേശനകാര്യങ്ങളിൽ അനുകൂലമായ തീരുമാനമുണ്ടാകും. സാഹിത്യ രചനകളോ കലാപ്രവർത്തനങ്ങളോ ശ്രദ്ധ നേടും. മക്കളുടെ പഠനത്തിൽ പുരോഗതി കാണും.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4):

ഭൂമിയുടെ വില്പനയുമായി ബന്ധപ്പെട്ട നടപടികൾ മുന്നോട്ടുപോകും. ഭരണപരമായ ചുമതലകൾ വഹിക്കുന്നവർക്ക് അംഗീകാരം ലഭിക്കും.വീടിനോടു ചേർന്നുള്ള വികസനപ്രവർത്തനങ്ങൾ ആരംഭി ക്കും.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2):

വിദേശയാത്രയ്ക്കുള്ള വിസയോ യാത്രാരേഖകളോ സംബന്ധിച്ച തടസ്സങ്ങൾ നീങ്ങാൻ സാധ്യത യുണ്ട്. ബാങ്കിങ് ഇടപാടുകളിൽ ശ്രദ്ധേയമായ പുരോഗതിയുണ്ടാകും.

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 1/4):

വിവാഹാലോചനകൾ വാക്കുറപ്പിക്കുന്നതിലേക്ക് നീങ്ങും. ചെറുകിട സംരംഭങ്ങൾക്ക് വായ്പ ലഭിക്കാനുള്ള സാധ്യത തെളിയും. കുടുംബത്തിലെ ഒരു ചടങ്ങിന്റെ ഒരുക്കങ്ങൾ പൂർത്തിയാകും.

വൃശ്ചികക്കൂറ് (വിശാഖം 3/4, അനിഴം, തൃക്കേട്ട):

ഇൻഷുറൻസ് ക്ലെയിമുകളിലൂടെയോ നികുതി റീഫണ്ടിലൂടെയോ ലഭിക്കേണ്ട തുക കൈവശമെത്തും. ഭക്ഷണക്രമത്തിൽ നിയന്ത്രണം പാലിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാകും.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4):

വിദേശത്ത് പഠിക്കാനുള്ള നടപടികൾക്ക് വേഗം കൈവരും. അധ്യാപന-പരിശീലന രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് അംഗീകാരമുണ്ടാകും. പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാകും.

മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2):

വീടിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ കഴിയും. കുടുംബസ്വത്ത് സംബന്ധിച്ച തർക്കങ്ങളിൽ വ്യക്തമായ ധാരണയിലെത്തും. പുതിയ ഗൃഹോപകരണങ്ങൾ വാങ്ങാൻ സാധ്യതയുണ്ട്.

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4):

മാധ്യമപ്രവർത്തനം, എഴുത്ത്, ആശയവിനിമയം എന്നിവയിൽ പ്രവർത്തിക്കുന്നവർക്ക് ശ്രദ്ധേയ മായ അവസരമുണ്ടാകും. സഹോദരങ്ങളുമായി ബന്ധപ്പെട്ട യാത്രകൾ വേണ്ടിവരും.

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി):

മുടങ്ങിക്കിടന്ന സാമ്പത്തിക ഇടപാട് പൂർത്തിയാക്കാൻ കഴിയും. തീർത്ഥാടനത്തിനോ ക്ഷേത്രദർശനത്തിനോ അവസരമൊരുങ്ങും. വീട്ടിൽ പൂജയോ വഴിപാടോ നടത്താൻ തീരുമാനിക്കും.

Summary

Daily Horoscope Today's Rashi Phalam November 29

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER