

മേടം (അശ്വതി, ഭരണി, കാർത്തിക ¼)
ജോലി സംബന്ധമായി കാത്തിരുന്ന അറിയിപ്പ് ലഭിക്കാൻ സാധ്യതയുണ്ട്. സഹോദരനുമായുള്ള അഭിപ്രായവ്യത്യാസം പരിഹരിക്കും. ദൂരയാത്രയ് ക്ക് അനുകൂലമായ സാഹചര്യമുണ്ടാകും.
ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)
പുതിയ വ്യാപാരബന്ധങ്ങൾ സാമ്പത്തിക നേട്ട ത്തിന് വഴിയൊരുക്കും. വീട് വാങ്ങുന്നതിനോ ഭൂമി സംബന്ധമായ ഇടപാടുകൾ നടത്തുന്നതിനോ ശ്രമിക്കുന്നവർക്ക് പുരോഗതിയുണ്ടാകും.
മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)
വിവാഹത്തിന് അനുയോജ്യമായ ആലോചനകൾ മുന്നോട്ടുപോകും. പഠനത്തിൽ മികവ് തെളിയിക്കാൻ വിദ്യാർഥികൾക്ക് അവസരമുണ്ടാകും. വിദേശ സന്ദർശനം സന്തോഷം പകരും.
കർക്കടകം (പുണർതം ¼, പൂയം, ആയില്യം)
മുടങ്ങിക്കിടന്ന ഔദ്യോഗിക നടപടികൾ പൂർത്തിയാക്കാൻ സാധിക്കും. കുടുംബാംഗങ്ങൾക്കിടയിലെ തർക്കം പരിഹരിച്ച് സമാധാനം വീണ്ടെടുക്കും. പുതിയ നിക്ഷേപങ്ങൾ നടത്തും.
ചിങ്ങം (മകം, പൂരം, ഉത്രം ¼)
കലാ-കായിക മത്സരങ്ങളിൽ പങ്കെടുക്കുന്ന വർക്ക് അംഗീകാരം ലഭിക്കും. ഏറെക്കാലമായി ആഗ്രഹിച്ചിരുന്ന ഒരു സാധനം സ്വന്തമാക്കാൻ കഴിയും. ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കും.
കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)
ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കാൻ സാധ്യത യുണ്ട്. മക്കളുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കക ൾക്ക് പരിഹാരം കണ്ടെത്തും. ഭക്ഷണകാര്യത്തിൽ നിയന്ത്രണം പാലിക്കുക.
തുലാം (ചിത്തിര ½, ചോതി, വിശാഖം ¼)
പങ്കാളിത്ത ബിസിനസിൽ പുതിയ കരാറുകൾക്ക് വഴിതെളിയും. പിണങ്ങിക്കഴിഞ്ഞിരുന്ന ബന്ധുക്ക ളുമായി വീണ്ടും അടുപ്പം സ്ഥാപിക്കും. പഴയൊരു രേഖയുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കും.
വൃശ്ചികം (വിശാഖം ¾, അനിഴം, തൃക്കേട്ട)
വാഹനം മാറ്റുന്നതിനോ യാത്രാസൗകര്യം മെച്ച പ്പെടുത്തുന്നതിനോ അവസരമുണ്ടാകും. പ്രണയ ബന്ധത്തിലെ ആശങ്കകൾ പരിഹരിക്കും. അനാവശ്യ വാഗ്വാദങ്ങളിൽനിന്ന് ഒഴിഞ്ഞുനിൽക്കുക.
ധനു (മൂലം, പൂരാടം, ഉത്രാടം ¼)
ഉന്നതപഠനത്തിന് ശ്രമിക്കുന്നവർക്ക് പ്രതീക്ഷ നൽകുന്ന വിവരം ലഭിക്കും. കുടുംബത്തിലെ മുതിർന്ന ഒരാളുടെ ഉപദേശം പ്രയോജനപ്പെടും. പുതിയ ഉത്തരവാദിത്വം ഏറ്റെടുക്കും.
മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½) വിദേശജോലിക്കായി കാത്തിരിക്കുന്നവർക്ക് നടപടികളിൽ മുന്നേറ്റമുണ്ടാകും. കടം നൽകിയ പണം ഭാഗികമായെങ്കിലും തിരികെ ലഭിക്കാൻ സാധ്യതയുണ്ട്. വീട്ടിൽ അതിഥികൾ എത്തും.
കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)
സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമാകാൻ അവസരം ലഭിക്കും. ചികിത്സയുമായി ബന്ധപ്പെട്ട ആശങ്കകൾക്ക് ആശ്വാസം കണ്ടെത്തും. സുഹൃ ത്തുക്കളോടൊപ്പം ഉല്ലാസ യാത്ര നടത്തും.
മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)
വസ്തുവകകളുമായി ബന്ധപ്പെട്ട ചർച്ചകൾ അനുകൂലമായ വഴിത്തിരിവിലെത്തും.യുവാക്കളുടെ തൊഴിൽശ്രമങ്ങൾക്ക് വിജയസാധ്യതയുണ്ട്. ദാമ്പത്യ ജീവിതം ഊഷ്മളമാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates